കറക്റ്റ് നാല് അന്പത്തിയഞ്ചിന് മെസേജ് ടോൺ കേട്ടപ്പോൾ ആകാംഷയോടെ തുറന്നു നോക്കി .
ഇതൊരു ആദിവാസി കോളനിയാണല്ലോ .
ഇപ്പോൾ പുറപ്പെട്ടാൽ നാളെ രാവിലെയേ എത്തൂ .
രജനിയയച്ച ലൊക്കേഷൻ കണ്ട് മൈക്കിൾ പിറുപിറുത്തു
ബുള്ളറ്റൊഴിവാക്കി ജോയി സാറിന്റെ മകന്റെ ബൊലേറോയുമെടുത്ത് കറക്റ്റ് അഞ്ചിന് തന്നെ ഇറങ്ങി
ജീപ്പിലിരിക്കുമ്പോൾ നൂറു ചോദ്യമായിരുന്നു മനസിൽ ?
രജനി …അവൾ എന്തിനാണ് ആ കോളനിയിൽ ?
അവൾ ആദിവാസിയാണോ ?
കറുപ്പും തവിട്ടും നിറഞ്ഞ അവളുടെ രൂപം മനസിൽ രൂപപെടുത്തിയെടുക്കാൻ നോക്കി .
“‘ ഹാലോ ..രജനീ …””
മെസ്ഞ്ർ കോളർ ടോൺ വന്നപ്പോൾ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു .
“” നീ പുറപ്പെട്ടോ ?”
“‘ ആം ..എപ്പോഴേ . രാവിലെ എട്ടരയോടെ എത്തുമെന്നാണ് ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് ”’
“‘പതിയെ സൂക്ഷിച്ചു വന്നാൽ മതി . ബുള്ളറ്റല്ലേ ?
“”അല്ല …ഞാൻ ജോയി സാറിന്റെ മോന്റെ ജീപ്പെടുത്തു “”
”അത് നന്നായെടാ . കുറെ ഭാഗം ടാറിങ്ങൊന്നുമില്ലാ “”
“‘നീയെന്താ ആ മലമൂട്ടിൽ ? നീ അവിടെയുള്ള ആളാണോ ? “”
“‘ഹഹ …അതല്ലേടാ മക്കൂ ഞാൻ പറഞ്ഞത് നീയെന്നെ കാണുമ്പോ അപ്പോസ്ഥലം വിടുമെന്ന് “‘
“‘അതൊന്നുമില്ല …ആട്ടെ .. അവിടെ വരുമ്പോ നിന്റെ പേരെന്തെന്ന് ചോദിക്കണം “”
“‘വെള്ളമ്മ … അങ്ങനെ പറഞ്ഞാലേ അറിയൂ …ഞാൻ വെക്കട്ടെ ..നീ സൂക്ഷിച്ചു വാ “”
”എന്താ ഉറക്കം വരുന്നുണ്ടോ ?”’
“‘ ഹമ് … രണ്ട് ദിവസം നല്ല പണിയായിരുന്നു . പിന്നെ നാളെ നീ വരില്ലേ . എന്തേലും ഉണ്ടാക്കി വെക്കണം … പിന്നെ .. പിന്നെ നിനക്കിഷ്ടമായാൽ … നാളെ ഉറങ്ങാൻ പറ്റിയില്ലങ്കിലോ ?”
””എന്നാൽ നീ കിടന്നുറങ്ങിക്കോ ..എന്തായാലൂം നാളെ രാത്രി നിന്നെ ഞാനുറക്കില്ല “”
“‘ഉവ്വ … നാളെ കാണുമ്പോഴറിയാം . മക്കൂ “‘ വിഷമം കലർന്ന സ്വരം
“” നീ കരയുവാണോ രജനീ …എന്ത് വന്നാലും നിന്റെ കൂടെ ഞാനുണ്ടാകും .അല്ലെങ്കിലും നിന്നെ കണ്ടിട്ടൊന്നുമല്ലലോ ഞാനിഷ്ടപ്പെട്ടത് ?”’
“‘കണ്ണ് .. കണ്ണ് കെട്ടിയിട്ടാണെങ്കിലും നീയെനിക്കൊരു രാത്രി തരണേടാ “” ഒരേങ്ങലോടെ കോൾ കട്ടായി
വെള്ളമ്മ !!
രജനീ ഗന്ധി !!
വാസുകി ദേവ് !!
ആരാണവർ …ആരായാലും തനിക്കവർ സ്നേഹം മാത്രമേ പകുത്തു തന്നിട്ടുള്ളു ..ഈ ലോകത്ത് കരുണയോടെ തന്നെ സമീപിച്ചവൾ ..
അമ്മ കൂടി പോയപ്പോൾ തന്നെ ശ്രവിക്കാൻ ഉണ്ടായൊരേയൊരാൾ
ജീപ്പ് നൂറിലേക്ക് കുതിച്ചു
“‘ചേട്ടാ … ഒരു ചായ “”
ഒരു ചെറിയ കവലയിൽ കണ്ട പഴയൊരു ചായക്കടയിലേക്ക് കേറി ചായക്ക് പറഞ്ഞു .