വേശ്യായനം 13
Veshyayanam Part 13 | Author : Valmeekan | Previous Part
ജോലിത്തിരക്ക് കാരണവും പ്രതീക്ഷിച്ചത്ര പ്രോത്സാഹനവും പ്രതികരണങ്ങളും ഇല്ലാത്തതു കാരണവും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ ഉടനെ ഉണ്ടാവുന്നതല്ല. ആർക്കെങ്കിലും ഈ കഥ തുടരാൻ താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ടാൽ ഇതിൻ്റെ ബാക്കി ഭാഗങ്ങളെ കുറിച്ചുള്ള കുറച്ച് ആശയങ്ങൾ പങ്കു വെക്കാം.
—————————————————————————————————————————-
സലീനയും കൃഷ്ണദാസും കുറച്ച് നേരം മുഖത്തോട് മുഖം നോക്കി സ്തബ്ധരായി നിന്നു. ഇരുവരും ഇങ്ങനെ ഒരു സന്ദർഭത്തിൽ കണ്ടുമുട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം കൃഷ്ണദാസ് അവളോട് ഇരിക്കാൻ പറഞ്ഞു.
“നീ എങ്ങനെ ഇവിടെയെത്തി. ഞാൻ ഇത് തീരെ പ്രതീക്ഷിച്ചില്ല.”
“ഞാനും പ്രതീക്ഷിച്ചില്ല. ആതിര…..”
“അവൾ സുഖമായി ഇരിക്കുന്നു. ഞാൻ അവളെ ഫോണിൽ വിളിച്ചു തരാം.”
“വേണ്ട കൃഷ്ണേട്ടാ.. അവൾ എന്നെപ്പറ്റി അറിയേണ്ട. അവൾ സുഖമായി ഇരിക്കുന്നുവെന്ന് അറിഞ്ഞാൽ മതി.” സലീനയുടെ കണ്ണുകളിൽ നിന്നും കുറെ കാലത്തിനു ശേഷം കണ്ണുനീർ പൊഴിഞ്ഞു.
“നിനക്കെന്താ പറ്റിയത്. എന്നോട് തെളിച്ചു പറ.”
സലീന അവളുടെ അതുവരെയുള്ള കഥ കൃഷ്ണദാസിന് വിവരിച്ചു കൊടുത്തു. അവളുടെ കഥ കേട്ട് അയാൾ കുറച്ച് നേരം ചിന്താനിമഗ്നനായി ഇരുന്നു.
“നിൻ്റെ അവസ്ഥക്ക് കുറച്ചോക്കെ എൻ്റെ വീട്ടുകാരും കാരണക്കാരാണ്. അച്ഛൻ്റെ ഓരോ ചെയ്തികളാണല്ലോ ഇതിനെല്ലാം തുടക്കം.”
“അതിനു കൃഷ്ണേട്ടൻ സ്വയം കുറ്റപ്പെടുത്തേണ്ട. ഇങ്ങനെയൊക്കെ സംഭവിച്ചു. കൃഷ്ണേട്ടൻ എങ്ങനെ ഇവിടെയെത്തി.”
കൃഷ്ണദാസിൻ്റെ കഥ അയാൾ വിവരിച്ചപ്പോൾ അവൾ ആകെ അഭുതപ്പെട്ടു പോയി.
“അപ്പോൾ വേറെ വിവാഹമൊന്നും കഴിച്ചില്ലേ?” അവൾ ചോദിച്ചു.
“ഇനി എൻ്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണുണ്ടാവില്ല. അതുറപ്പാ. അത് പോട്ടെ.. നീ എൻ്റെ കൂടെ ലണ്ടനിലേക്ക് വാ. അവിടെ നിനക്കും ആതിരയുടെ കൂടെ സുഖമായി ജീവിക്കാം.”