” അപ്പൊ സിദ്ധുവിനോ?? ” അവൾ ഗൺ വാങ്ങാൻ മടിച്ചു കൊണ്ട് ചോദിച്ചു.
” എനിക്ക് ഈ dagger മതി, ഗൺ നേക്കാൾ എനിക്ക് കംഫർട്ടബിൾ ഇതാണ് ” ഞാൻ പറഞ്ഞ പോൾ അവൾ തലയാട്ടി കൊണ്ട് ആ ഗൺ വാങ്ങിച്ചു. പിന്നെ രണ്ട് തോക്കും പൗച്ചിൽ ആക്കി അരയിൽ കെട്ടി.
” നീതു നിന്റെ വെപ്പൺ എന്താ?? ” ഞാൻ അത് കഴിഞ്ഞു നീതുവിനോട് ചോദിച്ചു. അവൾ ഒന്നും പറയാതെ അവളുടെ ജാക്കറ്റ് ബട്ടൺ അഴിച്ചു തുറന്ന് കാണിച്ചു. അതിൽ വിരൽ വലിപ്പം മാത്രം ഉള്ള ഒരുപാട് കുഞ്ഞു കത്തികൾ ഉണ്ടായിരുന്നു. അവളുടെ വെപ്പൺ.
” ഇപ്പൊ ഷെൽട്ടറും വെപ്പണും ആയി, ഇനി നമുക്ക് വേണ്ടത് food ആണ് ” നീതു എന്നോട് പറഞ്ഞൂ.
” ഇവിടെ കിച്ചണിൽ ഫുഡ് കാണുമോ?? ” ശ്രീ ചോദിച്ചു.
” no മാം, പാചകം ചെയ്യാൻ ഉള്ള എക്യുപ്മെൻറ്സ് മാത്രമേ ഇവിടെ ഉള്ളു, ഇന്ഗ്രീഡിയൻസ് നിങ്ങൾ തന്നെ കണ്ടെത്തണം” ശ്രീയുടെ ചോദ്യതിന് മറുപടി കൊടുത്തത് ഫ്രൈഡേ ആണ്.
” വെയിറ്റ്… ഫ്രൈഡേ, അപ്പൊ ഞങ്ങൾക്കും നിന്നോട് ഇന്ററാക്ട് ചെയ്യാൻ പറ്റുമോ?? ” നീതു സംശയത്തിൽ ചോദിച്ചു.
” yes മാം, master ഡേ പാർട്ടി മെമ്പർസ് ന്റെ എല്ലാം കമാന്റ്കളും ഞാൻ അനുസരിക്കും ” ഫ്രൈഡേ മറുപടി നൽകി.
” ഫ്രൈഡേ, ഇന്ഗ്രീഡിയന്റ്സ് ഞങ്ങൾ കണ്ടെത്തണം എന്ന് പറഞ്ഞത് ഈ കാട്ടിൽ നിന്ന് പഴങ്ങളും മൃഗങ്ങളെയും മറ്റും ഞങ്ങൾ കണ്ടു പിടിക്കണം എന്നാണോ?? ” ഞാൻ ചോദിച്ചു.
” yes master “
” നീതു എന്നാ നമുക്ക് പുറത്ത് പോയി വല്ലതും തിന്നാൻ കിട്ടുമോ എന്ന് നോക്കിയാലോ?? ” ഞാൻ നീതുവിനോട് ചോദിച്ചു.
” master, എന്നോട് പറയുകയാണേൽ എനിക്ക് ഫുഡ് കണ്ടുപിടിക്കാൻ സാധിക്കും ” നീതു എന്തേലും പറയുന്നതിന് മുന്നേ ഫ്രൈഡേ പറഞ്ഞു.
” ഒക്കെ do അസ് you പ്ലീസ് ” ഞാൻ അത് പറഞ്ഞതും മോണിറ്ററിൽ ഞങ്ങളുടെ ബേസ് ന്റെ ചുറ്റിനും ഉള്ള കാട് തെളിഞ്ഞു. അതിൽ പല ജീവികളുടേം പഴങ്ങളുടേം വീഡിയോസും വന്നു.
” മാസ്റ്റർ, ഇത് നമുക്ക് ചുറ്റും, 500മീറ്റർ റെഡിയസിൽ ഉള്ള കഴിക്കാൻ പറ്റിയ ജീവികൾ ആണ്. അവയുടെ എല്ലാം ലൊക്കേഷൻ master ഡേ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി hunting മാസ്റ്റർ. ” ഫ്രൈഡേ പറഞ്ഞു
” നിനക്ക് അപ്പൊ 500 റേഡിയസിൽ നടക്കുന്നത് എല്ലാം മോണിറ്റർ ചെയ്യാൻ പറ്റുമോ?? “ഞാൻ ചോദിച്ചു.
” yes മാസ്റ്റർ, എനിമിസ് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ നമുക്ക് അറിയാം ” ഞാൻ ചോദിച്ചതിന്റെ അർഥം മനസ്സിലായിട്ട് എന്നോണം ഫ്രൈഡേ പറഞ്ഞു.
” ഫ്രൈഡേ, ശ്രീക്ക് ഷൂട്ടിങ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്ക് ” നീതു ഫ്രൈഡേയോട് പറഞ്ഞു.
” yes മാം ” ഫ്രൈഡേ മറുപടി പറഞ്ഞതും ആ റൂമിലെ ശൂന്യമായി കിടന്നിരുന്ന ഭാഗത്ത് മൂന്നാല് bullseye ബോർഡ് കളും ആൾ രൂപങ്ങളും പ്രത്യക്ഷപ്പെട്ടു.
” what… The…. Fuck?? ” നീതുവും ഞാനും ഒരേ സമയം ചോദിച്ചു. ശ്രീയും അത്ഭുതപ്പെട്ടു നിൽക്കുകയാണ്.
” വെറുച്വൽ സിമുലെഷൻ ട്രെനിങ്ങ് ” ഫ്രൈഡേ മറുപടി തന്നു.
” കൂൾ ” നീതു വേഗം ശ്രീയേയും വിളിച്ചോണ്ട് ഓടി. അവൾ ശ്രീക്ക് ഗൺ ന്റെ ബേസിക്സ് പറഞ്ഞു കൊടുത്തു. അവർ പ്രാക്ടീസ് ചെയ്യുന്ന കണ്ട് ഞാൻ അങ്ങനെ അവിടെ ഇരുന്നു. കുറേ നേരം കഴിഞ്ഞ പ്പോൾ ശ്രീ പ്രാക്ടീസ് നിർത്തി എന്റെ അടുത്തേക്ക് വന്നു. നീതു ആ സമയം അവളുടെ കത്തി എറിഞ്ഞു പ്രാക്ടീസ് ചെയുകയായിരുന്നു. ശ്രീ മടിച്ചു മടിച് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ നിന്നു.