യുഗം 15 [Achilies]

Posted by

ഉണ്ടായിരുന്നോടാ….”

അത്ഭുതത്തോടെ വസൂ എന്നോട് ചോദിച്ചു.

“ബുദ്ധി ഒരുപാട് കുമിഞ്ഞുകൂടുന്നുണ്ട് വസൂ പക്ഷെ പ്രയോഗിക്കാൻ ഒരവസരം കിട്ടുമ്പോഴല്ലേ എടുത്തിടാൻ പറ്റൂ.”

ഒന്ന് ആളാവാൻ വേണ്ടി പറഞ്ഞതും ഗംഗ ചിറി കോട്ടി ഒരു പുച്ഛ ചിരി തന്നു.

“ഇതൊക്കെ ഈ തലേന്ന് വന്നതൊന്നും ആവൂല്ല ഇച്ചേയി…ഈ പൊട്ടനെ നമ്മുക്കറിഞ്ഞൂടെ.”

ഹോ കുരുപ്പിന് വയറ്റിലുണ്ടായിപോയി ഇല്ലേൽ ഒറ്റ ചവിട്ടു കൊടുക്കാർന്നു. എനിക്ക് അങ്ങോട്ട് പ്രാന്ത് കയറിപ്പോയി.

പക്ഷെ ഒന്നും മിണ്ടാൻ നിന്നില്ല ചോറും കറിയും നല്ലോണം കുഴച്ചു ഞാൻ ആഹ് ദേഷ്യം ചവച്ചരച്ചു അങ്ങ് വിഴുങ്ങി അല്ല പിന്നെ.
*************************************

സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞു വിജയിയുടെ കൈയുടെ ഒരു ഭാഗം തിരച്ചിലിനിറങ്ങിയ പോലീസ് കാർക്ക് ഏതോ മുതലയുടെ മടയിൽ നിന്നും കിട്ടിയതോടെ കേസ് ക്ലോസ് ചെയ്തെന്നു അജയേട്ടൻ വിളിച്ചു പറഞ്ഞു.
അത് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഉമ്മറത്ത് തൂണിലും ചാരി വെറുതെ കാറ്റുകൊണ്ട് ഇരിക്കുമ്പോഴാണ് ഗേറ്റ് കടന്നു ഒരു ബെൻസ് വരുന്നത് കണ്ടത്.
മുറ്റത്ത് നിർത്തിയ ആഹ് വണ്ടി കണ്ട് ആരാണെന്നറിയാനായി ഞാൻ എഴുന്നേറ്റു.
പിന്നിലെ ഡോർ തുറന്നു ഒരു വൃദ്ധൻ ഇറങ്ങി, വെയിലിൽ നിന്നും രക്ഷയ്ക്കായി മുഖത്തിന് മുകളിൽ വച്ച കൈ ഉമ്മറത്ത് കയറിയപ്പോൾ താഴ്ത്തി, ജഗന്റെയും ജീവന്റെയും അച്ഛൻ…
പെട്ടെന്ന് കണ്ടപ്പോൾ ഒന്ന് പകച്ചു പിന്നെ സംയമനം വീണ്ടെടുത്ത ഞാൻ അകത്തേക്ക് ക്ഷണിച്ചു.

“സാർ അകത്തേക്ക് വരൂ.”

“സാർ അല്ല അമ്മാവൻ വസൂ മോൾക്ക് ഞാൻ അമ്മാവനാണ്, മോനും അങ്ങനെ തന്നെ വിളിക്കാം.”

എന്നോടൊപ്പം അകത്തേക്ക് കയറിയ അദ്ദേഹം കയ്യിൽ ഉണ്ടായിരുന്ന പെട്ടി മടിയിലേക്ക് വെച്ച് സോഫയിൽ ഇരുന്നു.

അപ്പോഴേക്കും അടുക്കളയിൽ നിന്നും കൈ സാരി തുമ്പിൽ തുടച്ചുകൊണ്ട് വസൂ അങ്ങോട്ട് എത്തിയിരുന്നു.
അദ്ദേഹത്തെ അകത്തേക്കിരുത്തുമ്പോൾ ഞാൻ വസുവിനെ വിളിച്ചിരുന്നു.

“അയ്യോ അമ്മാവനെപ്പോ വന്നു.
ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ.”

“മോള് നിക്ക് എനിക്ക് കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട് അതാ ഞാൻ വന്നേ..”

അങ്ങേരു പറഞ്ഞത് കേട്ട വസൂ അവിടെ നിന്നു.

“ദ്രോഹങ്ങളെ ചെയ്തിട്ടുള്ളൂ ഞാനും അവരും നിന്നോടും ഈശ്വരിനോടും എന്തിന് എന്റെ സ്വന്തം കൂടപിറപ്പിനോട് പോലും.
എന്തിന് വേണ്ടി………..
തിരിച്ചറിവ് എനിക്ക് കൈ വന്നപ്പോൾ എന്റെ മക്കൾ എന്നെക്കാളും പാപികളായി…….
മാറാൻ ഉപദേശിച്ച എന്നെ അവർ വീടിന്റെ ഒരു മൂലയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പിണ്ഡം വെച്ചു.
പാപങ്ങളെ ചെയ്ത് കൂട്ടിയിട്ടുള്ളൂ……
ഇപ്പോൾ വെട്ടിപ്പിടിച്ചതത്രെയും എന്തിനായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരം പോലുമില്ല….
വീട്ടിൽ പെണ്ണുങ്ങളുടെ കരച്ചിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.
അസുരന്മാരായ അവർക്ക് കിട്ടീത് ആഹ് പാവങ്ങളെയാ……ആഹ് പാരമ്പര്യം ഇനി വേണ്ടാന്ന് ദൈവത്തിന് പോലും തോന്നിക്കാണണം…..അതുകൊണ്ടാവണം ഒരു കുഞ്ഞിനെ പോലും അവർക്ക് കൊടുക്കാതെ അഹ് പരമ്പര അവിടെ നിർത്തിയത്.

ചെയ്ത തെറ്റുകൾക്ക് പരിഹാരമായ ഔദാര്യമല്ല……ഇത് മോളുടെ അവകാശമാണ്….ഇത് വാങ്ങണം.”

Leave a Reply

Your email address will not be published. Required fields are marked *