Curse Tattoo Ch 3 : Seven Deathly Sin’s [Arrow]

Posted by

നീതുവും പറഞ്ഞു. ഞങ്ങൾ രണ്ടും പറഞ്ഞത് കേട്ടപ്പോ ശ്രീയുടെ മുഖത്തെ കൺഫ്യൂഷൻ മാറി, ഒരു ചിരിയോടെ അവൾ തല ആട്ടി.

ഡ്രസ്സ്‌ പാന്റും ഷർട്ടും ചെരുപ്പും ഒക്കെ അടക്കം ഒരു ഫുൾ സെറ്റ് ചൂസ് ചെയ്യാം ഞാൻ എന്റെ ഫേവറേറ്റ് മോഡൽ ഡ്രസ്സ്‌ ചൂസ് ചെയ്തു. പിന്നെ buy ഐക്കൺ ൽ ക്ലിക്ക് ചെയ്തു. ഞങ്ങൾ മൂന് പേരും buy ഐക്കൺ ക്ലിക്ക് ചെയ്ത് കഴിഞ്ഞപ്പോൾ കണ്ണഞ്ചിക്കുന്ന പ്രകാശം ഫോണിൽ നിന്ന് വന്നു. ഞങ്ങൾ കണ്ണുകൾ ഇറുക്കി അടച്ചു. പിന്നെ ഞങ്ങൾ കണ്ണ് തുറന്നപ്പോൾ ഞങ്ങൾ മൂന്നിനേം മുന്നിൽ ഓരോ ബോക്സ്‌ കൾ ഉണ്ടായിരുന്നു.  ഞങ്ങൾ വാങ്ങിയ സാധനങ്ങൾ. ഞങ്ങൾ അത് ഓപ്പൺ ചെയ്തു.

ശ്രീ എന്തോ ആലോചിച്ചിട്ട് എന്നെ ഒന്ന് നോക്കി പിന്നെ ആ ബോക്സും എടുത്തോണ്ട് അവിടെ ഉണ്ടായിരുന്ന ഒരു റൂമിലേക്ക് പോയി. നീതു വും അവളുടെ പുറകെ മറ്റൊരു റൂമിലേക്ക് ചെന്നു. ശ്രീക്ക് എന്റെ മുന്നിൽ നിന്ന് ഡ്രസ്സ്‌ മാറാൻ നാണം ആയത് കൊണ്ട് ആണ് റൂമിൽ പോയത് എന്ന് മനസ്സിലായി. പക്ഷെ അരഞ്ഞാണചരട് പോലും ഇടാതെ നിന്നിരുന്ന നീതു എന്തിനാ ഡ്രസ്സ്‌ മാറാൻ റൂമിൽ പോയത് എന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ആവോ… എന്തായാലും ഇനി നീതുവിന്റെ ആ കടഞ്ഞെടുത്ത ബോഡി ഒരു ഒളിയും മറയും ഇല്ലാതെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടത്തോടെ ഞാനും അവരെ പോലെ എന്റെ ബോക്സും എടുത്തോണ്ട് ഒരു റൂമിൽ കയറി.

ഞാൻ ഇട്ടിരുന്ന പാന്റ് ഊരി മാറ്റി. വാങ്ങിയ  ഇന്നർ വെയർ എടുത്തിട്ടു. ഞാൻ വാങ്ങിയത് ബ്ലാക്ക് കളർലെ ഒരു ഷോർട്സും വൈറ്റ് കളർ ബനിയനും ആണ്‌. ഞാൻ അത് രണ്ടും ഇട്ടു മറ്റേ പാന്റിൽ നിന്ന് dagger ബെൽറ്റ്‌ ഊരി എന്റെ ഷോർട്സിൽ ഇട്ടു.  ഓപ്പൺ ഷൂവും dagger പിടിക്കുമ്പോ നല്ല ഗ്രിപ്പ് കിട്ടാൻ വാങ്ങിയ ഹാൻഡ് ഗ്ലൗസ് ഗിയറും ധരിച്ചു. പിന്നെ എന്റെ തോളറ്റം വളർന്നു കിടക്കുന്ന മുടി ഹെഡ്ബാൻഡ് കൊണ്ട് പുറകിലേക്ക് ഒതുക്കി കെട്ടി, ബ്ലാക്ക് ഹുഡ്‌ഡി ജാക്കെറ്റ് കൂടി ഇട്ട് ഞാൻ റൂമിന്റെ വെളിയിലേക്ക് നടന്നു. എന്റെ കയ്യിൽ ഒരു കൊച്ച് ബോക്സ്‌ കൂടി ഉണ്ടായിരുന്നു. അത് ഞാൻ വാങ്ങിയ പിസ്റ്റൽ ആണ്. ശ്രീ ക്ക് കൊടുക്കാൻ വാങ്ങിയത്. ഡബിൾ ഗൺ ആവുമ്പോൾ അവളുടെ ഡിഫൻസ് ഇത്തിരി കൂടി സ്ട്രോങ്ങ്‌ ആവുമല്ലോ.

” master you look so cool ” പെട്ടന്നാണ് ഫ്രൈഡേ യുടെ രൂപം മോണിറ്ററിൽ തെളിഞ്ഞത്. അവൾ ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.

” താങ്ക്സ് ബേബ് ” ഞാനും ഒരു ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു.

” നീ ആ A I യോട് ഫ്ലർട്ട്  ചെയ്തു കഴിഞ്ഞോ?? ”  പെട്ടന്ന് പിന്നിൽ നിന്ന് നീതുവിന്റെ കലിപ്പിൽ ഉള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. ഈ പെണ്ണ് ഇത് എന്തിനാ വെറുതെ ചൂട് ആവുന്നേ. ഞാൻ ഒരു വളിച്ച ചിരിയോടെ തിരിഞ്ഞു നോക്കി. ഞാൻ ആദ്യം കണ്ടത്  ശ്രീയെ ആണ്, മുടി പുറകിലേക്ക് ഈരി, നെറ്റിയിൽ ഒരു ചുവന്ന പൊട്ട്, കണ്ണ് വാലിട്ട് എഴുതി, കറുപ്പ് ഫ്രയിം ഉള്ള കണ്ണട, ചെവിയിൽ ചുവപ്പും കറുപ്പും നിറമുള്ള കമ്മൽ, കഴുത്തിൽ അതേ പാറ്റേൺ ഉള്ള മാല ഒക്കെ ആയി മുട്ടറ്റം ഇറക്കം ഉള്ള ഇളം ചുവപ്പ് ഫ്രോക്കും അതിന് ചേർന്ന ഇളം ചുവപ്പ് വളകളും ചെരുപ്പും കൊലുസും ഒക്കെ അണിഞ്ഞ് മുഖത്ത് ഇത്തിരി നാണം ഒക്കെയായി എന്നെ നോക്കി നിൽക്കുന്ന ശ്രീ.. Uff so ക്യൂട്ട്.

അവളുടെ തൊട്ടുപുറകിൽ നീതു. പോണിടൈൽ കെട്ടിയ മുടി, ആഭരങ്ങൾ ഒന്നുമില്ല, ഒരു വെള്ള ഷർട്ടും തുടവരെ നീളമുള്ള ഇരുങ്ങിയ ഒരു സ്കെർട്ടും ആണ് വേഷം, ഷർട്ടിനു പുറമെ അവളുടെ മുലയുടെ താഴെ വരെ മാത്രം നീളമുള്ള ഒരു ജാക്കറ്റ് ധരിച്ചിരുന്നു, അവളും രണ്ടുകയ്യിലും ഗ്ലൗസ് ഗിയർ ധരിച്ചിരുന്നു, അവളുടെ വലത്തേ തുടയിൽ വീതിയുള്ള ഒരു ബെൽറ്റും അതിൽ ഒരു പൗച്ചും ഉണ്ടായിരുന്നു. കാലിൽ ഒരു ബ്ലോക്ക്‌ ഹൈ ഹീൽ ഷൂ… മൊത്തത്തിൽ പറഞ്ഞാൽ so ഹോട്ട് a സ്റ്റണ്ണിങ് ബ്യൂട്ടി. എന്റെ മുന്നിൽ നിൽക്കുന്ന രണ്ടു പെൺകുട്ടികൾ, ക്യൂട്ട് and hot. ഞാൻ രണ്ടുപേരെയും വാ പൊളിച്ച് നോക്കി നിന്നു.

” You are both very beautiful ” ഞാൻ അമ്പരപ്പ് കലർന്ന ടോണിൽ പറഞ്ഞൂ. അത് കേട്ടതും ശ്രീയുടെ മുഖം നാണം കൊണ്ട് ഒന്നൂടെ ചുവന്നു. നീതുവിന്റെ മുഖത്തും പെട്ടന്ന് ഒരു ചെറിയ ചുവപ്പ് വന്നു എങ്കിലും അവൾ അതി വിധക്ദമായി അത് ഒളിപ്പിച്ചു.

” ശ്രീ ഈ ഗൺ വെച്ചോ ” ഞാൻ എന്റെ കയ്യിൽ ഇരുന്ന ഗൺ അവൾക്ക് നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *