“‘ഏഹ് …എന്നിട്ട് …എന്നിട്ട് ടീച്ചർ അറസ്റിലായില്ലെ ? ടീച്ചറിപ്പോ ജയിലിലാണോ ?”’
“‘അല്ല … ആറുവർഷത്തെ ശിക്ഷ അനുഭവിച്ച് , ആറുമാസം മുൻപ് ടീച്ചർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി . ”
”എവിടെയുണ്ട് ടീച്ചർ …ഏഹ് ..എവിടെയുണ്ട് ? …ഞാൻ പോയി കാണാം … കൂട്ടിക്കൊണ്ട് വരാം ”’
“”‘കാണണം … എനിക്കവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് . നീയറിയാതെങ്കിലും നിനക്കുമുണ്ടവരോട് കടപ്പാട്””
”’ഏഹ് …എനിക്കെന്ത് കടപ്പാട് ?”’ മൈക്കിളിന്റെ കണ്ണുകൾ ചുരുങ്ങി
“”ഒരിക്കൽ നമ്മുടെ കല്യാണക്കാര്യം
സംസാരിക്കാൻ ടീച്ചർ , ഞാൻ നാട്ടിൽ വന്ന സമയത്ത് വീട്ടിൽ വന്നിരുന്നു .”‘
“‘എന്നിട്ട് ?”’
“‘ അപ്പച്ചൻ അവരെ മർദ്ധിച്ചു …നിന്റെ ശരീരം മതിയെടി എനിക്ക് . നിനക്കീ മുഖസൗന്ദര്യം ഉണ്ടെങ്കിലല്ലേ ഇനി കല്യാണം നടക്കൂ എന്നുപറഞ്ഞെന്റെ മുഖത്തേക്ക് അപ്പച്ചൻ ആസിഡ് ഒഴിച്ചു …..””
”’ ഏഹ് ?”
“‘ തടസം പിടിക്കാനെത്തിയ ടീച്ചറുടെ മുഖത്താണത് വീണത് ”’ ഒന്ന് നിർത്തി നയന തുടർന്നു
””അതോടെ ടീച്ചറുടെ മേലെയുള്ള അവരുടെ ഹസ്ബന്റിന്റെ പീഡനം കൂടി . ഒരു വേലക്കാരിയെപോലെയാണ് ടീച്ചറെ പിന്നെ കണ്ടത് . സഹായിക്കാനായി വന്ന ടീച്ചറുടെ അനിയത്തിയെ ….””
“‘നീ ..നീ പിന്നെയവരെ എങ്ങനെ കണ്ടു ”
” ഫോൺ ഒരിക്കലും അയാൾ കണ്ടിരുന്നില്ല . ഒന്ന് പിടിക്കപ്പെട്ടാൽ മറ്റൊന്ന് ഉപയോഗിക്കാനായി ഞാനൊരു ഫോൺ കൂടി കൊടുത്തിരുന്നു . “”‘
“‘ടീച്ചർക്കയാളെ ഉപേക്ഷിക്കാൻ പാടില്ലായിരുന്നോ ?”’
“” പലതവണ ആവശ്യപ്പെട്ടതാണ് . ടീച്ചർ പല കാരണങ്ങളാണ് പറഞ്ഞത് . ടീച്ചറുടെ മകൾ . പിന്നെ അയാളുടെ പൊതുജനമധ്യേ ഉള്ള സൽപ്പേരും വിശ്വാസവും . ആരുമയാളെ അവിശ്വസിക്കില്ല . അത് തന്നെ സംഭവിച്ചു . ടീച്ചറുടെ അനിയത്തിയെ പീഡിപ്പിച്ചിരുന്നയാൾ , അന്ന് പക്ഷെ അതിനിടയിൽ വന്ന മകളെ അയാൾ മർദിക്കുന്നതു കണ്ടപ്പോഴാണ് ടീച്ചറുടെ നിലവിട്ടത് .ടീച്ചർ നോക്കിയപ്പോൾ മകളുടെ ശ്വാസം നിലച്ചിരുന്നു . മകൾക്ക് വേണ്ടി അതുവരെ എല്ലാം ക്ഷമിച്ച ടീച്ചർ അയാളെ …”” നയന മുഴുമിക്കാതെ നിർത്തി “”
“‘ ഈശ്വരാ …. “‘മൈക്കിൾ മുഖം പൊത്തി സ്റ്റീയറിങ്ങിലേക്ക് കിടന്നു
“‘മക്കൂ …..നിന്നെ മനപൂർവ്വമാണ് ഞാൻ പ്രകോപിപ്പിച്ചത് .എന്നെ വെറുത്തിട്ടെങ്കിലും നീയൊരു വിവാഹം കഴിക്കാൻ . നിന്റെ ഈ ജീവിതം ഞാൻ കാരണം തുലയാതിരിക്കാൻ . “” നയന അവന്റെ തലയിൽ തലോടി
“‘ നയനാ …. നിനക്കറിയില്ല … ഞാനിപ്പോൾ അനുഭവിക്കുന്ന വേദന . ഇത്രയൊക്കെ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടും നീ … നീ പോകണ്ട …നമുക്കൊരുമിച്ചു പോകാം .. ഞാനും വരാം നിന്റെ കൂടെ . എനിക്ക് കുറച്ചു പേപ്പർ റേഡിയാക്കി കിട്ടണം വിദേശ യാത്ര നടത്താൻ ..പ്ലീസ് …അതുവരെ നീ ഒന്ന് ക്ഷമിക്ക് “”‘
മൈക്കിൾ അവളുടെ മുഖം കോരിയെടുത്തു മുഖത്താകമാനം ഉമ്മവെച്ചുകൊണ്ട് പറഞ്ഞു
“‘വേണ്ട … ഞാൻ പോയിവരാം . നീ കൂടെ വന്നാൽ എനിക്ക് സമാധാനമുണ്ടാവില്ല . പിള്ളേരെ നീയും ടീച്ചറും നോക്കുമെന്നെനിക്കുറപ്പുണ്ട് . മീനടീച്ചർ … നീയവരെ പോയി കാണണം .. അവരെ സ്നേഹിക്കണം . ഞാൻ നിന്നെ അവരെയാണ് ഏൽപ്പിച്ചത് . അവർക്കും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു . ഞാൻ