കാലത്തിന്റെ ഇടനാഴി 4
Kaalathinte Edanaazhi Part 4 | Author : MDV
[ Previous Part ]
ദേവനും ഞാനും പ്ലേറ്റിൽ ഭക്ഷണം എടുത്തു കഴിക്കുമ്പോൾ
ഞാനാലോചിച്ചു എന്റെ മനസ്സിൽ ഇപ്പൊ എന്ത് ഞാൻ വിചാരിച്ചലും അത് ദേവന് അറിയുന്നുണ്ടാകണം, എങ്കിൽ പിന്നെ ദേവനെ ഇച്ചിരി കൊതിപ്പിക്കാല്ലോ.
അതിനായി ദേവനെ നോക്കാതെ ദേവൻ കഴിക്കുന്ന ചപ്പാത്തി കഷ്ണം ഞാൻ എന്റെ ചുണ്ടു കൊണ്ട് കടിച്ചു വലിക്കുന്നപോലെ ഓർത്തുകൊണ്ട് ചപ്പാത്തി ചവച്ചിറക്കി.
“രതി….”
“എന്തോ…”
“എനിക്ക് അറിയാൻ പറ്റുന്നുണ്ടെ…”
“ഉം…”
ദേവന് ഞാൻ മനസ്സിൽ എന്ത് വിചാരിച്ചാലും അതറിയാൻ പറ്റുന്നുവെന്നുള്ള ചിന്ത മനസ്സിൽ എന്നിൽ ഒരു പേടിയും ഉണ്ടാക്കിയില്ല, കാരണം അങ്ങനെ ഒരു കഴിവ് സിദ്ധിച്ച ഒരാൾ,
അത് എന്നോട് തുറന്നു പറയണം എങ്കിൽ രതി എന്തുമാത്രം സ്പെഷ്യൽ ആണ് ദേവന് എന്നാണ് ഞാൻ അത്ഭുതപ്പെട്ടത്.
“ഇതു കൊണ്ട് സത്യത്തിൽ എന്താണ് ഉപകാരം, ഇങ്ങനെ അടുത്തയാളുടെ മനസ് ചൂഴ്ന്നെടുക്കുന്നത് കഷ്ടമാണ് കേട്ടോ.” ഞാൻ ദേവന്റെ കണ്ണിലേക്ക് നോക്കി എന്റെ ക്ലേശം പങ്കുവെച്ചു.
“ഇതിന്റെ ശരിക്കുള്ള ഉപയോഗം ഈ കാലത്തിൽ എന്തുമാത്രം ഗുണം ചെയുന്നുണ്ട് എന്നോ.”
“പറയു കേൾക്കട്ടെ ….”
“മനസിൽ ഒന്ന് വെച്ചിട്ട് മറ്റെന്തോ പറയുന്ന / പ്രവർത്തിക്കുന്ന ആളുകൾ അല്ലെ നമുക്കിടയിൽ കൂടുതൽ?.”
ഞാൻ പുഞ്ചിരിച്ചുകൊണ്ട് സമ്മതിച്ചു “അത് ശരിയാ”