അങ്ങനെ അനുവിന്റെ മടിയിൽ കിടന്ന് ഞാൻ കുറേ നേരം നന്നായി ഉറങ്ങി.
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞാൻ പിന്നെ ഞെട്ടി എഴുന്നേറ്റത്. നോക്കുമ്പോൾ അനു ചെന്ന് വാതിലിൽ ഫിറ്റ് ചെയ്തിട്ടുള്ള Eye viewer ൽ കൂടി പുറത്താരാ വന്നതെന്ന് നോക്കുന്നുണ്ട്.
നോക്കി കഴിഞ്ഞ് പെണ്ണ് പെട്ടെന്ന് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു:
“ആദി റൂമിലേയ്ക്കുള്ള ബെഡ് കൊണ്ടു വന്നതാ ഒന്ന് അങ്ങോട്ട് ചെന്നെ മോനൂസെ”
ഉറക്ക ക്ഷീണം ശരിക്കും മാറാത്തോണ്ട് ഞാൻ ഒരു കോട്ട് വാ ഇട്ട് മുടിയൊക്കെ കൈ കൊണ്ട് ഒന്ന് ഒതുക്കി വച്ചിട്ട് കണ്ണ് തിരുമ്മി കൊണ്ട് ചെന്ന് ഡോർ തുറന്നു.
ഡോർ തുറന്നപ്പോൾ ഒരു 25 വയസ്സിനോടടുത്ത് പ്രായം വരുന്ന ഒരു കക്ഷി എന്നെ നോക്കി പുഞ്ചിരിച്ചിട്ട്:
“ചേട്ടാ, സന്തോഷേട്ടൻ പറഞ്ഞിട്ട് ബെഡ് കൊണ്ടു വന്നതാ ഒരു ബെഡിന്റ കാശ് നേരത്തെ തന്നിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ കാശ് വാങ്ങിച്ചോളാനാ പറഞ്ഞെ”
” രണ്ടെണ്ണത്തിനും കൂടി എത്രയാന്ന് പറ കാശ് ഞാൻ ഇപ്പോ തന്നെ തന്നേക്കാം”
“ഒരെണ്ണത്തിന് 11,000 വച്ച് രണ്ടിനും കൂടെ 22,000 ആയി. ഇതാ ബില്ല് ”
ഞാൻ കാറിൽ നിന്ന് ബാഗ് എടുക്കാനായിട്ട് കാറിന്റെ താക്കോൽ വച്ചത് എടുക്കാൻ അകത്തേയ്ക്ക് കയറിയപ്പോൾ അനു എന്നോടായി പറഞ്ഞു.
“അതേ മോനൂസ് ഉറങ്ങിയ സമയത്ത് ബാഗൊക്കെ കാറീന്ന് എടുത്ത് ഞാൻ റൂമിൽ വച്ചിട്ടുണ്ട്. എന്താ എടുക്കാനാ കാറിന്റെ താക്കോൽ നോക്കിയെ?
പെണ്ണ് അഴിച്ചിട്ട മുടി കൈ കൊണ്ട് വിടർത്തി മുന്നോട്ടിട്ട് എന്നോട് ചോദിച്ചു.
” 2 ബെഡിന് 22,000 രൂപയായി അത് ബാഗീന്ന് എടുക്കാനാ ഞാൻ വന്നേ , ഒരു ബെഡിന്റ പൈസ സന്തോഷേട്ടൻ നേരത്തെ കൊടുത്തതാന്ന്. അനൂസെ
ആ പൈസ ബാഗീന്ന് ഒന്നെടുത്ത് താ”
രണ്ട് മിനിറ്റിനുള്ളിൽ പെണ്ണ് പൈസ കൊണ്ട് വന്ന് എന്റെ കൈയ്യിൽ തന്നിട്ട് ചോദിച്ചു.
“ആദി ചോദിക്കാൻ മറന്നു
ബെഡ് ഏതാ ബ്രാൻഡ്”?
“സുനിദ്ര” ടെ ആണ്. ഞാൻ പൈസ എണ്ണി നോക്കുന്നതിനിടെ പറഞ്ഞു.
“ഉം അത് നല്ല കമ്പനിയാ”
പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ ബെഡ് കൊണ്ട് വന്നവരെ കൊണ്ട് തന്നെ റൂമിലേയ്ക്ക് ബെഡ് എടുത്ത് വയ്പ്പിച്ചിട്ട് ബെഡിന്റെ പൈസയും കൊടുത്ത് അവരെ മടക്കി അയച്ചു.
നല്ല ക്ഷീണം കാരണം അനു ബാഗൊക്കെ കൊണ്ട് വന്ന് വച്ച റൂമിലെ കട്ടിലിൽ ഞാൻ ഒന്നുച്ചമയക്കത്തിനായി കിടന്നു. എന്നെ അവിടെ നേരെ കാണാതെ പെണ്ണ് “മോനൂസ് എവിടെന്ന് ഉറക്കെ വിളിച്ചു ചോദിച്ചോണ്ടിരുന്നു”
“ഞാൻ ഇവിടെ ബെഡ് റൂമിലുണ്ട് അനു ” കട്ടിലിൽ കിടന്ന് ഞാൻ പെണ്ണിനോട് ഉറക്കെ പറഞ്ഞു.