കാണിക്കുന്നുണ്ട്. പേരിന് ഒരു ചെറു ചിരി മുഖത്ത് വരുത്തിക്കൊണ്ട് തുഷാര ഹാളിലേക്ക് കടന്നു വന്നു. ആരുടെയും മുഖത്ത് നോക്കാതെ ചായ ഗ്ലാസിലേക്ക് കണ്ണും നട്ടുകൊണ്ടാണ് അവൾ നടന്നു വരുന്നത്. ചുവന്ന ചുരിദാറും വെള്ള ഷാളും ആണ് വേഷം. മുടിയൊക്കെ ചീകി ഒതുക്കി നല്ല അച്ചടക്കത്തോടെയാണ് പെണ്ണിന്റെ വരവ്. ഞാൻ ആണ് പെണ്ണുകാണാൻ വരുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇതിലും ഭംഗിയായി ഉരുങ്ങിയേനെ പെണ്ണ്.
സോഫയുടെ അടുത്തെത്തി തലയുയർത്തി എന്നെ നോക്കിയ തുഷാര ഒന്ന് ഞെട്ടി. നൂറ് വാട്ടിന്റെ ബൾബ് കത്തിയതുപോലെ തിളങ്ങുന്നുണ്ട് അവളുടെ കണ്ണുകൾ. ഇരുണ്ട കാർമേഘങ്ങൾ നീങ്ങി മുഖം ഒന്ന് തെളിഞ്ഞു. നിറ പുഞ്ചിരിയോടെ അവൾ എന്നെ നോക്കി. ടീപ്പോയിൽ വച്ച ട്രേയിൽ നിന്നും ഒരു ഗ്ലാസ് ചായ എടുത്ത് എനിക്ക് നേരെ നീട്ടി. പെണ്ണിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. പ്രതീക്ഷിക്കാതെ എന്നെ കണ്ടതിൽ ഉള്ള സന്തോഷത്തിൽ അവൾ എന്നെ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു. ഷിൽന പുറകിൽ നിന്നും വന്ന് തട്ടി വിളിച്ചപ്പോൾ ആണ് തുഷാര സ്വബോധം വീണ്ടെടുത്ത്. എന്റെ കൂട്ടുകാരെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ച ശേഷം അവൾ മാറിനിന്നു. ഷിൽനയോടും അമ്മയോടും അവൾ എന്തോ കുശുകുശുക്കുന്നുണ്ട് … എല്ലാവരും ചേർന്ന് അവളെ പറ്റിക്കുകയായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.
ചായ കുടി കഴിഞ്ഞ ഉടനെ വിഷ്ണു , കാരണവരുടെ റോൾ ഏറ്റെടുത്തു…
: ലതേച്ചി… ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ… അതാണല്ലോ നാട്ടുനടപ്പ്..
: ഓഹ് അതിനെന്താ… ആയിക്കോട്ടെ..
: അമലൂട്ടാ…. പോയി സംസാരിച്ചിട്ട് വാടാ…
ശരി രാജാവേ എന്ന രീതിയിൽ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ എഴുന്നേറ്റ് പോയി. എന്നെയും കൂട്ടിക്കൊണ്ട് തുഷാര നേരെ മുകളിലത്തെ ബാൽക്കണിയിലേക്ക് ആണ് പോയത്. ബാൽക്കണിയിൽ പോയി നിന്നാൽ കാണുന്ന കാഴ്ച അതിമനോഹരമാണ്. നീണ്ടു നിവർന്ന് കിടക്കുന്ന നെൽ പാടങ്ങൾ, പാടങ്ങളെ കീറിമുറിച്ച് സദാ ഒഴുകികൊണ്ടിരിക്കുന്ന തോടും , തോടിനോട് ചേർന്ന് കിടക്കുന്ന റോഡും ആയപ്പോൾ അഴകിന്റെ , ഗ്രാമീണതയുടെ അത്യുന്നത കാഴ്ചയാണ് ബാൽക്കണിയിൽ നിന്നും വ്യക്തമാകുന്നത്. പ്രതീക്ഷിക്കാതെയുള്ള പെണ്ണുകാണൽ ചടങ്ങിന്റെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല പെണ്ണിന്. നാണമോ, ദേഷ്യമോ, അമ്പരപ്പോ എന്തോ ഒന്ന് അവളെ കീഴ്പെടുത്തിയിട്ടുണ്ട്.
: ഹലോ…. എന്താണ് മാഡം… ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ…
: ഉം……
എന്നാലും ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ…
: അങ്ങനെ നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഈ പെണ്ണിന്റെ കുശുമ്പ് കാണാൻ പറ്റുമോ…
: എന്നാലും…. ഇത്രയ്ക്ക് വേണ്ടായിരുന്നു. ഏട്ടനെ കാണുന്നത് വരെ ഒരു സമാധാനവും ഇല്ലായിരുന്നു..