Curse Tattoo Ch 3 : Seven Deathly Sin’s [Arrow]

Posted by

” എന്താ?? ” ഞാൻ ചോദിച്ചു

” അത്… ഗൺൽ ഇൻജെക്റ്റ് ചെയ്ത് എന്റെ മാന തീർന്നു… അപ്പൊ… ” നാണിച്ചു നാണിച്ചവൾ അത് പറഞ്ഞത് കണ്ടപ്പോ എന്റെ മനസ്സിൽ ഒരു കുളിർ വന്നു വീണു. So ക്യൂട്ട്. ഞാൻ എഴുന്നേറ് അവളുടെ അടുത്തേക്ക് ചെന്നു. നാണവും പേടിയും കലർന്ന ഭാവത്തിൽ അവൾ കണ്ണുകൾ അടച്ചു നിൽക്കുകയാണ്  ഞാൻ എന്റെ മുഖം അവളുടെ നേരെ നീട്ടി, അന്നേരം ഒരു കത്തുന്ന നോട്ടം എന്നിൽ പതിച്ചത് പോലെ എനിക്ക് തോന്നി. ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ നീതു ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ്. ഇത്തിരി കുശുമ്പ് ആ മുഖത്ത് ഇല്ലേ?? ഞാൻ നോക്കുന്ന കണ്ടതും അവൾ മുഖം വെട്ടിച്ചു വീണ്ടും നൈഫ് ത്രോ പ്രാക്ടീസ് ചെയ്തു. എനിക്ക് വന്ന ചിരി അടക്കി ഞാൻ ശ്രീയെ ചുംബിച്ചു. അഞ്ചു മിനിറ്റ് എടുത്തു അവളുടെ മാന ഫുൾ ആവാൻ.

” താങ്ക്സ് “ചുംബനത്തിന് ശേഷം അകന്ന് മാറിയതും ശ്രീ എന്നെ നോക്കാതെ പറഞ്ഞു. ഞാൻ ഒന്ന് തലയാട്ടിയിട്ട് അവളുടെ തലയിൽ പതിയെ ഒന്ന് തട്ടി. അന്നേരം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പെട്ടന്ന് ഒരു ഡിം റെഡ് ലൈറ്റ് തെളിഞ്ഞു.

” Intruder detected ” ഫ്രൈഡേ പറഞ്ഞതും മോണിറ്ററിൽ മരങ്ങൾക്ക് ഇടയിലൂടെ ഞങ്ങളുടെ ബേസ് ലക്ഷ്യമാക്കി വരുന്ന ഒരുത്തന്റെ രൂപം തെളിഞ്ഞു. കറുപ്പ് പാന്റും വെള്ള ഷർട്ടും ഒക്കെയായി വെൽ ഡ്രസ്സ്‌ഡ് ജന്റിൽ മാൻ ലുക്ക് ഉള്ള ഒരുത്തൻ. അവന്റെ മുഖം കണ്ടു നല്ല പരിചയം തോന്നി പക്ഷെ ആരാണ് എന്ന് മാത്രം ഓർത്തെ ടുക്കാൻ പറ്റിയില്ല.

” ശ്രീ മോണിറ്ററിൽ കൂടി നിന്റെ god eye യൂസ് ചെയ്യാൻ പറ്റുമോ എന്ന് നോക്ക് ” ഞാൻ ശ്രീയോട് പറഞ്ഞു. അവൾ തലയാട്ടി, പിന്നെ അവനെ സൂക്ഷിച്ചു നോക്കി. അവളുടെ കൃഷ്ണമണി തിളങ്ങി. അപ്പോഴേക്കും നീതുവും ഞങ്ങളുടെ അരികിൽ എത്തിയിരുന്നു. അവൾ സ്ക്രീനിലേക്ക് നോക്കി. അവനെ കണ്ട് അവളുടെ കണ്ണ് വിടർന്നു. അവളുടെ മുഖത്ത് അമ്പരപ്പോ ഭയമോ വന്നു നിറഞ്ഞു.

” Hunter ” വിറക്കുന്ന ശബ്ദത്തിൽ അവൾ മന്ദ്രിച്ചു. ഞാൻ സംശത്തിൽ അവളെ നോക്കി.

” അവന്റെ പേര് ജോജി ലോപ്പസ്, പവർ Seven Deathly Sin’s ” അതേ സമയം ശ്രീ അവളുടെ അനലൈസ് റിസൾട്ട് പറഞ്ഞൂ..

To be Continued…

Next :- Chapter 4 : The Hunter N The Grim Reaper