പക്ഷെ സമ്പൽ സമൃദ്ധിയും നോക്കെത്താ ദൂരെയുള്ള പാടങ്ങളും കൃഷിയും ചെറു കൊട്ടാരങ്ങളും ആനകളും കുതിരകളും കല്ലിൽ കൊത്തിയ അമ്പലങ്ങളും ശില്പങ്ങളും വലിയ പേരാൽ മരങ്ങളും മലകളുടെ മേലെയുള്ള ഗുഹക്ഷ്ത്രങ്ങളും സുന്ദരിമാരും എല്ലാം ഒത്തിണങ്ങിയ ഒരു രാജ്യം, പക്ഷെ ക്രൂരനായ രാജാവിന്റെ ശിക്ഷകൾ കടുപ്പം നിറഞ്ഞതതായിരുന്നു, ചെറിയ കുറ്റങ്ങൾക്ക് പോലും വലിയ ശിക്ഷ നല്കാൻ യാതൊരു മടിയുമില്ലാത്തവനായിരുന്നു രാജവേന്ദ്രൻ
അച്ഛൻ വരച്ചു തന്ന രൂപം വെച്ചു ഞാനന്ന് മനസിലാക്കിയെടുത്തു 6 അടിയിൽ കൂടുതൽ ഉയരവും അതിനൊത്ത തടിയും അഭ്യാസിയുമായ ഒരു മൃഗതുല്യൻ ആയിരുന്നു ആ രാജ്യത്തെ അന്ന് ഭരിച്ചിരുന്നത് ”
“അച്ഛൻ ടൈം മെഷീൻ ഇല് നിന്നും കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിച്ചു ആ രാജ്യത്തെ ഒരു വെള്ളച്ചാട്ടത്തിൽ ചെന്നാണ് വീണത് , അവിടെ നിന്നും ഒലിച്ചു ഒരു കരയിലേക്ക് അടിഞ്ഞു”
“അവിടെനിന്നു എങ്ങനെ രക്ഷപെടും, അച്ഛന് മനസിലായിക്കാണില്ലേ? പിറകിലേക്കാണ് വന്നുപെട്ടത് എന്ന്.”
“അതെ… അത് മനസിലാകുമ്പോഴേക്കും വൈകിപ്പോയി…”
“എന്നിട്ട്”
“അച്ഛന്റെ വേഷവും മറ്റും പുഴക്കരയിലെ ആളുകൾ കണ്ടപ്പോള് അവർ ഭയന്നു കൊണ്ട് രാജ്യത്തെ പാട്ടാളക്കാരെ വിവരമറിയിച്ചു”
“അവർ അച്ഛനെ പല്ലവരാജവേന്ദ്രന്റെ കൊട്ടാരത്തിലേക്ക് ചങ്ങലയിൽ ബന്ധിച്ചു കൂട്ടികൊണ്ട് പോയി”
“രാജ്യം നിലനിൽക്കുന്നത് 2000 ഏക്കറിലുള്ള ഒരു സ്‌ഥലത്താണ് , പൂന്തോട്ടങ്ങളും ആനകളും കുതിരകളും വേശ്യാലയങ്ങളും ദാസിപ്പെണ്ണുങ്ങളുടെ വിശിഷ്ടമായ കുളപ്പുരയും എല്ലാം ചേർന്ന ഒരു മനോഹരമായ കൊട്ടാരം.”
അകത്തേക്ക് കുതിരവണ്ടിയിലാണ് അച്ഛനെ എത്തിച്ചത്.
രാജ്യസഭയിൽ മുട്ടുകുത്തി നിർത്തിക്കൊണ്ട് അച്ഛനോട് പല്ലവരാജവേന്ദ്രൻ ചോദിച്ചു “നീയാരാണ്, നിനക്കെന്തു വേണം”
“ഞാൻ വഴിതെറ്റി വന്നതാണ്, തിരിച്ചു പോകാനുള്ള വഴി തേടുകയാണ്”
“വേഷം കണ്ടപ്പോൾ വേറെ ഏതോ ലോകത്തു നിന്നും വന്ന ദുഷ്ട ശക്തി വല്ലതുമാണോ എന്ന് രാജാവിന്റെ കാതിൽ ഓതിക്കൊടുത്ത മന്ത്രിയുടെ വാക്ക് കേട്ടുകൊണ്ട്”
“നീ കള്ളം പറയുകയാണ് …നീയെവിടെ നിന്നും വരുന്നു…?”