“ഒപ്പം ചൈനയിലെ ബീജിംഗ് ല് ഉള്ള, വിഖ്യാതമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടർ ഒരു സന്തോഷ വാർത്തയുമായി ഒരിക്കൽ വീട്ടിലേക്ക് വന്നു, മനസിലെ കാര്യങ്ങൾ ശബ്ദം പോലെ പുറപ്പെടുവിക്കുന്ന ഒരു ഉപകരണതിന്റെ പ്രോട്ടോടൈപ്പ് ചില ചൈനീസ് കമ്പനികളിൽ രഹസ്യമായി പുരോഗമിക്കുന്നതിന്റെ സീക്രട്ട് കോപ്പി ആയിരുന്നു അത്.”
“അങ്ങനെ ഒന്നുണ്ടോ മനസിലെ കാര്യങ്ങൾ ശബ്ദമായി പുറത്തു വരുന്നത്”
“ഉണ്ട് പക്ഷെ ഈ കാലത്തിൽ ഇല്ല”
“പിന്നെ”
“ഭാവിയിൽ”
“അവിടെയെങ്ങിനെ പോകും”
“അച്ഛൻ അതിനായി 13 വർഷത്തോളം ശ്രമിച്ചു”
“ഭാവിയിലേക്ക് പോകാനോ” ഞാൻ അത്ഭുതത്തോടെ…ചോദിച്ചു.
“അതെ..”
“അതെങ്ങനെ”
“മനസിലാക്കി തരാം കഥ മുഴുവൻ കേൾക്കു”
“ഉം”
“ഒരു രാത്രി അച്ഛനെ ലാബിൽ നിന്ന് കാണാതായി….
ലാബിൽ ഒരറ്റത്തായി വലിയ ഒരു മെഷീൻ ഉണ്ട് അതിന്റെ നടുവിൽ ക്ലോക്കിന്റെ പെൻഡുലം പോലെ എന്തോ ഒന്ന് ആടുന്നുമുണ്ട് ഒരാൾക്ക് നിക്കാവുന്ന ഒരു മനുഷ്യനെ കൊത്തിയെടുത്ത പോലെ ഒരു വിടവുമുണ്ട് ഇരുമ്പിന്റെയല്ല, ഒരു പ്രത്യേക തരം ലോഹം കൊണ്ട് നിർമിക്കപ്പെട്ടെ ഒരു യന്ത്രം. നീലയും മഞ്ഞയും ബ്രൗണും ഉള്ള ദ്രാവകങ്ങൾ അതിൽ ഗ്ലാസ്സുകൊണ്ടുള്ള കുഴലിലൂടെ ഒഴുകുന്നുണ്ട് ആവി പോലെ ഒരു അതിന്റെ മുകളിൽ നിന്നും പോകുന്നതും ഞാൻ ആദ്യമായി കണ്ടു.”