അളിയൻ ആള് പുലിയാ 25 [ജി.കെ]

Posted by

എന്നെ ഇവിടെ കൊണ്ട് വന്നതാണ്…എനിക്കൊരു മകനുണ്ട്….ഇവിടെ സൂപ്പർമാർക്കറ്റ് ആണ് എന്നാണ് പറഞ്ഞത്….ഒരാഴ്ചയായി ഞാൻ വന്നിട്ട്…അന്ന് മുതൽ ക്രൂരമായ മർദ്ധനമാണ്….എന്നിട്ടു എന്നെ ശരീരം വിൽക്കാൻ നിർബന്ധിച്ചു….അവൾ അവളുടെ ശരീരത്തിലെ ബെൽറ്റിന്റെ പാടുകൾ കാണിച്ചു കൊടുത്തു….

ലാ ഹൗല …തോപ്പ് ധാരി പറഞ്ഞു….

ഞാൻ ഇറങ്ങി ഓടിയതാണ്…..എത്ര ദൂരം നടന്നെന്നു അറിയില്ല…ഇവിടെ വന്നപ്പോൾ ഇവർ വെളിയിൽ നിൽക്കണത് കണ്ടു….അങ്ങനെ ഇവരോട് സഹായം അഭ്യർത്ഥിച്ചതാണ്…..ആഹാരം പോലും തരില്ലായിരുന്നു….അവളിൽ നിന്നും കണ്ണുനീർ വീഴാൻ തുടങ്ങി…..

“ഡോണ്ട് ക്രൈ…..അറബി പറഞ്ഞു….നിങ്ങള് കരയാതിരിക്ക്….നിങ്ങള് എവിടെ നിന്നാണ് വന്നത് എന്നറിയാമോ…..

ഷാർജ…..

ഭർത്താവ് എന്ന് പറയുന്ന ആളിന്റെ നമ്പർ ഉണ്ടോ….

ഉണ്ട്….മുത്തു കടലാസിൽ എഴുതിക്കൊടുത്ത നമ്പർ അവൾ എടുത്തു അറബിക്ക് നേരെ നീട്ടി….ഇന്ഷാ അല്ലാഹ്….അറബി എന്തെക്കെയോ പറഞ്ഞു….അത് ട്രാൻസിലേറ്റു ചെയ്തു കൂടെ വന്ന ആൾ…

“നിങ്ങള് പേടിക്കണ്ടാ…ഞങ്ങൾ നിങ്ങളെ ഷാർജ സി ഐ ഡി ഓഫീസിലേക്ക് കൊണ്ട് പോകും..അവരോടു വിവരങ്ങൾ പറയും…ബാക്കി അവർ നോക്കിക്കൊള്ളും…നിങ്ങള് പേടിക്കണ്ടാ കേട്ടോ…

അവൾ തലയാട്ടി

ഈ സഹായം ഞാനൊരിക്കലും മറക്കില്ല…..അൽത്താഫിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുത്തുവിനെയും നോക്കി അഷീമ പറഞ്ഞു….

ഇങ്ങള് നിന്ന് സമയം കളയാണ്ട് ചെല്ലീൻ….മുത്ത് പറഞ്ഞു…..

മോൻ നാട്ടിൽ വരുമ്പോൾ വീട്ടിൽ വരണം….അഷീമ അൽത്താഫിനോട് പറഞ്ഞു….

“അപ്പയ് ഞാൻ ബരണ്ടെ…..മുത്ത് ചോദിച്ചു…

“നിങ്ങളും വരണം…..തീർച്ചയായും….ആ പിന്നെ എനിക്കയാളിൽ നിന്നും വിവാഹ മോചനം വേണം….അതിനു എന്തെങ്കിലും മാർഗ്ഗമുണ്ടോ?

“അതൊക്കെ ആ മലയാളം പറഞ്ഞ സി ഐ ഡി പറഞ്ഞു തരും…..അവളെയും വാഹനത്തിൽ കയറ്റി അവർ ഷാർജയിലേക്ക് തിരിച്ചു….പോകുന്ന വഴിയിൽ ആ മലയാളി ട്രാൻസിലേറ്റർ കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി അശീമയിൽ നിന്നും…അവൾ വിവാഹ മോചനത്തിന്റെ കാര്യം പറഞ്ഞു….

അതിനു പേടിക്കണ്ടാ….ഇവിടെ  കുടുംബ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിട്ട്…അവർ ഒരു പേപ്പർ തരും …അത് അറബിക്കിൽ ആയിരിക്കും…അത് ഇംഗ്ലീഷിൽ ട്രാൻസിലേറ്റു ചെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ട് …അവർ ട്രാൻസിലേറ്റു ചെയ്തു തരും….

“എന്റെ കയ്യിൽ അതിനു കാശൊന്നുമില്ല…അഷീമ തന്റെ നിർദ്ധനാവസ്ഥ അയാളോട് പറഞ്ഞു….

“കുഴപ്പമില്ല…..എന്റെ പേര് ഷറഫ് ആലുവ….ഞാൻ ഇവിടുത്തെ സോഷ്യൽ വർക്കറും…സി ഐ ഡി ഇൻഫർമേറ്ററും ആണ്…എന്തായാലും നിങ്ങളുടെ അവസ്ഥ അറിഞ്ഞപ്പോൾ വളരെ

Leave a Reply

Your email address will not be published. Required fields are marked *