Curse Tattoo Ch 3 : Seven Deathly Sin’s [Arrow]

Posted by

അയാൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നതിന് മുന്നേ തന്നെ വിദ്യ അയാളുടെ കഴുത്ത് പിടിച് ഒടിച്ചു. ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ അയാളെ അവൾ താഴെ കിടത്തി. പിന്നെ രണ്ടാമത്തെ ആളുടെ പിൻകഴുത്തിൽ കൈ തണ്ടകൊണ്ട് വെട്ടി. അയാളും താഴേക്ക് വീണു. ഈസമയം ബാക്കി രണ്ടുപേരും തിരിച്ചു നോക്കി, വിദ്യയെ കണ്ട് അവർ ഞെട്ടി. പക്ഷെ അവർക്ക് റീയാക്ട് ചെയ്യാൻ സാധിക്കുന്നതിന് മുന്നേ തന്നെ വിദ്യ രണ്ടു പോയ്സൺ നീഡിലുകൾ അവരുടെ നേരെ എറിഞ്ഞിരുന്നു. അത് അവരുടെ കഴുത്തിൽ തറഞ്ഞു കയറി. അടുത്ത നിമിഷം തന്നെ അവർ രണ്ടുപേരും ശരീരം മുഴുവൻ നീല നിറം വന്നു നിറഞ്ഞു നിലത്ത് വീണു. ഇതൊക്കെ കണ്ട് പ്രൊഫസറിന്റെ കണ്ണ് തള്ളി. കാരണം ഇതൊക്കെ വെറും മൂന് സെക്കൻഡ് സമയത്തിന് ഉള്ളിൽ സംഭവിച്ചതാണ്. അസാമാന്യ മെയ്വഴക്കം ആണ് വിദ്യ കാഴ്ച വെച്ചത്.  20 വർഷം കഴിഞ്ഞും she is still on ഫയർ.

അ ബോഡികൾ എല്ലാം അവർ രണ്ടുപേരും ചേർന്ന് പെട്ടന്ന് ആരുടേം കണ്ണിൽ പെടാത്ത രീതിയിൽ ഇട്ടു. പിന്നീട് അവർ വീണ്ടും മുന്നോട്ട് നടന്നു. ഒരു വലിയ റൂമിൽ ആണ് അവർ എത്തിയത് അവിടെ കണ്ട കാഴ്ച വിദ്യയെ ഞെട്ടിച്ചു.

അ വലിയ റൂമിൽ അഞ്ഞൂറോളം എഗ്ഗ് ഷേപ് ലെ ഗ്ലാസ്‌ സിലണ്ടരുകൾ ഉണ്ടായിരുന്നു. അതിന്റ ഉള്ളിൽ എന്തോ ലിക്യുഡ് ഉണ്ട്. അ ലിക്യുഡിൽ മുങ്ങി ഒരു ബോഡികളും. അല്ല ബോഡിയല്ല അവർ ഒക്കെ ജീവൻ ഉണ്ട്, മുഖത്തും ദേഹത്തും ഒക്കെ എന്തോ കുഴൽ ഒക്കെ പിടിപ്പിച്ചു ബോധം കെട്ട് കിടക്കുകയാണ് അവർ. വിദ്യ പെട്ടന്ന് തന്നെ ഓടി മുന്നിൽ കണ്ട സിലണ്ടറിന്റെ അകത്തേക്ക് നോക്കി. ഈ കൂട്ടത്തിൽ ഒരെണ്ണത്തിൽ അവളുടെ മോനു ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. അവനെ കണ്ടുപിടിക്കാൻ അവൾ വെമ്പൽ കൊണ്ടു.

” വിദ്യ ക്യാച് ” പെട്ടനാണ് പ്രൊഫസർ വിളിച്ചു പറഞ്ഞത്. അവൾ തിരിഞ്ഞു നോക്കി. പ്രൊഫസർ അവളുടെ നേരെ എന്തോ എറിഞ്ഞിട്ട് ആണ് അത് പറഞ്ഞത്. നാച്ചുറൽ reflex എന്നപോലെ അവൾ അത് പിടിച്ചു. ഒരു ചെറു നാരങ്ങ വലിപ്പം മാത്രം ഉള്ള ചുവന്ന ഒരു പന്ത്. തന്റെ കൈ വെള്ളയിൽ ഇരിക്കുന്ന പന്ത് എന്താണ് എന്ന് മനസ്സിലാവാതെ വിദ്യ പ്രൊഫസറിനെ നോക്കി.

” സോറി വിദ്യ. ഞങ്ങൾക്ക് നിന്നെ ഇവിടെ എത്തിക്കണമായിരുന്നു. We are extremely sorry ”  പ്രൊഫസർ പറഞ്ഞതിന്റെ അർഥം മനസ്സിലാവാതെ അവൾ അയാളെ നോക്കി. പെട്ടന്നാണ് അവളുടെ കയ്യിൽ ഇരുന്ന പന്ത് പൊട്ടിയത്. അതിൽ നിന്ന് ചുവന്ന പുക വന്നു. പെട്ടന്ന് തന്നെ അത് അവളുടെ കൈ കവർ ചെയ്തു. അടുത്ത നിമിഷം ആരോ സക്ക് ചെയ്ത് എടുത്തപോലെ അവളുടെ കയ്യിന്റെ ഉള്ളിലേക്ക് കടന്ന് പോയി. ഇത് കണ്ട് വിദ്യ ഞെട്ടി. അവൾ കൈ ഒക്കെ കുടഞ്ഞു. അവളുടെ കയ്യിൽ നല്ല തണുപ് പടരുന്നത് അവൾ അറിഞ്ഞു. അതിവേഗം ആ തണുപ് കയ്യിലെ ഞരമ്പുകളിലൂടെ നെഞ്ചിലേക്ക് വന്നു അവിടെ നിന്ന് ശരീരം മുഴുവനും പടർന്നു. ഈ സമയം കൊണ്ട് വിദ്യ വല്ലാത്ത ഒരു ഉന്മാദത്തിൽ എത്തി. വല്ലാത്ത ഒരു തരം ലഹരി. വിദ്യക്ക് തല കറങ്ങി, അവളുടെ ബോധം മറയുന്നത് അവൾ അറിഞ്ഞു. അന്നേരം ആണ്. സൂട്ട് ഇട്ട ഒരു കൂട്ടം പെണ്ണുങ്ങൾ അവിടേക്ക് വന്നത്.

” മാം നെ വേഗം റൂമിലേക്ക് കിടത്ത് ” ആ കൂട്ടത്തിൽ ഏകദേശം 25 വയസ്സ് തോന്നിക്കുന്ന, അവരുടെ ലീഡർ എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടി ബാക്കി ഉള്ളവരോട് പറഞ്ഞു. അവൾ അത് പറഞ്ഞതും ബാക്കി ഉള്ളവർ തന്നെ പിടിക്കുന്നത് വിദ്യ അറിഞ്ഞു.

അവരുടെ ബോധം മറയാറായി എങ്കിലും ആ ശബ്ദം… വിദ്യക്ക് ഏറെ പരിചിതം ആയിരുന്നു പെണ്ണിന്റെ ശബ്ദം.  അന്നേരം ഒരു മുഖം വിദ്യയുടെ മനസ്സിലാക്ക് വന്നു. അവൾ ആവരുതേ അത് എന്ന പ്രാർത്ഥനയോടെ വിദ്യ അടഞ്ഞു തുടങ്ങിയ തന്റെ കണ്ണുകൾ വലിച്ചു തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. പ്രൊഫസറിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന അവളെ വിദ്യ കണ്ടു. അത് അവൾ തന്നെ ആയിരുന്നു. ജെന്നിഫർ ലോപ്പസ്, എന്ന ജെന്നി.

***

[ Curse Island ]

Leave a Reply

Your email address will not be published. Required fields are marked *