ഇങ്ങളിരിക്ക് ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ .
എന്നും പറഞ്ഞു ഖദീജ അകത്തേക്കു പോയി . അതുവരെ ബീരാന്‍ ഉമ്മറത്തെ കസേരയിലിരുന്നു പണ്ടത്തെ കഥകളൊക്കെ അയവിറക്കി . സത്യത്തില്‍ എന്തിനായിരുന്നു താന്‍ പോയതു എന്തായിരുന്നു അന്നത്തെ തന്റെ വാശിയും വൈരാഗ്യവും . സത്യത്തില്‍ കുറ്റം മുഴുവന്‍ തന്റേതു തന്നെയല്ലെ അല്ലെങ്കില്‍ തന്നെ ഈ ലോകത്തിലേതു ഭാര്യക്കാണു സ്വന്തം ഭര്‍ത്താവു വേറൊരു പെണ്ണിനെ വെച്ചോണ്ടിരിക്കുന്നതു സഹിക്കുന്നതു . എന്നിട്ടാ കുറ്റം മുഴുവന്‍ താന്‍ ഖദീജയുടെ പുറത്തിട്ടു ഇനി നീയുമായി ഒരു ജീവിതമില്ലെന്നു പറഞ്ഞുല്പപോയി . പിണങ്ങിപ്പോയിട്ടും തന്റെ ജീവിതത്തിനൊ സ്വഭാവത്തിനൊ ഒരു മാറ്റവും വന്നിട്ടില്ല . അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ടു അപ്പോഴേക്കും ഖദീജ ഒരു ഗ്ലാസ്സില്‍ ചായയുമായി അവിടേക്കു വന്നു . അതവള്‍ അയാളുടെ കയ്യില്‍ കൊടുത്തു . അയാളതു മൊത്തിക്കുടിക്കുന്നതിന്റെ ഇടയില്‍ അവളയാളെ ആകെയൊന്നു നോക്കിക്കണ്ടു . ഒരു മാറ്റവുമില്ല മുടിയൊക്കെ അവിടവിടെ നരച്ചിട്ടുണ്ടു തലമണ്ടയില്‍ കുറച്ചു കഷണ്ടി വന്നിട്ടുണ്ടു ശരീരത്തിനൊക്കെ ആകെയൊരു ബലം വെച്ച പോലെയുണ്ടു . ഖദീജ തന്നെ നോക്കുന്നതു കണ്ടു ബീരാന്‍ അവളോടു ചോദിച്ചു
എന്താ ഖദീജാ ഇജ് ഇങ്ങനെല്പ നോക്കണതു .
ഒന്നൂല്ല്യ ഞാന്‍ വെറുതെനെ നോക്കീന്നെ ഉള്ളൂ . ഭര്‍ത്താവാണെങ്കിലും വല്ല മാറ്റവും ഉണ്ടോന്നറിയണമല്ലൊ കാലം കുറേയായീല്ലെ കണ്ടിട്ടു . അതു കൊണ്ടു നോക്കിയതാ .
എനിക്കൊരു മാറ്റവും ഇല്ല ഖദീജാ . . അല്ലെങ്കി തന്നെ എനിക്കെന്തു മാറ്റം വരാനാണു . കൊറേക്കാലം ബോംബീലും ഗുജറാത്തിലും ഒക്കെ ആയിരുന്നു . ഇപ്പൊ കൊറച്ചു കാലായിട്ടു കോഴിക്കോട്ടങ്ങാടിയിലു ലോഡിങ്ങു കാരനയിരുന്നു . പിന്നെ അവിടുത്തെ ലോറി ഡ്രൈവറും ആണു . അതു കൊണ്ടു ഇപ്പോഴും നല്ല ആരോഗ്യമൊക്കെ ഉണ്ടു . നിനക്കെന്നോടു ദേഷ്യമൊന്നുമില്ലെന്നു അറിഞ്ഞതു തന്നെ വലിയ കാര്യം .
എനിക്കു ദേഷ്യൊന്നുല്ല്യ പണ്ടത്തെ ഖദീജയല്ല ഇന്നു ഞാന്‍.നല്ല സന്തോഷത്തോടെ തന്നെയാണു ഞാന്‍ ജീവിക്കുന്നതു. അടുത്താഴ്ച്ച റജീനാന്റെ കല്യാണമാണു പിന്നെ റിയാസ് അവനിപ്പൊ നാട്ടിലില്ല കോയമ്പത്തൂരുള്ള ഒരു കമ്പനിയിലാണു ഓനു പണി . ഓനിനി രണ്ടീസം കയിഞ്ഞുല്പവരും .
ഞാനറിഞ്ഞു ഖദീജ റജീനാന്റെ കല്യാണാണെന്നു . അതുകൊണ്ടാണു ഞാനിപ്പൊ വന്നതു തന്നെ .