യുഗം 15 [Achilies]

Posted by

ഹരിയേട്ടന്……..

നേരിട്ട് ഇങ്ങനെ വിളിക്കാൻ എനിക്ക് ഒരുപാട് കൊതിയുണ്ട് ഹരിയേട്ടാ…..പക്ഷെ…എനിക്ക് ഇങ്ങനെ എന്റെ ഹരിയേട്ടന്റെ മുന്നിൽ വന്നു നില്ക്കാൻ യോഗ്യത ഇല്ലല്ലോ…അതോണ്ടാ ഇങ്ങനെ ചെയ്യേണ്ടി വന്നേ….
എന്നെ ചതിച്ചത് വിധിയാ ഏട്ടാ…ഒരിക്കൽ അത് എന്നിൽ നിന്നും ഏട്ടനെ പറിച്ചോണ്ട് പോയി എട്ട് വർഷത്തേക്ക്, നിമിഷങ്ങള് പോലും ഞാൻ എണ്ണിയിരുന്നൂട്ടോ…..കാണാൻ പറ്റാതെ പോയ നാളുകളിലെ….
പിന്നെ ഒരീസം കൊണ്ടാ ഞാൻ പോലും അറിയാതെ ആഹ് എണ്ണം തെറ്റിയത്.
ഭാഗ്യം ഇല്ലാത്തോളായത് കൊണ്ടാവും ല്ലേ…..
പക്ഷെ ഇന്നതോന്നും ആലോചിക്കാൻ എനിക്ക് കഴിയില്ല,
ഏട്ടന് നൽകാൻ ഒന്നുല്ലാതെ ഏതോ പട്ടികൾ ബാക്കി വെച്ച എച്ചിലായിട്ടു ഞാൻ എങ്ങനെയാ ഏട്ടന്റെ മുന്നിൽ നിക്ക്യ….
സങ്കടം ഉണ്ട് എന്റെ നെഞ്ച് പൊടിയണ വേദനേം….പക്ഷെ എല്ലാം അറിഞ്ഞോണ്ട് ഞാൻ ഒന്നും നടക്കാത്ത പോലെ എങ്ങനെയാ എന്റെ ഏട്ടന്റെ മുന്നിൽ വന്നു നിക്കണേ.
പക്ഷെ ന്റെ തലയിലെ കലമ്പലിലും ഞാൻ അറിഞ്ഞിരുന്നൂട്ടോ എന്നെ പൊതിഞ്ഞ ഏട്ടന്റേം ന്റെ ചേച്ചിമാർടേം സ്നേഹം ഈ ജന്മത്തിന്റെ ഓർമ്മയ്ക്ക്.

……….അമ്മയോട് നിക്ക് വെറുപ്പൊന്നുമില്ലാന്നു പറയണേ.
പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ടാവുല്ലേ….
പിന്നെ ന്റെ ചേച്ചിമാരോട്…….
എത്ര ജന്മം കിട്ടിയാലാ അവരോട് നിക്ക് നന്ദി പറഞ്ഞു തീർക്കാൻ പറ്റുക…അറിയില്ല….
ഒന്നുമാത്രം അറിയാം അവരെന്റെ ഏട്ടനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തോളും…..അത് മാത്രം മതി എനിക്ക്.
ഭാഗ്യം ചെയ്തില്ലെങ്കിലും അവരെ പോലെ രണ്ടു ചേച്ചിമാരുടെ സ്നേഹം അനുഭവിക്കാനുള്ള കരുണ എങ്കിലും ഈശ്വരൻ എന്നോട് കാണിച്ചൂലോ…
ഈ ശരീരം വിട്ടു പോവുമ്പോൾ ഒരു പ്രാർത്ഥനയെ ബാക്കി ഉള്ളു.
അടുത്ത ജന്മം എങ്കിലും എന്റെ അമ്മയുടെ മകളായി ജനിക്കണം ഒപ്പം എനിക്ക് മുൻപേ വസൂചിയും ഗാംഗേച്ചിയും ന്റെ അമ്മയുടെ മക്കളായി ജനിക്കണം.
എന്നിട്ടു അവരോടൊപ്പം അവരുടെ കുഞ്ഞി പെങ്ങളായി വളർന്നു വലുതായി, ന്റെ ഏട്ടനെ കണ്ടെത്തി ഒരുമിച്ചു ഒരേ മനസ്സും ശരീരവുമായി നമ്മൾ നാല് പേരും ജീവിക്കണം……….കൊതി തീരണ വരെ……
ഇനിയും നിക്ക് പറയാൻ വയ്യ ഏട്ടാ……
ന്നെ വെറുക്കരുത്…….
Love you………


(തുടരും).

കാതിരുന്നതിനും മാത്രം ഉണ്ടായോ ഈ പാർട്ട് എന്നെനിക്കറിയില്ല….പക്ഷെ കഥ പൂർത്തിയാകാതെ പോവാൻ വയ്യാത്തതു കൊണ്ട്. എഴുതുന്നു.
തെറ്റുകൾ ഉണ്ടെങ്കിൽ എന്തായാലും പറയണം. പ്രതീക്ഷയ്‌ക്കൊത്തു ഇനിയുള്ള ഭാഗം തിരുത്താൻ ശ്രെമിക്കാം.
(കവർ പിക് തന്നു സഹായിച്ച മേനോൻ കുട്ടിക്ക്.
സ്നേഹം)

അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം…

Leave a Reply

Your email address will not be published. Required fields are marked *