അളിയൻ ആള് പുലിയാ 25
Aliyan aalu Puliyaa Part 25 | Author : G.K | Previous Part
“ഏയ് അതൊന്നും ബേണ്ടാ….ഒരേ എല്ലാരേം അറീച് ബെഷ്മമാക്കണ്ട….ഇയ്യ് അകത്തോട്ടു ചെല്ല്….ബാക്കി ഞാൻ ബാരട്ടെ..എന്നിട്ടു നോക്കാം…..മുത്തു ഇറങ്ങി കതകു ലോക്ക് ചെയ്തപ്പോൾ അവൾ അറച്ചു അറച്ചു അകത്തേക്ക് ചെന്ന്….തന്നെ കാത്തിരിക്കുന്നതുപോലെ കസേരയിൽ ഇരുന്നു ആരോടോ വീഡിയോ കാൾ ചെയ്യുന്ന ആളിനെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും അവൾക്ക് സമാധാനമായി…..അന്ന് എയർപോർട്ടിൽ വച്ച് കണ്ട ഫാരിയുടെ കൂട്ടുകാരൻ ചെക്കൻ….അവൾ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു…”അൽതാഫ്…..
“വാ ഇത്താ….ഇരിക്ക്….അവൻ കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നുകൊണ്ട് അവൻ്റെ ബെഡ് ചൂണ്ടി കാണിച്ചു പറഞ്ഞു….അവളിരുന്നു…മുത്തു എങ്ങോട്ടു പോയി ഇത്താ?…ഫുഡ് വാങ്ങി വരാം എന്നും പറഞ്ഞിറങ്ങി….
ഇപ്പഴാ ഒന്ന് സമാധാനമായത്…..അവൾ ദീർഘനിശ്വാസം എടുത്തുകൊണ്ടു പറഞ്ഞു….ഇവിടെ ഇത്രയും വലിയ വീട്ടിൽ നിങ്ങള് രണ്ടുമേ ഉള്ളോ….
“ഏയ്…അല്ല പപ്പാ ഉണ്ടായിരുന്നു…ഇന്ന് നാട്ടിൽ പോയി..മറ്റേത് മുത്തു…ഞങ്ങളുടെ ഷോപ്പിൽ നിൽക്കുന്ന ഇക്കയാ…ഇന്ന് പപ്പാ ഇല്ലാത്തതിന്റെ ഏനക്കേട് തീർക്കാൻ തുനിഞ്ഞിറങ്ങിയതാ മുത്തു ഇക്ക…അന്നേരം വന്ന ഫോട്ടോ കണ്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി…നിങ്ങള്….എങ്ങനെ ഇത്താ….പിന്നെ ഞാൻ അറിയാവുന്ന കാര്യങ്ങൾ ഒക്കെ മുത്തു ഇക്കയോട് പറഞ്ഞപ്പോൾ ആണ് നിങ്ങളുടെ കെട്ടിയവന്റെ തനിക്കൊണം മനസ്സിലായത്….ആള് ഭൂലോക തറിക്കിടയാ…ഇല്ലിയോ….രണ്ടു ദിവസം ബാംഗ്ലൂരിന് കിട്ടിയാലുണ്ടല്ലോ പിള്ളാര് ആ കേടങ്ങു മാറ്റിയേനെ….
“ഒന്നും പറയണ്ടാ മോനെ….പെട്ട് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ….ഇപ്പോൾ ഒരു കച്ചി തുരുമ്പ് കിട്ടിയ സന്തോഷം….
“ഒരു മിനിറ്റ് ഇത്താ…അവൻ മൊബൈലിന്റെ മുന്നിലേക്ക് പോയിട്ട്…മൊബൈലും എടുത്തുകൊണ്ടു വന്നു അഷീമക്കു നേരെ നീട്ടി…..ഫാരിയാണ് സംസാരിച്ചോ…..
“ഫാരിയെ കണ്ടതും അഷീമ വിതുമ്പി കരയുവാൻ തുടങ്ങി…..
“കരയാതെ കുഞ്ഞാ….എന്തായാലും കുഞ്ഞ ആദ്യം പോയത് കൊണ്ട് ഞാനെങ്കിലും രക്ഷപ്പെട്ടല്ലോ…..
“ഊം മോളെ..നീ എന്ത് വന്നാലും നിന്റെ ഉമ്മി പറയണത് കേൾക്കരുത്….അല്ല നേരം അവിടെ ഒരുപാട് ആയില്ലേ…ഉറങ്ങുന്നില്ലേ…..
“ഏതാണ്ട് ഈ സമായതൊക്കെയാ കുഞ്ഞാ ഉറങ്ങുന്നത്…..ഇനി നാട്ടിലോട്ട് ഇപ്പഴെങ്ങും പോകുന്നില്ല…..എന്റെ ഉമ്മച്ചി ഭയങ്കര സാധനമാണ്….ഞാൻ ഹോസ്റ്റൽ ഒക്കെ വക്കേറ്റ് ചെയ്തു….ഇപ്പോൾ ഇവിടെ ഒരു വീട് അൽത്താഫിക്കയുടെ കൂട്ടുകാർ അറേഞ്ച് ചെയ്തു തന്നു അവിടെയാണ് താമസം….ഹോസ്റ്റലിൽ വന്നാലല്ലേ ഉമ്മിക്ക് എന്നെ കൂട്ടികൊണ്ടു പോകാൻ പറ്റുകയുള്ളൂ….ഇടക്കിടക്ക് ബാരി കോച്ചായും വിളിക്കും….ഞാൻ ഇപ്പോൾ ഹാപ്പിയാണ്…..ആട്ടെ കുഞ്ഞായുടെ വിശേഷങ്ങൾ പറ….ഇവിടെ എത്തിയ കഥ ഇക്ക പറഞ്ഞു…അതിനു മുമ്പുള്ളത് പറ….അൽത്താഫും കസേര നീക്കിയിട്ടിരുന്നു….