“വളരെ നന്ദി, ക്രിഷ്..”
“ദീപികയുടെ നന്ദി വരവ് വെച്ചിരിക്കുന്നു..”
“അതിരിക്കട്ട.. ഞാൻ താങ്കളുടെ പേര് നേരത്തെ ചോദിച്ചറിഞ്ഞതാണ്. പക്ഷേ എന്റെ പേര് ക്രിഷ് എങ്ങനെയറിഞ്ഞു?”
“അത് ദീപികയുടെ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ട്..”
അവൾ എന്നെയൊന്നു ഇരുത്തി നോക്കി.. എന്നിട്ട് പുഞ്ചിരിച്ചു.. ആ കവിളുകൾ വീണ്ടും തുടുത്തു വന്നു..
“ആ നഴ്‌സ് വന്നു തന്റെ പേര് അത്രയും തവണ വിളിക്കുമ്പോൾ അതെന്തായാലും എന്റെ മനസ്സിൽ പതിഞ്ഞിരിക്കണ്ടേ..!” ഞാൻ കണ്ണിറുക്കിക്കൊണ്ട് അവളെ നോക്കി ചിരിച്ചു.. അവളും.. നാണിച്ചു കൊണ്ട്….
കുറച്ചു നേരം ഒന്നും മിണ്ടാതെയിരുന്നിട്ട് വീണ്ടും ഞാൻ..
“അഹ്.. നിങ്ങളുടെ വിവാഹം എങ്ങനെയായിരുന്നു? പ്രണയ വിവാഹമായിരുന്നോ അത്?..”
“അല്ല.. അറേഞ്ച്ഡ് മാര്യേജായിരുന്നു. യഥാർത്ഥത്തിൽ കാർത്തിക് എന്റെ അമ്മാവന്റെ മകനാണ്..”
“ഓ.. മുറച്ചെറുക്കൻ..”
“മ്മ്, അതെ.”
“എന്നാലും അതൊരു ലവ് + അറേഞ്ച്ഡ് മാര്യേജ് ആയിരിക്കുമല്ലോ..”
“ഇല്ല… അല്ല, യഥാർത്ഥത്തിൽ എനിക്കാദ്യമീ വിവാഹത്തിനു ഇഷ്ടമില്ലായിരുന്നു.. പക്ഷേ കുടുംബത്തിലെല്ലാവരും നിർബന്ധിച്ചപ്പോൾ…”
“ഓ അങ്ങനെ.. എന്നാലും തനിക്കീ വിവാഹത്തിൽ വിഷമിക്കേണ്ട കാര്യമില്ലല്ലോ.. നോക്കൂ, നിങ്ങളുടെ വിന്നിമോൻ എന്തു സുന്ദരക്കുട്ടനാണെന്ന്…”
അവൾ വീണ്ടും ആ പത്തരമാറ്റ് പുഞ്ചിരിയോടെ ആദ്യം കുഞ്ഞിനേയും പിന്നെ എന്നെയും നോക്കി..
“അതെ.. ഇപ്പോൾ ഞാൻ കാർത്തിക്കിനെ ഒത്തിരി സ്നേഹിക്കുന്നു..”
“ഞാനതു കണ്ടിരുന്നു.. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്.. സത്യത്തിൽ താനപ്പോൾ അവിടെയങ്ങനെ കരഞ്ഞു കലങ്ങിയ മുഖവുമായി ഇരിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് നടക്കാൻ പാടില്ലാത്ത എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് ഞാൻ കരുതി ..”
അവളത് വീണ്ടും ഓർമിക്കാൻ ശ്രമിക്കുന്നതായി തോന്നി..
“അതെ.. അദ്ദേഹം വീഴുന്നതു കണ്ട ആ നിമിഷം മുതൽ ഞാൻ