കടുംകെട്ട് 10 [Arrow]

Posted by

( sorry for the late and thanks for the wait 💛

 

ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി💛😘

 

കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി😋

 

ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു

 

സസ്നേഹം Arrow💛 )

 

കടുംകെട്ട് 10

KadumKettu Part 10 | Author : Arrow | Previous Part

 

 

” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി  നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും,  അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത്  എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത്  എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ”  അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും

Leave a Reply

Your email address will not be published. Required fields are marked *