ഒരു ദിവസം എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു, മെഷീൻ ന്റെ അകത്തേക്ക് കയറി നില്ക്കാൻ.”
“ഞാനാകെ പേടിച്ചിരുന്നു. ഇനിയും ഭൂതകാലത്തിലേക്ക് പോകേണ്ടിവരുമോ എന്ന് സംശയിച്ചിരുന്നു…”
“ദേവാ …നീ ഈ ലോകത്തു നിന്നും മറ്റൊരു ലോകത്തേക്ക് പോവുകയാണ്, ഈ ഫയൽ കയ്യിൽവെച്ചോളു, ഇതിൽ പറഞ്ഞിരിക്കുന്ന ഇലക്ട്രോണിക് നിർമാതാക്കളെ കണ്ടെത്തുക, അല്ലെങ്കിൽ അതിനു സമാനമായ മറ്റു നിർമാതാക്കളെ ആയാലും മതി. 18 മണിക്കൂറാളം നിനക്ക് കിട്ടും, അത് നീ വേണ്ട വിധം ഉപയോഗിക്കുക.”
“രാജ്യം ഏതാണ് അച്ഛാ..”
“ചൈന”
“അപ്പൊ അച്ഛൻ നേരത്തെ പോയത് ചൈന ആയിരുന്നോ” ഞാൻ സംശയത്തോടെ ചോദിച്ചു.
“അല്ല അന്ന് ആ മെഷീൻ വർക്ക് ആവുന്നുണ്ടായിരുന്നില്ല, അച്ഛൻ വര്‍ക്ക് ചെയ്യുമോ എന്ന് നോക്കാൻ പരീക്ഷിച്ചതായിരുന്നു, പക്ഷെ അതിനു കൊടുത്ത വില വലുതായിരുന്നു.”
“ഉം”
“ഞാനതിൽ കയറി കണ്ണടച്ചു നിന്നു, അച്ഛൻ വിവിധ വർണ്ണത്തിലുള്ള ദ്രവങ്ങൾ പല ഹോളുകളിൽകൂടെ മെഷീനിൽ ഒഴിച്ച് മെഷീൻ സ്റ്റാർട്ട്ചെയ്തു.
എനിക്ക് ഇലക്ട്രിക്ക് ഷോക്ക് ഏൽക്കുന്നുണ്ടായിരുന്നു, അതിന്റെ അളവ്കൂടി കൂടി വന്നു. ചെവിയിൽ ആകെമാനം ഒരു മുഴക്കംപോലെ തോന്നി. മൂക്കിലൂടെ ചോര വന്നു കൊണ്ടിരുന്നു. പക്ഷെ ഏതോ ഒരു കറുത്ത ഇടനാഴിയിലൂടെ അതിവേഗം പറക്കുന്ന പോലെ ഒരു തോന്നൽ ആയിരുന്നു എനിക്കപ്പോൾ, എന്റെയൊപ്പം ഒരു നീല പ്രകാശം എന്നെയും കൊണ്ട് ആ ഇടനാഴിയെ കീറി മുറിച്ചുകൊണ്ട് ഒരു മണലാരണ്യത്തിലേക്ക് ഞാൻ തെറിച്ചു വീണു.”
“ചൈനയിൽ മരുഭൂമി ഉണ്ടോ”
“ഉണ്ട്”
“ഞാൻ അവിടെ നിന്നും എണീറ്റ് നടന്നു തുടങ്ങി, എന്റെ കയ്യിലെ വാച്ച് നിന്ന് പോയിരുന്നു”