” ഞങ്ങൾ കുറേ നോക്കിയതാ ആ ഡ്രസ്സ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ല.” ഞങ്ങളുടെ നോട്ടം കണ്ട് ശ്രീ പറഞ്ഞു. ഞാൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു.
” സിദ്ധു ഇങ്ങ് വാ ” അന്നേരം ആണ് നീതു വിളിച്ചത്. ഞാനും ശ്രീയും അവളുടെ അടുത്തേക്ക് ചെന്നു. അവൾ ആ അലമാരയുടെ അടുത്ത് നിക്കുകയായിരുന്നു. അവൾ നിലത്തെ പാട് കാലു കൊണ്ട് കാണിച്ചു തന്നു. നല്ല ഭാരം ഉള്ള എന്തോ തള്ളി മാറ്റിയപ്പോൾ ഉണ്ടായ സ്കാച് ആയിരുന്നു അത്. എനിക്ക് കാര്യം മനസ്സിലായി. ആ അലമാര ആരോ തള്ളി മാറ്റിയത് ആണ്. ഞാനും ശ്രീയും പരസ്പരം നോക്കി പിന്നെ രണ്ടുപേരും കൂടി ആ അലമാര തള്ളി മാറ്റി. ശ്രീ ഇതൊന്നും മബസ്സിലാവാതെ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്.
അലമാര സൈഡിലേക്ക് മാറിയതും നിലത്ത് ഒരു വാതിൽ കണ്ടു. ഞങ്ങൾ അത് തുറന്നു. താഴേക്ക് ഇറങ്ങാൻ ഉള്ള പടിക്കെട്ടുകളാണ്. റിസ്ക് എടുക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ആ dagger ഊരി കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പടി ഇറങ്ങി, എന്റെ പുറകെ ശ്രീ ഏറ്റവും അവസാനം നീതു. ആ ഒരു ഫോർമേഷനിൽ ഞങ്ങൾ താഴേക്ക് ചെന്നു. ഞങ്ങൾ അവസാനത്തെ പടി ഇറങ്ങിയതും അവിടെ ത്തെ ലൈറ്റ് കൾ ഓരോന്നായി തെളിയാൻ തുടങ്ങി. അത് കണ്ട് ഞങ്ങൾ അമ്പരന്നു.
ആ വീടിന്റെ നാലിരട്ടി വലിപ്പം ഉള്ള ഒരു റൂം ആയിരുന്നു അത്. അതിൽ വലിയ ഒരു ഭാഗം വെറുതെ ഒരുവസ്തുവും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നു. പുതിയതായി പണി കഴിപ്പിച്ച ഒരു ഓഡിറ്റോറിയം പോലെ. മറ്റൊരു ഭാഗം ലിവിങ് ഏരിയ യാണ്, അഞ്ചു റൂം കിച്ചൺ ബാത്‌റൂം ഒക്കെ അവിടെ ഉണ്ട്. പിന്നെ സ്റ്റെപ്പ് ഇറങ്ങി വന്ന ഇടത്ത് ഭിത്തിയിൽ ഒരു വലിയ കമ്പ്യൂട്ടർ മോണിറ്റർ.
[ ding ] ഞങ്ങൾ മൂനും ഇത് നോക്കി നിന്നപ്പോ എന്റെ ഫോണിൽ നോട്ടിഫിക്കേഷൻ ടൂൺ കേട്ടു. ഞാൻ അത് എടുത്തു നോക്കി.
[ Player discovered a Base Facility
Would you like to Register it as your Base??
Y/N ]
നോട്ടിഫിക്കേഷൻ വായിച്ചതും ഞാൻ ഒന്ന് അമ്പരന്നു. താമസിക്കാൻ ഇവിടെ ഞങ്ങൾക്ക് സ്വന്തമായി ഇത് പോലെ ഒരു സ്ഥലം. Its ഓസം.
” yes കൊടുക്കട്ടെ ” ഞാൻ yes or no ക്ലിക്ക് ചെയ്യുന്നതിന് മുന്നേ അവരോട് അഭിപ്രായം ചോദിച്ചു. അവർ ഒരെണ്ണം പോലെ തലയാട്ടി. ഞാൻ y ൽ ക്ലിക്ക് ചെയ്തു .
[ Registration Process begins
Party Master Please stand in front of the monitor on the wall ]
അന്നേരം അടുത്ത മെസ്സേജ് വന്നു. സമയം കളയാതെ ഞാൻ ഭിത്തിയിൽ ഉള്ള ആ വലിയ മോണിറ്റർ ന്റെ മുന്നിൽ ചെന്നു നിന്നു. മോണിറ്റർ ന്റെ സൈഡിൽ നിന്ന് വെട്ടം വന്നു അത് എന്നെ അടിമുടി സ്കാൻ ചെയ്തു. പിന്നെ അത് ഒരു ലെയ്സർ ബീം പോലെ ചെറുതായി എന്റെ നെഞ്ചിലെ മാനാസ്റ്റോണിൽ വന്നു നിന്നു, അല്പസമയം അങ്ങനെ നിന്നതിനു ശേഷം അത് കെട്ടുപോയി. അടുത്ത നിമിഷം ആ മോണിറ്റർ ഓൺ ആയി അതിൽ ഒരു സുന്ദരിയായ പെണ്ണിന്റെ രൂപം തെളിഞ്ഞു.
” Registration complete…
I, ‘Artificial Intelligence e03’ at your service master
Please give me a Name ” മോണിറ്ററിൽ തെളിഞ്ഞ പെണ്ണ് വളരെ ക്യൂട്ട് ആയ രീതിയിൽ പറഞ്ഞു. അത് കണ്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു. ഞാൻ ഒരു marvel ഫാൻ ആണ് പ്രതേകിച് ടോണി സ്റ്റാർക്ക് ന്റെ. ജാർവിസിസ് നെ പോലെ ഒരു AI സിസ്റ്റം വേണം എന്ന് എന്റെ പണ്ട് മുതലേ ഉള്ള ഒരാഗ്രഹം ആയിരുന്നു ഇപ്പൊ അത് സാധിച്ചു കിട്ടി.
” പേര് അല്ല?? ജാർവിസ്… No പെണ്ണ് ആയ സ്ഥിതിക്ക് what about Friday?? ” ഞാൻ അവളെ നോക്കി ചോദിച്ചു.
” താങ്ക് you mastar, I Friday at your service ” അവൾ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു. അത് കണ്ടിട്ടാവണം ഇതെന്തു പ്രാന്ത് എന്ന്