ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Posted by

അല്ലായിരുന്നേൽ ഓഫീസിന്റെ തിരക്കുകളിൽ മുഴുകാമായിരുന്നു .

പൊള്ളുന്ന വെയിൽ , സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരപന്തലുകളിൽ നിന്ന് ഉയരുന്ന കാഹളം .

“‘ ഇവിടെ സ്ത്രീകൾക്ക് സുരക്ഷയുണ്ടോ ? മാറും മുഖവും മറച്ചാലും നീചരായ ആണുങ്ങളുടെ താത്കാലിക ശമനത്തിന് ഇരയാകുന്നവർ . പീഡനത്തിന് ഇരയായി കഴിഞ്ഞാൽ പിന്നെ അവൾ പിഴയാണ് . പിഴപ്പിച്ചവനല്ല കുറ്റം ..അവൾക്കാണ് ..അവളാണ് പിഴ .. വേശ്യ . അവൾക്കുമുണ്ടൊരു ഹൃദയം . സ്നഹിയ്ക്കാൻ കൊതിക്കുന്ന ഒരു ഹൃദയം , തലോടലേറ്റുവാങ്ങുവാൻ കൊതിക്കുന്നൊരു മനസും ശരീരവും .ആ അവളാണ് പുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്നത് “”

“‘ ഭൂ …ഏതവളാണ് ആ പ്രസംഗിക്കുന്നത് . പെണ്ണാണ് സ്നേഹിക്കപ്പെടാത്തതെന്ന് . അവൾ ..നയന ..അവളപ്പോൾ ചതിച്ചത് എന്നെയല്ലേ . കാശിന്റെ മുന്നിൽ എന്റെ സ്നേഹത്തിന് വിലയൊന്നുമുണ്ടായില്ലല്ലോ . “”

ബാറിലെ അരക്കുപ്പിയുടെ ആവേശത്താൽ പ്രസംഗിച്ചവളെ ഉറക്കെ തെറി പറഞ്ഞു .

മീനാക്ഷി തമ്പാൻ
പ്രമുഖ മഹിളാ നേതാവ് , ഫെമിനിസ്റ്റ് …

അതറിയുന്നത് പുറകിൽ നിന്നൊരു പിടുത്തം കോളറിൽ വീണപ്പോഴാണ് . ലോക്കപ്പിൽ പോലീസിന്റെ സ്നേഹത്തിന്റെ പാടുകൾ മുഖത്ത് ടാറ്റൂ പതിപ്പിച്ചപ്പോൾ സ്ത്രീ വർഗ്ഗത്തോടുള്ള ദേഷ്യം കൂടുകയായിരുന്നു .

ജോയി സാറിന്റെ ജാമ്യത്തിൽ പുറത്തിറങ്ങി നേരെ പോയത് ഒരു പഴയ കൂട്ടുകാരൻ ജോലി ചെയ്യുന്ന ബാർ ഹോട്ടലിലേക്കായിരുന്നു . കാൽ നിലത്തുറക്കാത്തിടത്തോളം ചെലുത്തിയപ്പോൾ അവൻ അവിടെ തന്നെയുള്ള റൂമിലാക്കി .

ദാഹിച്ചു തൊണ്ട വരണ്ടപ്പോഴാണ് കണ്ണ് തുറന്നത് . സമയം വൈകിട്ട് ഒൻപതര ആയിരിക്കുന്നു . നല്ല വിശപ്പും .

റൂം പൂട്ടി പുറത്തിറങ്ങി , നീണ്ട ഇടനാഴിയുടെ ഇരുവശത്തും അനേകം മുറികൾ .

“‘ ഓക്കേ ..നാളെ കാണാം ബൈ “”‘ വലത്തേക്ക് തിരിഞ്ഞു താഴത്തെ നിലയിലേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് ഇടത് വശത്തുള്ള ഇടനാഴിയുടെ ആദ്യത്തെ മുറിയിൽ നിന്നിറങ്ങി വരുന്ന മൂന്നാലു മഹിളാമണികളെ കാണുന്നത് . സ്ലീവ്‌ലെസ് ബ്ലൗസും ചുവപ്പിച്ച ചുണ്ടുകളും കനം കൂടിയ നെക്ലേസും വളയും . അവരോട് യാത്ര പറയുന്ന സ്ത്രീയെ എവിടെയോ കണ്ട പോലെ

താഴെ ബാറിലിരുന്ന് വസൂരിക്കലകൾ പോലെ വലത്തേ കവിളിൽ പടർന്നു കിടക്കുന്ന കറുത്ത കലകൾ ഉള്ള ആ വെളുത്ത സ്ത്രീയെ ആലോചിച്ചു .

മീനാക്ഷി തമ്പാൻ
യെസ് ..അവൾ തന്നെ . !
ഫെമിനിസ്റ്റ് ..

ഇടയ്ക്കിടെ പത്രങ്ങളിൽ അവരുടെ കുറിപ്പുകൾ കാണാം,

വസൂരിക്കലകൾ വന്നപോലെയുള്ള പാട് പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ മനസ്സിൽ ആഴ്ന്നിരുന്നു . അറസ്റ്റ് ചെയ്തപ്പോൾ , പ്രസംഗം നിർത്താതെ അവരുടെ കണ്ണുകളിലെ തിളക്കം … അവർ കുറ്റപ്പെടുത്തിയ പുരുഷനെ അറസ്റ്റ് ചെയ്തതിൽ ഉള്ള സന്തോഷമാകും

Leave a Reply

Your email address will not be published. Required fields are marked *