അശോകേട്ടൻ തന്നെ പോയി ഒരു ടാക്‌സി ബുക് ചെയ്തു… ലഗ്ഗേജ് എല്ലാം കയറ്റി അയാൾക്കൊപ്പം ആയിഷയും ബാക്കിൽ കയറി… അവിടുന്നൊരു ഒരു മണിക്കൂർ യാത്രയെ ഉണ്ടായിരുന്നുള്ളു… ടാക്സി ഇറങ്ങുമ്പോ തന്നെ ആയിഷ കണ്ടു അശോകേട്ടന്റെ കുടുംബംവും തന്റെ ഉമ്മയും ഉപ്പയും അകലെ നിന്ന് തങ്ങളെ നോക്കുന്നത്… ഒരാളുടെ അടുത്തേക്ക് വരാൻ പോലും പറ്റാത്ത അവസ്‌ഥ… കൈ വീശി കാണിച്ചു അകലെ നിന്ന് വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു എല്ലാവരും പിരിഞ്ഞു… ഇനി താൻ പതിനാല് ദിവസം അശോകേട്ടനൊപ്പം നിൽക്കേണ്ട വീട് അവളൊന്നു നോക്കി… ചുറ്റിലും കൃഷിയുള്ള പുഞ്ചപാടം അതിന്റെ സൈഡിലായി ചെറിയ ഓട് മേഞ്ഞ ഒരു വീട്… നല്ല ഭംഗി തോണി അതിന്… സാധനങ്ങൾ എല്ലാം എടുത്ത് വെച്ച് അശോകേട്ടൻ പറഞ്ഞു…
“മോളെ ഒരു ബാത്രൂമേ ഇവിടുള്ളു… മോൾ പോയി ഫ്രഷ് ആയിക്കോ…”
ചിരിച്ചു കൊണ്ട് അവൾ തലയാട്ടി… രാത്രി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിച്ച് കിടക്കാൻ നേരമാണ് ഇടിമിന്നലോട് കൂടിയ മഴ തുടങ്ങിയത്… നാട്ടിൽ എത്തിയതും മഴയും കൂടി ആയപ്പോൾ ആയിഷ ഉമ്മറത്തേക്ക് വന്നു അതെല്ലാം നോക്കിയിരുന്നു…
“ഇക്കുറിയും ഓണം വെള്ളത്തിൽ ആയല്ലോ….”
പിന്നിലേക്ക് തിരിഞ്ഞു നോക്കി അയാളെ കണ്ടപ്പോ അവളൊന്നു ചിരിച്ചു….
“നിനക്ക് സദ്യ ഉണ്ടക്കാൻ എല്ലാം അറിയോ….??
“കുറെയൊക്കെ….”
“ആഹാ… എന്ന മറ്റന്നാൾ ഓണത്തിന് അന്ന് നല്ലൊരു സദ്യ വെക്കണം….”
“ശ്രമിക്കാം….”
“കിടക്കുന്നില്ലേ… അതോ ഇടിയും പേടിയാണോ…??
“ഹേയ്… കിടക്കാം…”
അകത്തുള്ള രണ്ട് മുറികളിൽ ഒന്ന് അവൾക് കൊടുത്ത് അയാളും ഉറങ്ങാൻ കിടന്നു…
പിറ്റേന്ന് വൈകീട്ട് ടീവി കണ്ടിരുന്ന ആയിഷാടെ അടുത്ത് വന്ന് അയാൾ ഒരു കവർ അവൾക്ക് നേരെ നീട്ടി…
“ഇതെന്താ ഏട്ടാ….??
“നാളെ ഓണാമല്ലേ… സെറ്റ് സാരിയാണ്…”
“അയ്യോ….”
“അതെന്തേ…??
“എനിക്ക് ഉടുക്കാൻ ഒന്നും അറിയില്ല…. അത് മാത്രമല്ല… ബ്ലൗസും ഇല്ല…”
“ഉടുക്കാൻ നമുക്ക് നോക്കാം ബ്ലൗസ് അതിലുണ്ട്… രമ്യയുടെ അളവ് തന്നെയല്ലേ നിനക്കും….”
ചിരിച്ചു കൊണ്ട് അവൾ തലയാട്ടി….