യുഗം 15 [Achilies]

Posted by

കൊടുത്തെ പറ്റുള്ളൂ എന്ന് മനസ്സിലായപ്പോൾ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് ഒരു വക്കീലിനെ ഒരിക്കൽ കൂടി അയച്ചത്. അന്ന് പക്ഷെ വിജയ് സമ്മതിച്ചു പകരം പരോൾ ചോദിച്ചു, ഞങ്ങൾക്ക് വേണ്ടത് അവൻ തരാമെന്നു പറഞ്ഞപ്പോൾ പകരം ഞങ്ങൾ പരോളിന് സഹായിച്ചു.”

“ഓക്കേ……പക്ഷെ പരോളിനിറങ്ങിയ അവൻ കാണിച്ചതൊക്കെ അറിയാല്ലോ അല്ലെ.”

“അതിനു അറിഞ്ഞുകൊണ്ട് ഞങ്ങൾ ഉത്തരവാദികൾ അല്ലാല്ലോ സാർ.”

എന്റെ മറുപടി കൂടി കേട്ട അയാൾ ഒന്നാലോചിച്ചു.

“ഓക്കേ നിങ്ങൾ പൊയ്‌ക്കോളൂ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിപ്പിക്കും. ”

ഇറങ്ങും നേരം അയാളുടെ നോട്ടം വാസുവിനു മേൽ വീഴാതെ ഇരിക്കാൻ ആദ്യം വസുവിനെ ഇറക്കി പിറകിൽ ആണ് ഞാൻ ഇറങ്ങിയത്.

ഓഫീസിനു പുറത്തു ഞങ്ങളെ കാത്തു അജയേട്ടൻ നിൽപ്പുണ്ടായിരുന്നു.

“ഏട്ടൻ ഇവിടുണ്ടായിട്ടു പറഞ്ഞില്ലല്ലോ…”

ഞങ്ങളുടെ അടുത്തേക്ക് വന്ന അജയേട്ടനോട് ഞാൻ ചോദിച്ചു.

“ആഹ് കാലന്റെ കൂടെ പോന്നതാ.”

“വൃത്തികെട്ടവൻ….”

മുഖം ചുളിച്ചു ഓഫീസിലേക്ക് നോക്കി വസൂ ചുണ്ടനക്കി.

“വിട്ടു കള വസൂ…അയാൾക്ക് ഞരമ്പ് രോഗം ഇച്ചിരി ഉണ്ട് അതിന്റെയാ…………നിങ്ങൾ ചെല്ലു വൈകിട്ട് ഞാൻ നോക്കട്ടെ അങ്ങോട്ട് വരാം.”

“നോക്കണ്ട അങ്ങോട്ട് എത്തിക്കോൾണം…”

വസൂ ഓർഡർ ഇട്ടതും അജയേട്ടൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.
*************************************
” പേടിക്കാനൊന്നുമില്ല……ആദ്യം മുതൽ അവസാനം വരെ ഉള്ള തെളിവുകൾ എല്ലാം വിജയ്‌ക്കെതിരെയാ….”

അന്ന് രാത്രി അത്താഴം കഴിക്കാൻ ഒപ്പമുണ്ടായിരുന്ന അജയേട്ടൻ അത് പറഞ്ഞപ്പോഴാണ് എല്ലാവര്ക്കും ശ്വാസം നേരെ വീണത്.
അജയേട്ടൻ വന്ന സമയം ഒറ്റയ്ക്ക് മാറി ഇതുവരെ നടന്നതെല്ലാം ഞാൻ പറഞ്ഞിരുന്നു. അജയേട്ടനറിയാതിരുന്ന അത്തിയുടെ കാര്യവും, പിന്നെ ഞാൻ ആണ് ജഗനെയും ജീവനെയും തീർത്തതെന്നു വസുവിനും ഗംഗയ്ക്കും അറിയമായിരുന്നതും എല്ലാം.
കേട്ട് കഴിഞ്ഞ അജയേട്ടൻ പറഞ്ഞതും എല്ലാം ഇതുപോലെ നടന്നത് നല്ലതിനായിരുന്നു എന്നാണ്…..കാരണം അത്തിയുടെ സഹായമില്ലാതെ എനിക്ക് തെളിവുകൾ ഇല്ലാതെ ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ സാധിക്കില്ലയിരുന്നു.

“ഒന്നാം സാക്ഷി പിന്നെ രമേട്ടനാണല്ലോ…….പ്രതിക്ക് വിക്‌ടിംസ് ആയവരോടുള്ള മുൻവൈരാഗ്യം തെളിയിക്കുന്ന പ്രോസിക്യൂഷൻ സാക്ഷി. ദൃസാക്ഷികൾ ആരും ഇല്ല. പിന്നെ കൊല നടന്ന ടവറിന്റെ റേഞ്ചിൽ നിന്നും വിജയിയുടെ ഫോണിൽ നിന്നും അവർക്ക് വന്ന ഫോൺ കാൾ, സംഭവ സ്ഥലത്തു നിന്നും കിട്ടിയ വിജയിയുടെ ബ്ലഡ് സാംപിൾസ്, ഫിംഗർ പ്രിന്റസ് എല്ലാം വിജയിയുടെ നേരെയാണ് വിരൽ ചൂണ്ടുന്നത്, കൊല നടത്തിയ വിജയ്ക്ക് അതിനിടയിൽ വെടിയേൽക്കുകയും പരിക്കേറ്റു തോട്ടത്തിന് പിറകിലെ അരുവിയിലൂടെ രക്ഷപെടാൻ ശ്രെമിച്ച വിജയിയെ കാണാതായി എന്നുമാണ് ഫ് ഐ ർ എഴുതിയിരിക്കുന്നത്, അരുവിയുടെ പരിസരത്തും കാട്ടിലുമൊക്കെ പോലീസ് തിരയുന്നുണ്ട്.”

പറഞ്ഞു തീർത്തു അജയേട്ടൻ എന്നെ നോക്കി.
ഹേമേടത്തി വാരി കൊടുത്ത ചോറു പോലും വിഴുങ്ങാൻ മറന്നു വായും പൊളിച്ചു എന്നെ നോക്കി ഇരിക്കുന്ന ഗംഗയെ കണ്ടതും എനിക്ക് ചിരിപൊട്ടി.

“എന്നാലും ന്റെ ഹരി നിനക്ക് ഇങ്ങനൊക്കെ ആലോചിക്കാനുള്ള തല

Leave a Reply

Your email address will not be published. Required fields are marked *