“അതെ ജി കെ ജി…രാഷ്ട്രീയത്തിലും വലുതാണ് വ്യക്തി ബന്ധം….തന്നെയുമല്ല ഞാൻ ഈ രാഷ്ട്രീയം ഒക്കെ പഠിച്ചത് തന്നെ ഞങ്ങളുടെ കാരണവരിൽ നിന്നാണ്….അന്ന് അങ്ങയുടെ പാർട്ടിയിൽ പെട്ട വലപ്പാട് …അദ്ദേഹത്തിന് വേണ്ടിയാണ് കോന്നിയിൽ വച്ച് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്…..പിന്നീട് കാർലോസ് അപ്പച്ചനെ ചവിട്ടിയരക്കാൻ ഈ വലപ്പാട് ശ്രമിച്ചപ്പോൾ അപ്പച്ചൻ എന്നെ സ്വാതന്ത്രാനായിട്ടു അങ്ങ് നിർത്തി കോന്നിയിൽ…അതൊരു തുടക്കമായിരുന്നു…കഴിഞ്ഞ മൂന്നു തവണകളായി വിജയം മാത്രം കണ്ട ജീവിതം….പിന്നീട് ഒരു രാഷ്ട്രീയ പിൻബലം ഇല്ലാതെ പറ്റില്ലെന്ന് തോന്നി അങ്ങനെ നെന്മാറയിലേക്കു എന്നെ പാർട്ടി നിയോഗിച്ചു….അതാണ് എന്റെ രാഷ്ട്രീയ പാരമ്പര്യം….
അറിയാം….എല്ലാം….
“അതല്ല പാർവതി ചേച്ചിയെ….ഇങ്ങനെ നിന്നാൽ പറ്റൂല്ല കേട്ടോ…..ഇന്നത്തെ ഊണും ചായകുടിയും കഴിഞ്ഞിട്ടേ ഞങ്ങൾ ഇറങ്ങുന്നുള്ളൂ…..ഞങ്ങൾ അല്ല നമ്മൾ…..ഗോപു പാർവതിയെ നോക്കി പറഞ്ഞു….
“അയ്യോ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തില്ല്യ…..
“വെള്ളം ഒന്നും വേണ്ടാ…വേണമെങ്കിൽ ഈ മഹിളാ രത്നങ്ങളും ചേച്ചിയെ സഹായിക്കാൻ കൂടും….അല്ലെ ഗംഗേ….
“ഓ…ഞങ്ങൾ റെഡി….ഈ നാലുകെട്ടും പറമ്പും തൊടിയുമൊക്കെ എനിക്ക് വല്ലാണ്ടങ് ഇഷ്ട്ടപ്പെട്ടു ഗോപുവേട്ടാ…..
“ഒരു പ്രകൃതി രമണീയത അല്ലെ ഗംഗേ…ആൽബി ചോദിച്ചു…..
“ഉം അച്ചായാ…..ഗംഗ മറുപടി നൽകി….
പാർവതിയെ അതിശയിപ്പിച്ചത് അവർക്കിടയിൽ യാതൊരു സങ്കോചവുമില്ലാതെ പരസ്പരം കയ്യിൽ പിടിക്കുന്നതും ആനിയെ ചേർത്ത് നിർത്തിക്കൊണ്ട് ഗോപു സെൽഫി എടുക്കുന്നത്…ആൽബി ഗംഗയെ തൊടിയിൽ തെളിയിട്ടിട്ടും അനങ്ങാതെ നിന്ന് ചിരിക്കുന്ന ഗോപുവും….മേരിയും ഇന്ദിരയും…ഒക്കെയാണ്….ഒരു തരാം കൂട്ടുകുടുംബം പോലെയല്ല അതിനുമപ്പുറം എന്തോ പോലെ (അതെന്തെന്നറിയണമെങ്കിൽ സാജൻ പീറ്റർ എഴുതിയ കാർലോസ് മുതലാളി തുടക്കം മുതൽ വായിച്ചാൽ മതി)
ഊണും ചായകുടിയുമൊക്കെ കഴിഞ്ഞു അത്യാവശ്യം വേണ്ട തുണിത്തരങ്ങൾ എല്ലാം എടുത്തു പാർവതിയും ജി കെയും ഇറങ്ങി….
ഇറങ്ങാൻ നേരം പാർവതി പറഞ്ഞു…നമ്മുക്ക് ബാരിയുടെ വീട് വരെ കയറിപോയാലോ….അവിടെ ഒരു മരണം നടന്നതല്ലേ…..
“ഞാൻ ഗോപുവിനോട് ചോദിക്കട്ടെ….ജി കെ പറഞ്ഞു…..
“ഗോപു തിരക്കുള്ള ആളാണെന്നറിയാം…..ജി കെ ഗോപുവിന്റെ അടുക്കൽ വന്നു നിന്നുകൊണ്ട് പറയാൻ തുടങ്ങി….
“എന്തിനാ ജി കെ ജി ഈ വളച്ചു കേട്ട്…..കാര്യം പറ….
“അത് എന്റെ ഏറ്റവും അടുത്ത ഒരാളുടെ ഭാര്യ മാതാവ് രണ്ടു ദിവസം മുമ്പ് മരണപ്പെട്ടു…..അവിടെ വരെ ഒന്ന് കയറുന്നതിൽ വിരോധമുണ്ടോ?
“ഞാൻ ഇന്നത്തെ ദിവസം ജി കേക്കായി മാറ്റി വച്ചിരിക്കുകയല്ലേ….പിന്നെന്താ…..പാർവതിയുടെ മുഖം തെളിഞ്ഞു…..
“എന്നാൽ പിന്നെ പാറു….നീ ഒരു കാര്യം ചെയ്യൂ ആ ബാരിയെ വിളിച്ചു ആ വീടിന്റെ ലൊക്കേഷൻ ഒന്ന് തിരക്കു…..
“ശരി കൃഷ്ണേട്ടാ…..അതും പറഞ്ഞുകൊണ്ട് അവൾ ബാരിക്ക് ഒരു മിസ്സ്ഡ് കാൾ കൊടുത്തു….
********************************************************************************