വേശ്യായനം 13 [വാല്മീകൻ]

Posted by

 

“ഇപ്പോൾ പറ്റില്ല കൃഷ്ണേട്ടാ. എൻ്റെ ജീവിതം ഇങ്ങനെയൊക്കെ ആയി. എനിക്കിവിടെ കുറേ ലക്ഷ്യങ്ങളുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ ഇനി വേറെ എന്തിനെങ്കിലും കുറിച്ച് ചിന്തയുണ്ടാവൂ.”

 

“നിൻ്റെ ഇഷ്ടം. പക്ഷെ എപ്പോൾ ഇവിടുന്ന് പോണമെങ്കിലും എന്നോട് പറഞ്ഞാൽ മതി. എന്താ നിൻ്റെ പ്ലാൻ? നരേന്ദ്ര ഷെട്ടിയെ കുറിച്ച് ഞാൻ അറിഞ്ഞതെല്ലാം അത്ര നല്ലതല്ല”.

 

“അയാൾ ഒരു ചെകുത്താനാണ്. അയാളെ ഇല്ലാതാക്കണം.” സലീനക്ക് ഷെട്ടിയുടെ പേര് കേട്ടതും ചോര തിളച്ചു.

 

“അത് അത്ര പെട്ടെന്ന് പറ്റില്ല. അയാളുടെ ബിസിനെസ്സ് കയ്യടക്കണം. എന്നിട്ട് ഇല്ലാതാക്കണം. അയാൾ പെട്ടെന്ന് ഇല്ലാതായാൽ വേറൊരു ഷെട്ടി വരും.. ഹീരാലാലിൻ്റെയും  അഹമ്മദിൻ്റെയും കാര്യത്തിൽ കണ്ടില്ലേ. അഹമ്മദിൻ്റെ കാര്യത്തിൽ ഞാൻ എടുത്ത് ചാട്ടം നടത്തിയാതാണ് ഹീരാലാലും ഷെട്ടിയും ഇവിടെ വളരാൻ കാരണം. ഇനി അങ്ങനെ ഉണ്ടാവാൻ പാടില്ല. നിനക്ക് ഇവിടം മുഴുവൻ നോക്കി നടത്താണ് പറ്റുമോ?”

 

“ഞാനോ? ഞാൻ എങ്ങനെ?”

 

“പേടിക്കേണ്ട. എൻ്റെ ഒരു വലിയ ഗാങ് ഗോവയിൽ ഉണ്ട്. അവർ നിനക്ക് വേണ്ടി പ്രവർത്തിക്കും. വളരെ വിശ്വസ്തനാണ്. പക്ഷെ ആദ്യം ഷെട്ടിയുടെ ബിസിനെസ്സ് മുഴുവൻ പഠിക്കണം.”

 

“ആ ഗാങ് ഒരു പെണ്ണായ ഞാൻ പറഞ്ഞാൽ കേൾക്കുമോ?”

 

“അതെ.. അത് നിനക്കറിയാഞ്ഞിട്ടാണ്. അവർ എല്ലാം എൻ്റെ സിന്റിക്കേറ്റിലെ ആളുകളാണ്. ഞാൻ പറഞ്ഞതിന് അപ്പുറം അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല.”

 

“എന്നാലും…”

 

“സലീന.. നിനക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടെന്ന് നീ തന്നെ അല്ലെ പറഞ്ഞത്. ഇതാണ് ആ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള എളുപ്പ വഴി. ബാക്കി ബിസിനെസ്സ് കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു തരാം. പക്ഷെ കുറച്ച് നാൾ കൂടെ നീ ഈ കഷ്ടതകളെല്ലാം സഹിക്കേണ്ടി വരും.”

Leave a Reply

Your email address will not be published. Required fields are marked *