“പിന്നല്ലാതെ… ഇനി ചരക്ക് ഇവിടെ വിതരണം ചെയ്യാൻ പ്രശ്നമില്ല.”
“അവൻ പണി തരാൻ നോക്കുമോ?” സലീന സംശയം പ്രകടിപ്പിച്ചു.
“ഏയ്.. അങ്ങനെ തോന്നിയാൽ അവനെ നമ്മൾ അപ്രത്യക്ഷമാകും” ജാൻസി ചിരിച്ചു.
“നമ്മുടെ ചരക്ക് ഇനി കൊളോമ്പോ വഴി ആണ് വരിക. തിരുവനന്തപുരത്തോ കൊച്ചിയിലോ ഇറക്കേണ്ടി വരും”
“അതെല്ലാം ഞാൻ നോക്കിക്കൊള്ളാം സലി…. കേരളത്തിലെ കാര്യം എനിക്ക് വിട്ടേക്ക്. നമ്മൾ ഇനി എന്നാ കാണുന്നത്. നിന്നെ കാണാൻ കൊതിയായിട്ടു വയ്യ.”
“കാണാം.. പക്ഷെ ഇതൊക്കെ ഒന്നടങ്ങട്ടെ.. ശരി ഞാൻ വെക്കട്ടെ.”
ഇത്രയും കഴിഞ്ഞു സലീന ആ സിംഹാസനം പോലെയുള്ള കസേരയിൽ ഇരുന്നിട്ട് മനസ്സിൽ പറഞ്ഞു. “ഇനി എൻ്റെ സമയം….”
———————————————————————————————————————————-
അതെ സമയം ഡൽഹിയിൽ ഇന്റലിജൻസ് ബ്യുറോയുടെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒരു ഓഫീസർ ഒരാളെ ഐസ് ബ്ലോക്കിൽ കിടത്തി കാൽപ്പാദത്തിൽ അടിച്ച് പതം വരുത്തുന്നുണ്ടായിരുന്നു.
“ഞാൻ അവസാനമായി ചോദിക്കുകയാണ്.. പാകിസ്ഥാനിൽ നിന്നും കൊക്കയ്‌നും സ്വർണവും എവിടെയാണ് എത്തുന്നത്. ആരാണ് ഇവിടെ അവരുടെ ഏജന്റ്. അവർ വേറെ എന്തൊക്കെ ഇവിടെ കടത്തുന്നുണ്ട്? നിന്നെ ആറു മാസമായി ഇവിടെയിട്ടിട്ട്. ഇനിയും സത്യം പറഞ്ഞില്ലേൽ എൻകൗണ്ടർ നടത്തി തീർക്കും. എൻ്റെ ക്ഷമ നശിച്ചിരിക്കുന്നു.”
“എനിക്കറിയില്ല സാർ, ഒരു അഹമ്മദ് ആയിരുന്നു അവരുടെ ഇവിടുത്തെ കോൺടാക്ട്. അയാളെ ആരോ തട്ടി. പിന്നെ ഇപ്പോൾ ഒരു ഹീരാലാൽ ആണെന്നാണ് കേട്ടത്.”
“നീ പറഞ്ഞ ഹീരാലാൽ വടിയായിട്ട് കാലം കഴിഞ്ഞു. ഇപ്പോൾ എന്താണ് സീൻ എന്നാണു അറിയേണ്ടത്.”
“അറിയില്ല സർ….”
അപ്പോളേക്കും വേറെ ഒരു ഓഫീസർ കയറി വന്നു.