ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Posted by

ഒന്ന് രണ്ട് പെട്ടിക്കടകളും ഒരു പോസ്റ്റ് ഓഫീസും ..

രജനി പറഞ്ഞത് ശെരിയാണ് , BSNL ന് റേഞ്ചുണ്ട്

“‘ചേട്ടാ … ഇവിടെ വെള്ള …..”‘ ചോദിക്കാൻ തുടങ്ങുന്നതിന് മുൻപ് മെസ്സഞ്ചർ കോൾ

“‘രജനീ …”‘

“” നീയെവിടെയെത്തീടാ ?”’ അവളുടെ ശബ്ദത്തിൽ അത്ര പ്രസരിപ്പില്ല .

“‘ ഞാൻ ഇവിടെ അടുത്തെത്തി . ഇനി എട്ട് കിലോമീറ്റർ ആണ് കാണിക്കുന്നേ . ഇവിടെയൊരു ചായക്കടയിൽ കേറി ഇരിക്കുവാ . ഇവരോട് വഴി ചോദിക്കാമെന്ന് കരുതി “‘

“‘ നീയിരിക്കുന്ന കടയുടെ ഓപ്പോസിറ്റായി ഒരു പോസ്റ്റ് ഓഫീസില്ലെ ?””’

“”ഉണ്ട് … “‘

“‘ഒക്കെ … അതിന്റെ പുറകിലൂടെ ഉള്ള കൈ വഴിയേ നടന്നാൽ പത്തുമിനിട്ട് മതി . കുത്തനെയുള്ള ആ കയറ്റം കേറി വരുവാണേൽ അര മണിക്കൂർ എടുക്കും .”’

“‘ജീപ്പീ വഴിയേ വരുമോ ?”’

“‘ഇല്ലടാ …”‘

“‘ഹ്മ്മ് … കേറ്റം കേറി ഒറ്റ വഴിയുള്ളോ ?”’

“‘അതേടാ … ഒരാറ് കിലോമീറ്റർ കഴിയുമ്പോ വലിയൊരു പാറയുണ്ട് . അവിടുന്നിറക്കം ഇറങ്ങിയാൽ വീട്ടിലേക്കാണ് . “”

”’ഹമ് ”’

“‘എടാ … പണിക്കാരുണ്ട് . ഞാനവർക്ക് കാപ്പിയായി പോകും . പുറകിലെ വാതിൽ അടക്കില്ല . നീ വന്നൊന്ന് മയങ്ങിക്കോ രാത്രി ഉറക്കമിളച്ചതല്ലേ “”

“‘ഹ്മ്മ് “””

ചൂട് ചായ എങ്ങനെയോ അകത്താക്കി ജീപ്പെടുത്തു .

രജനിയായിരുന്നു മനസിൽ മുഴുവൻ …

താൻ വരുന്നതിന്റെ സന്തോഷം കഴിഞ്ഞ ദിവസത്തെയത്ര അവളുടെ ശബ്ദത്തിലില്ല .

ഇനി അവളെ ഇഷ്ടപ്പെടില്ലയെന്നു കരുതിയാണോ …

ഈ മൈക്കിളിനെ അവൾക്കറിയില്ല …സ്നേഹിച്ചു കൊല്ലും ഞാൻ

ഓഫ് റോഡിലൂടെ ജീപ്പ് കുതിച്ചു .

വലിയ പാറ കാണാറായതും മനസിരമ്പി തുടങ്ങി

പാറയിലേക്ക് വലിയ കുട്ടയിൽ എന്തോ ചുമന്നു കൊണ്ട് പോകുന്ന ആദിവാസികൾ … അൽപം പാറയുടെ അടുത്തേക്ക് വന്നപ്പോൾ കണ്ടു തേൻ കറുപ്പുള്ള പെണ്ണുങ്ങൾ നിന്ന് കപ്പ പൊളിക്കുന്നതും അരിയുന്നതും

ഇതിലാരാണ് രജനി .?

ജീപ്പിന്റെ ഇരമ്പൽ കേട്ട് ആകാംഷയോടെ നീളുന്ന കണ്ണുകളിൽ മനസിൽ രൂപപ്പെടുത്തിയ രജനിയുടെ മുഖം കണ്ടില്ല .

പാറയുടെ വലതു ഭാഗത്ത് താഴേക്കുള്ള ഇറക്കത്തിലൂടെ ജീപ്പ് പാഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *