കാലം സാക്ഷി 1 [മാരി]

Posted by

കാലം സാക്ഷി

kalam sakshi | author : Mari

 

 

“അമ്മേ ഞാനൊന്ന് വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്കട്ടെ..?”

 

“എന്തിനാ, പത്തു ദിവസം പോലും ആയില്ലല്ലോ അവിടെ നിന്നും വന്നിട്ട്.. ഇങ്ങനെ കൂടെക്കൂടെ പോവാൻ അവിടെ നിന്റെ കാമുകന്മാർ വല്ലതുമുണ്ടോ..? ഇടക്കിടെ വീട്ടിൽ പോകണം പോൽ.. എല്ലാം അവനെ പറഞ്ഞാൽ മതി പെൺ കോന്തൻ..”

 

പിന്നെ ഞാനൊന്നും പറയാൻ പോയില്ല..

 

എന്റെ അമ്മായി അമ്മയാണ്..

 

വീണ്ടും എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്,

 

“വന്നു രണ്ടു ദിവസം കഴിഞ്ഞാൽ തുടങ്ങും വീട്ടിൽ പോട്ടെ വീട്ടിൽ പോട്ടെന്നും ചോദിച്ചു കൊണ്ട്.. അവനെല്ലേ ഇവിടെ ഇല്ലാത്തൊള്ളൂ, അമ്മയും അച്ഛനും ഉണ്ടല്ലോ.. ഇവിടെ നിന്നാൽ അവളുടെ കയ്യിലെ വള ഊരി പോകുമോ..”

 

ഞാൻ കേൾക്കാൻ തന്നെയാണ് പറയുന്നത്…

 

ഞാനെന്റെ വീട്ടിൽ നിന്നും വന്നിട്ടിന്നേക്ക് രണ്ട് മാസമായി, കൊറോണ വന്നതിനു ശേഷം പത്തു മാസത്തോളം പോയിട്ടേ ഇല്ലായിരുന്നു.. ഇടയിൽ ലോക്ക് ഡൗണിൽ ഇളവ് വരുത്തിയപ്പോൾ രണ്ടാഴ്ച നിൽക്കാൻ പോയിരുന്നു.. പക്ഷെ ‘അമ്മ ചേട്ടനേ വിളിച്ചു വെറുപ്പിച്ചു ഒരാഴ്ച തികയുന്നതിനു മുമ്പേ എന്നെയിവിടെ തിരിച്ചെത്തിച്ചു..

 

ചേട്ടൻ ഗൾഫിലാണ്.. എന്നെ നല്ല ഇഷ്ടമാണെങ്കിലും അമ്മ പറയുന്നതിനു അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല.. അമ്മയെ പേടിയാണ്.. ”

 

എന്നെ കുറിച്ച് പറഞ്ഞില്ല അല്ലെ,..

 

ഞാൻ അർച്ചന, അച്ചു എന്നാണ് എല്ലാവരും വിളിക്കുക, ആ വിളി കേൾക്കാൻ തന്നെയാണ് എനിക്കിഷ്ട്ടം..

 

അമ്മായി അമ്മയുടെ പേര് ലക്ഷ്മി.. പേരിൽ മാത്രം ലക്ഷ്മി നിറഞ്ഞവൾ ആയിരുന്നു അമ്മ, സ്വഭാവം തനി കൂതറ.. എല്ലാം എന്റെ അടുത്ത് മാത്രമേ ഉള്ളുട്ടോ…

 

പിന്നെ അച്ഛൻ.. അച്ഛനും അമ്മയെ പേടിയാണ്.. ഒരു പെങ്ങൾ ഉള്ളതിനെ കെട്ടിച്ചു വിട്ടതാണ്..

 

ഈ വീട്ടിലെ അവസ്ഥ ഇങ്ങനെയാണ്…

Leave a Reply

Your email address will not be published. Required fields are marked *