ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Posted by

പതിവ് പോലെ സൗഹൃദം വളർന്നപ്പോഴുള്ള ചോദ്യം – വിവാഹത്തെ പറ്റി.

അപ്പോഴേക്കും ഉള്ള തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരാൾ ആണെന്ന് തോന്നിയത് കൊണ്ട് തന്റെ കഥ പറഞ്ഞു .

”എടാ മക്കൂ …നീ പിന്നെം പോയോ ?”’

“”ഹേ ഇല്ലടി .നീയിനി പോകാതിരുന്നാൽ മതി’. ‘

“”ഞാനെങ്ങോട്ട് പോകാൻ . “‘

“‘നീയോ ..എത്ര വർഷം കൂടിയാണ് നിന്നെ കാണുന്നത് ? നീണ്ട ആറു വർഷങ്ങൾ “‘

“”ഹ്മ്മ് ..അത്രേമായി . സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നെടാ “”

“‘ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ നിനക്ക് . അറിയാല്ലോ നയന പോയതിൽ പിന്നെ എന്റെ ഉള്ളറിഞ്ഞുള്ള കൂട്ട് നീയായിരുന്നു . “”

“‘ഹ്മ്മ് … ഒന്നും മനപൂർവ്വമായിരുന്നല്ല…. ഹ്മ്മ് ..നീയെന്നെ മിസ് ചെയ്തോ ?”’

“‘പിന്നില്ലാതെ … ഒത്തിരി . “”

“‘ എടാ മക്കൂ ..നീയെന്താ എന്നെപ്പറ്റി ഓർത്തത് ..അന്ന് സെക്സ് ചെയ്തതതോ …ഹഹ …അതാവും . അല്ലാതെയോർക്കാണ് നിനക്കെന്നെ അറിയില്ലല്ലോ “”‘

“‘ പോടീ പട്ടിച്ചി ..അന്ന് ചാറ്റ് എന്തുകൊണ്ടോ ആ രീതിയിലേക്ക് വഴിമാറി . എന്ന് വെച്ച് അതോർത്തിരിക്കുവല്ല ഞാൻ . ശെരിക്കും പറഞ്ഞാൽ നയന കഴിഞ്ഞാൽ പ്രേമിച്ചിട്ടുള്ളത് നിന്നെയാണ് .. ഒരുപക്ഷെ അവളെക്കാൾ . ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നൊരാൾ … ആശ്വസിപ്പിക്കുന്നൊരാൾ …അത് നീയായിരുന്നു . ആ നീയാണ് എന്നിൽ നിന്ന് ഓടിയകന്നത് “‘

”’ഹ്മ്മ് ..ഞാൻ എന്താടാ നിന്നിൽ സ്വാധീനം ചെലുത്തിയത് ? എഴുതാൻ പറയുന്നതോ അതോ നനയനയെയും ഫെമിനിച്ചിയെയും മറന്നിട്ടൊരു പെണ്ണു കെട്ടാൻ പറഞ്ഞതോ ?”’

“” അതുമുണ്ട് ..എല്ലാറ്റിലുമുപരി ആൾക്കൂട്ടത്തിന് നടുവിൽ ഏകാകിയാക്കുന്നോരവസ്ഥയുണ്ട് . കുറ്റപ്പെടുത്തലുകൾ , കുറവുകൾ ഒന്നും നോക്കാതെ മനസ് തുറക്കാൻ പറ്റുന്നൊരാൾ …എല്ലാവർക്കും അങ്ങനെയൊരാൾ സ്വപ്നമാണ് . സാരമില്ലടാ എന്ന് പറയുമ്പോൾ കിട്ടുന്ന ഒരാശ്വാസം …. “”

“”ഹ്മ്മ് .. സത്യം പറഞ്ഞാൽ എന്റെ കാര്യങ്ങൾ അധികമൊന്നും നിന്നോട് പറഞ്ഞിട്ടില്ലായെങ്കിലും നീയായിരുന്നു എന്റെ ബെസ്റ്റി . എനിക്കെന്നോരാൾ നീ ആയിരുന്നു . അന്നത്തെ ആ ചാറ്റോടെ അത് പൂർണമായി . “” രജനിയുടെ റിപ്ലെ

“‘രജനീ …. നിനക്കാ പഴയ ഫീലോടെ എന്നോടിടപഴകാൻ പറ്റുന്നുണ്ടോ ?”’

“‘ഹ്മ്മ് … ഉണ്ടെടാ ..ശെരിക്കും ആ ഫീൽ ഞാനറിയുന്നുണ്ട് “‘

“” ഹ്മ്മ്””

“‘ഡാ മക്കൂ …ഞാനൊരു കാര്യമാവശ്യപ്പെട്ടാൽ നിനക്ക് ചെയ്യാൻ പറ്റുമോ ?”’

“” തീർച്ചയായും . പക്ഷെ നീ എന്നോട് കല്യാണക്കാര്യം മാത്രം പറയരുത് “”‘

”ശ്ശെ …നീയെന്നാടാ ഇങ്ങനെ . ഡാ ..നിനക്ക് അധികം പ്രായമൊന്നുമായില്ല . നീ വിവാഹം കഴിക്കണം . നയന …അവൾ കല്യാണം കഴിഞ്ഞവളുടെ പാട് നോക്കി പോയില്ലേ ? നീയെന്തിനാണ് ഇനി അവളെയോർത്തിരിക്കുന്നെ ? അവൾ മാത്രമാണോ ഈ ഭൂമിയിലുള്ളത് ?”’

“” രജനീ …. ഞാൻ കല്യാണം കഴിക്കാം “”‘ മൈക്കിൾ റിപ്ലെ വിട്ടു

“‘ഏഹ് ..തീർച്ച ?.. ഇത് സത്യമാണോ ?”’

“”ഹ്മ്മ് … പക്ഷെ പെണ്ണ് നീയായിരിക്കണമെന്ന് മാത്രം “”‘

അപ്പുറത്ത് സീൻ ആയി … പക്ഷെ മറുപടിയില്ല .

“‘മൈക്കിൾ …..””

Leave a Reply

Your email address will not be published. Required fields are marked *