“അതാണോ ഭാവിയിലേക്ക്, ഐ മീൻ മറ്റൊരു ടൈം ലേക്ക് നമ്മളെ എത്തിക്കുന്ന മെഷീൻ”
“അതെ”
“അച്ഛൻ അപ്പൊ ഭാവിയിലേക്ക് പോയതാണോ”
“അപ്പൊ എനിക്കറിയില്ലായിരുന്നു…”
“പക്ഷെ 2 ദിവസങ്ങൾക്ക് ശേഷം അച്ഛൻ തിരികെ വന്നപ്പോൾ അച്ഛന്റെ ഇടതു കൈ തളർന്നിരുന്നു”
“അതെങ്ങനെ.”
“അച്ഛൻ ഭാവിയിലേക്ക് പോകുന്നതിനു പകരം കാലചക്രത്തിന്റെ എതിർ ദിശയിലൂടെ സഞ്ചരിച്ചു വഴിതെറ്റി ഈ യുഗത്തിന്റെ ഭൂതകാലത്തിലേക്ക് ആണ് പോയത്.”
“അയ്യോ എത്ര അപ്പൊ വര്ഷം പിറകിലേക്ക് പോയിക്കാണും”
“1000”
“അയ്യോ 1000 വർഷമോ? അപ്പൊ എന്താണ് അവിടെ സത്യത്തിൽ നടന്നത്. അച്ഛന്റെ കൈക്കു എന്തു പറ്റിയെന്നു പറഞ്ഞില്ലേ?”
“അച്ഛൻ മെഷിനിന്റെ സഹായത്തോടെ എത്തപ്പെട്ടത് ഭൂതകാലത്തിലെ ക്രൂരനായ ഒരു രാജാവിന്റെ രാജ്യത്തായിരുന്നു… ക്രൂരനായ, നികൃഷ്ടനായ പല്ലവ രാജവേന്ദ്രൻ എന്ന രാജാവിന്റെ പല്ലവ പാടല ഗുപ്ത രാജ്യത്ത് .”
“അതാണോ പേര്…”
“അതെ, നമ്മൾ ഇപ്പോഴുള്ള ഈ സ്‌ഥലം പോലും അതിന്റെ ഭാഗമായിരിക്കും”
“അത്രക്കും വലുതാണോ”
“ഉം”
“അവിടെ ചെന്നപ്പോൾ അച്ഛന് മനസിലായി, ഇത് ഭാവികാലമല്ല മറിച്ചു ഇത് കാലചക്രത്തിന്റെ ഇരുണ്ട ഏതോ യുഗമാണ് എന്ന്…..