യുഗം 15 [Achilies]

Posted by

അല്പം കഴിഞ്ഞതും അത്യാവശ്യം തടിയും പൊക്കവുമൊക്കെ ഉള്ള ഒത്ത ഒരു മനുഷ്യൻ റൂമിലേക്ക് വന്നു.
തൊപ്പിയിലെയും തോളിലെയും അടയാളങ്ങൾ എസ് പി ആണെന്ന് എനിക്ക് മനസ്സിലാക്കി തന്നു.

ഞങ്ങൾ വിസിറ്റേഴ്‌സ് സീറ്റിൽ ആണിരുന്നത്, അയാൾ വന്നു ഞങ്ങൾക്കെതിരെയും ഇരുന്നു. ചോര നിറമുള്ള അയാളുടെ കണ്ണുകൾ ഇടയ്ക്ക് വസുവിനെ ചൂഴ്ന്നു നോക്കുന്നത് കണ്ട എന്റെ രക്തം തിളച്ചു. എന്റെ പിരിമുറുക്കം മനസ്സിലാക്കി വസൂ കൈ എന്റെ മേലെ വെച്ച് എന്നെ നിയന്ത്രിച്ചത് കൊണ്ട് അടങ്ങി ഇരിക്കേണ്ടി വന്നു.

“നിങ്ങളെ വിളിപ്പിച്ചത് ചില കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രമാണ്, എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ…..ജഗന്റെയും ജീവന്റെയും മരണത്തെ കുറിച്ച്. ഉത്തരങ്ങൾ തൃപ്തികരം ആണെങ്കിൽ നമ്മൾ ഇവിടെ സന്തോഷത്തോടെ പിരിയുന്നു.”

വസുവിന്റെ മേലുള്ള നോട്ടം കൂടിയപ്പോൾ വസൂ തന്നെ അയാളെ നോക്കി കണ്ണ് കൂർപ്പിച്ചതും, നോട്ടം നിർത്തി അയാൾ പറഞ്ഞു.

“സാർ ചോദിച്ചോളൂ ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ ഞങ്ങൾ പറയാം.”

വസൂ തന്നെ ചോദിച്ചതിന് മറുപടി പറഞ്ഞു.

“ഹരി…..ജഗനും ജീവനും കൊല്ലപ്പെടുമ്പോൾ അതെ ടൗണിൽ ഉണ്ടായിരുന്നു അല്ലെ…”

“അതെ…”

“അവിടെ എന്തായിരുന്നു പരിപാടി.”

അയാളുടെ ചോദ്യത്തിന്റെ പൊരുൾ എനിക്ക് കിട്ടി.

“അവിടെ ഉള്ള വസുവിന്റെ തോട്ടത്തിലെ കാര്യങ്ങൾ മാസത്തിൽ ഒരിക്കൽ പോയി ഞാൻ നോക്കാറുണ്ട്, അവർ കൊല്ലപ്പെടുന്ന സമയത്ത് ഞാൻ ആഹ് കാര്യത്തിന് വേണ്ടി തന്നെയാണ് മൂന്നാർ പോയത്.”

“ഓക്കേ…..ഹരി……..ഹരിക്ക് വിജയിയെ അറിയാമോ.”

“നേരിട്ട് കണ്ടിട്ടില്ല പക്ഷെ അറിയാം.”

“എങ്ങനെ…”

“ഞാൻ സ്നേഹിച്ചിരുന്ന പെണ്ണിനെ കല്യാണം കഴിച്ചത് അയാളാ.”

“എന്നിട്ടിപ്പൊ ആഹ് കുട്ടി എവിടെയാ…”

“എന്റെ വീട്ടിലുണ്ട്.”

വസൂ മറുപടി പറഞ്ഞു.

“അതെന്താ ഡോക്ടറെ ഇവനോടും ആഹ് കുട്ടിയോടും നിങ്ങൾക്ക് ഇത്ര മമത.”

“ഇവൻ എന്നെ കെട്ടാൻ പോവുവാ…. അപ്പോൾ പിന്നെ ആവമല്ലോ.”

വസൂ കുറിക്കു കൊള്ളുന്ന രീതിയിൽ തന്നെ മറുപടി പറഞ്ഞു.

“ഒക്കെ അത് നിങ്ങളുടെ പേർസണൽ കാര്യമാണ് ഞാൻ ഇടപെടുന്നില്ല…ബട്ട് വിജയ്ക്ക് നിങ്ങൾ പരോൾ എടുത്തു കൊടുത്തത് എന്തിന് വേണ്ടിയാണ്.”

“മീനുവിന് ഡിവോഴ്‌സ് ചോദിക്കാൻ വേണ്ടി ആണ് ഞാൻ ഒരിക്കൽ അവനെ കണ്ടത്, പക്ഷെ അവന്റെ പെരുമാറ്റം കണ്ടപ്പോൾ പിന്നെ നിന്നിട്ടു കാര്യമില്ലെന്ന് തോന്നി.”

“പിന്നെപ്പോഴാ കാര്യമുണ്ടായത്.”

വസുവിന്റെ മറുപടിക്ക് മേലെ അയാൾ വീണ്ടും ചോദിച്ചു.

“മീനുവിന് വീണ്ടും ഒരു ജീവിതത്തിനു അവൻ അവൾക്ക് ഡിവോഴ്‌സ്

Leave a Reply

Your email address will not be published. Required fields are marked *