പ്രൈവറ്റ് ഐലൻഡ്, മീഡിയയുടേം ആളുകളുടേം കണ്ണിൽ പെടാതെ ഒളിക്കണ്ടേ, അപ്പൊ ചിലപ്പോൾ വല്ല ഫോറസ്ററ് ഏരിയയിലും ആവും, ഇവിടെ നഗര മദ്യത്തിൽ നിന്ന് അങ്ങനെ ഉള്ള ഒരു റിമോട്ട് ഏരിയയിൽ എത്താൻ ഇനിയും ഒത്തിരി സമയം വേണ്ടി വരും ‘ വിദ്യ അങ്ങനെ ഓരോന്ന് ആലോചിച്ചങ്ങനെ ഇരിക്കുകയായിരുന്നു.
” വിദ്യ സ്ഥലം എത്തി ഇറങ്ങ് ” പ്രൊഫസർ പറഞ്ഞപ്പോ അവൾ മനസ്സിലാവാതെ പുള്ളിയെ നോക്കി നിന്നു. കാരണം അവൾ വണ്ടിയിൽ കയറിയിട്ട് ഇപ്പൊ അഞ്ചു മിനിറ്റ് പോലും ആയിട്ടില്ല. അവർ ഇപ്പോഴും സിറ്റി സെന്ററിൽ തന്നെയാണ്. വിദ്യ അമ്പരപ്പോടെ വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി. ആ സ്ഥലം അവൾക്ക് സുപരിചിതമായ ഒന്ന് തന്നെയാണ്. സിറ്റിമാളിന്റെ underground parking area. സിറ്റിമാൾ കേരളത്തിലെ… അല്ല ഇന്ത്യയിലെ തന്നെ ബിഗ്ഗെസ്റ്റ് ഷോപ്പിംഗ് കോംപ്ലക്സ് ആണ്. 7 നിലയിൽ രണ്ടോളം മൾട്ടിപ്ലക്സും അനേകം ഷോപ്പുകളുംഒക്കെയായി 24*7 വർക്കിംഗ് ആയിട്ടുള്ള ഒരു മാൾ. ഇവിടെ ഇങ്ങനെ രഹസ്യ സംഘടനയുടെ headquarters unbelievable. ദിവസവും ഇവിടെ ഒരുപാടുപേർ വരുന്നതാണ്, വിദ്യയും പലതവണ മോനുവിന്റെ കൂടെ വന്നിട്ടുണ്ട്. ഒരിക്കൽ പോലും സംശയിക്കത്തക്ക വണ്ണം ഒന്നും അവൾ കണ്ടിട്ടില്ല.
” വിദ്യ ഒളിക്കാൻ ഏറ്റവും പറ്റിയ ഇടം ആൽക്കൂട്ടം ആണ്. ഇവിടെ ഈ മാളിൽ ഉള്ള സെക്യൂരിറ്റി മുഴുവൻ 13 ട്രെയിൻ ചെയ്ത് എടുത്ത ആളുകൾ ആണ്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ടു leval സെർച് കഴിയാതെ ആർക്കും ഇതിന്റെ ഉള്ളിൽ കടക്കാൻ പറ്റില്ല. എല്ലാം ഫ്ലോറിലും cctv കാം സിറ്റിയുടെ ഒത്ത നടുക്ക് ഇത്രയും വലിയ ഒരു കെട്ടിടം, മാളിലേക്ക് വരുന്ന ഗുഡ്സിന്റെ കൂട്ടത്തിൽ അവർക്ക് വേണ്ട ആയുധങ്ങൾ കടത്താം. സോ ഇത്രയും നല്ല ഫെസിലിറ്റി വേറെ എവിടെ കിട്ടും?? ” വിദ്യയുടെ സംശയഭാവം കണ്ട് പ്രൊഫസർ ചോദിച്ചു. ഒന്ന് ഓർത്തു നോക്കിയാൽ it make സെൻസ്. എന്താണ് പ്ലാൻ എന്ന് ചോദിക്കും പോലെ വിദ്യ പ്രൊഫസിനെ നോക്കി.
” വിദ്യ, ഈ ലിഫ്റ്റ് ആണ് നമ്മുക്ക് ഇവരുടെ ബേസ് ലേക്ക് ഉള്ള എൻട്രൻസ്, ഞാൻ അത് ഹാക്ക് ചെയ്യും, 10 സെക്കന്റ് സമയ മേ നമ്മുക്ക് ഉള്ളു, അതിന് ഉള്ളിൽ നമുക്ക് ഉള്ളിൽ ഇവിടെത്തെ underground ഫ്ലോറിൽ കയറണം. ബാക്കി up to you, dagger ക്വീൻ ” പ്രൊഫസർ അത്രയും പറഞ്ഞ് വിദ്യയേ നോക്കി. അവൾ തല ഒന്ന് ആട്ടി. അവർ രണ്ടുപേരും ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. ഭാഗ്യതിന് അവർ രണ്ടുപേരും മാത്രമേ അതിന്റ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ. അവർ രണ്ടുപേരും ലിഫ്റ്റ്ലെ ക്യാമറക്ക് മുഖം കൊടുക്കാതെ നിന്നു. പ്രോഫസർ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു എന്തോ ആപ്ലിക്കേഷൻ ഓൺ ചെയ്തു. പിന്ന സ്റ്റിക്കർ പോലെ എന്തോ ഒന്ന് ലിഫ്റ്റ്ലെ ഫ്ലോർ ബട്ടൺ ന്റെ താഴെ ഒട്ടിച്ചു. പ്രൊഫസർ അൽപനേരം ഫോണിൽ എന്തോ കോഡ് ഒക്കെ ടൈപ്പ് ചെയ്തു. പെട്ടന്ന് ബട്ടന്റ സൈഡിൽ ഒരു ഫിങ്കർ പ്രിന്റ് സ്കാനർ വന്നു. പ്രൊഫസർ പോക്കറ്റിൽ നിന്ന് ഒരു സ്റ്റിക്കർ എടുത്ത് സ്കാനറിൽ ഒട്ടിച്ചു അല്പം കഴിഞ്ഞതും അക്സസ് ഗ്രാൻഡഡ് മെസേജ് വന്നു, ഉടനെ തന്നെ ലിഫ്റ്റ് ലെ ബട്ടന്റെ മുന്നിൽ ഒക്കെ ഒരു നെഗറ്റീവ് സിംബൽ തെളിഞ്ഞു.
പ്രൊഫസർ വിദ്യയെ ഒന്ന് നോക്കിയിട്ട് ‘-3’ എന്ന ബട്ടണിൽ ഞെക്കി. കാര്യം മനസ്സിലായ വിദ്യ ഇട്ടിരുന്ന ഹുഡ്‌ഡി ഊരി, അവളുടെ യൂണിഫോം ഫുൾ കൈ ആക്കി, ബെൽറ്റിൽ ഹാങ്ങ് ചെയ്തു വെച്ചിരുന്ന ആ വെള്ള മാസ്ക് മുഖത്തു വെച്ചു. പിന്നെ അരയിൽ നിന്ന് തന്റെ dagger കൾ ഊരി കയ്യിൽ പിടിച്ചു. പത്തു സെക്കൻഡ് കൊണ്ട് ലിഫ്റ്റ് ഓപ്പൺ ആയി. വിദ്യ ശ്വാസം ഒന്ന് വലിച്ചു പിടിച്ചു ചുറ്റും ഉള്ള സ്ഥലം നിരീക്ഷിചു. ഒരു 15 മീറ്റർ ചുറ്റളവിൽ ജീവൻ ഉള്ള ആരെയും അവൾ സെൻസ് ചെയ്തില്ല. ഇത് ഷാഡോ ട്രയിൻ ചെയ്ത എല്ലാ assassin സിനും ഉള്ള ബേസിക് skill ആണ്. വിദ്യയുടെ സിഗ്നൽ കിട്ടിയതും പ്രൊഫസർ പുറത്ത് ഇറങ്ങി. അവർ രണ്ടുപേരും നേരെ കണ്ട വഴിയേ നടന്നു. പെട്ടന്ന് വിദ്യ കൈ കാണിച്ചു. അവർ രണ്ടു പേരും നിന്നു.
മുന്നിൽ നാലുപേര് വരുന്നത് അവൾ അറിഞ്ഞു, വിദ്യ പ്രൊഫസറിനോട് മിണ്ടരുത് എന്ന് പറഞ്ഞിട്ട് ഭിത്തിയുടെ സൈഡിൽ മറഞ്ഞു നിന്ന് നോക്കി. നാലുപേർ എന്തൊക്കയോ പറഞ്ഞ് കൊണ്ട് നിൽക്കുന്നത് അവൾ കണ്ടു. അവർ നാലും അവൾക്ക് ഓപ്പോസിറ്റ് ആയിആണ് നിന്നിരുന്നത്. അവൾ മിന്നൽ പോലെ മുന്നോട്ട് ആഞ്ഞു ഏറ്റവും പുറകിൽ നിന്നിരുന്ന ആളിനെ പിന്നിൽ നിന്ന് പിടിച്ചു