യുഗം 15 [Achilies]

Posted by

ആയിരുന്നു, രാത്രി ഒരു വാൻ ഇതുപോലൊരു സ്ഥലത്ത് ആളില്ലാതെ കിടക്കുന്നത് കണ്ട് ഏവനേലും ചോദിച്ചാൽ പറയാൻ ഒരു കാരണം വേണമല്ലോ.
വാൻ കിടക്കുന്ന റോഡ് എത്താറായപ്പോൾ ഞാൻ അത്തിയെ അല്പം വിട്ടു മുന്നിൽ നടന്നു വാനിന്റെ പരിസരത്ത് ആദ്യം എത്തി, അവിടെ വേറെ ആരും ഇല്ലെന്നു ഉറപ്പു വരുത്തി.എന്നിട്ടു അവനെയും കൊണ്ട് വരാൻ അത്തിയോട് പറഞ്ഞു.
അത്തി എത്തുമ്പോഴേക്കും ഞാൻ പുറകിലെ ഡിക്കി തുറന്നു വെച്ചിരുന്നു.
അവനെ അകത്തേക്ക് കിടത്തി ഡിക്കിയും അടച്ചു ഞങ്ങൾ വാനിൽ കയറി.

പെട്ടിയിൽ നിന്ന് മൊബൈൽ റേഡിയോ എടുത്ത് ഓൺ ആക്കി, ഇനി അങ്ങോട്ടുള്ള വഴികൾ സുരക്ഷിതമാണോ എന്നുറപ്പിച്ചെ മുന്നോട്ടു പോകാൻ കഴിയുമായിരുന്നുള്ളൂ.

“ഇത് പോലീസ്‌കാരുടെ വയർ ലെസ്സ് അല്ലെ ഇതെങ്ങനെ നിന്റെ കയ്യിൽ വന്നു.”

ചോദിക്കുമ്പോൾ അവന്റെ സ്വരം ഒന്നു പതറിയിരുന്നു, ഒരു വേള ഞാൻ ഒരു പോലീസ്‌കാരൻ ആണോ എന്ന് കരുതി പോയിട്ടുണ്ടാവണം.

“ഈ ഒരാവശ്യത്തിന് വേണ്ടി ഒരു പോലീസ്‌കാരന്റെ അടുത്തൂന്നു അടിച്ചു മാറ്റിയതാ.”

എന്തോ അജയേട്ടനെയോ മറ്റുള്ളവരെയോ കുറിച്ചൊന്നും അപ്പോൾ പറയാൻ തോന്നിയില്ല.

വഴിയിലൂടെ നീളം മൗനം ആയിരുന്നു, ഞങ്ങൾക്കിടയിൽ അതിന് ഭംഗം വരുത്തിക്കൊണ്ട് വയർലെസ്സ് ശബ്‌ദിച്ചു കൊണ്ടേ ഇരുന്നു. ചില ഇടങ്ങളിൽ പോലീസ് പട്രോളും ചെക്കിങ്ങും ഉള്ളതറിഞ്ഞ ഞങ്ങൾ പല വട്ടം വഴികൾ മാറ്റി, മൊബൈൽ റേഡിയോ തന്ന അജയേട്ടനെ മനസ്സിൽ സ്മരിച്ചു പോയ നിമിഷങ്ങൾ.

“ഇവനെ നമ്മൾ എന്തിനാ ഇങ്ങനെ ചുമക്കുന്നത്, ചെയ്യാനുള്ളത് എന്താന്ന് വെച്ചാൽ ചെയ്തിട്ട് അങ്ങ് തീർത്താൽ പോരെ. തീർത്തിട്ട് ഞാൻ തന്നെ കുറ്റം ഏറ്റോളാം.”

“തീർക്കണം പക്ഷെ അതിനു മുൻപ് ഞാനും എന്റെ പെണ്ണും അനുഭവിച്ചതിന്റെ കണക്ക് ഇവനെക്കൊണ്ട് പറയിക്കണം.
പിന്നെ കുറ്റം ഏക്കുന്ന കാര്യം.
പേപ്പട്ടിയെ കൊന്നേച്ചു ആരും ജയിലിൽ പോകണ്ടാ. ഞാൻ എഴുതിയത് ഇവന്റെ മാത്രമല്ല വേറെ രണ്ട് നായ്ക്കളെ കൂടി തീർക്കാനുള്ള വിധിയാണ്.”

എന്റെ പല്ലു കടിക്കുന്ന ശബ്ദം കേട്ടിട്ടാവണം അത്തി എന്നെ നോക്കി.

“എന്ത് പറ്റി ഇപ്പോൾ പേടി തോന്നുന്നുണ്ടോ.”

“ഹ ഹ….പേടിയോ, എന്തിന്?
കാത്തിരിക്കാനും സ്നേഹിക്കാനും ആരെങ്കിലും ഉള്ളവർക്കല്ലേ ഇങ്ങനെ പുറപ്പെടുമ്പോൾ പേടി തോന്നേണ്ട കാര്യംഉള്ളു. ആഹ് കാര്യത്തിൽ എനിക്ക് പേടി അല്ല, അത്യാഗ്രഹമാണെന്നു കൂട്ടിക്കോളൂ…….മരണം ഒരു നിമിഷമെങ്കിലും നേരത്തെ എത്താനുള്ള അത്യാഗ്രഹം.

അയാൾ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തുന്നത് കണ്ട ഞാനും പിന്നെ ഒന്നും സംസാരിച്ചില്ല.

പാതിരാ കഴിഞ്ഞപ്പോളാണ് എത്തേണ്ടിടത് എത്തിയത്. ഒരു ചെറിയ കയറ്റത്തിന് മുൻപിൽ വണ്ടി നിർത്തി ഇറങ്ങിയ എന്നെ അത്തി നോക്കി.

“വണ്ടി ഇവിടെ വരെ ചെല്ലുള്ളൂ, നമുക്ക് മുകളിൽ എത്തണം.”

പറഞ്ഞു തീർന്നതും എന്റെ അനുവാദത്തിനൊന്നും നിൽക്കാതെ ഡിക്കി തുറന്നു അവനെ എടുത്ത് തോളിലേക്കിട്ടു.

“ഇവിടുന്നു ഒരുപാട് പോണോ,”

“ഇല്ല ഈ കാണുന്ന കയറ്റം മാത്രേ ഉള്ളു.”

വണ്ടിയിൽ നിന്ന് സാധങ്ങൾ എല്ലാം എടുത്ത്, ലോക്ക് ചെയ്യുമ്പോഴേക്കും അത്തി അവനെയും തൂക്കി നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *