അതോടെ പെണ്ണ് ഓടി വന്ന് കട്ടിലിലേയ്ക്ക് ചാടി ക്കയറി എന്നെ കെട്ടിപിടിച്ചു കിടന്നു.
“മോനുസെ അങ്ങനെ നമ്മൾ പുതിയ വീട്ടിലെത്തിയല്ലേ?”
പെണ്ണ് കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
നല്ല ഉറക്ക ക്ഷീണമുള്ളത് കൊണ്ട് ഞാൻ അവൾ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു.
“മോനു വൈകീട്ട് നമ്മുക്ക് വീട്ടിലേയ്ക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടേ”
“എന്ത് സാധനങ്ങൾ?” ഞാൻ ഉറക്ക ചടവിൽ അവളോട് ചോദിച്ചു.
“നീ അല്ലേ മോനു പറഞ്ഞെ ഞാൻ കുക്ക് ചെയ്ത ഫുഡ് നിനക്ക് കഴിക്കണമെന്ന് പറഞ്ഞത്. അതിനൊക്കെ വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുന്ന കാര്യമാ ഞാൻ പറഞ്ഞത്”
” വൈകീട്ടല്ലേ നമ്മുക്ക് വാങ്ങാം ഡാ” ഞാൻ പെണ്ണിനെ കെട്ടിപിടിച്ച് നെഞ്ചിലേയ്ക്ക് ചേർത്തു.
“പിന്നെ നമ്മുക്ക് ഇവിടത്തെ ബീച്ചിലും പോണം”
പെണ്ണ് എന്റെ നെഞ്ചിൽ മുഖമമർത്തി കൊണ്ട് പറഞ്ഞു.
“വൈകീട്ട് നമ്മുക്ക് എവിടെ വേണേലും പോകാന്നെ , ഇപ്പോ നീ മിണ്ടാതെ കിടക്ക് നമ്മുക്ക് കെട്ടിപിടിച്ച് ഉറങ്ങാം” ഞാൻ പെണ്ണിനെ അമർത്തി കെട്ടിപിടിച്ചിട്ട് പറഞ്ഞു.
ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ പെണ്ണ് പിന്നെയും എന്നോട് കൊഞ്ചി ഓരോന്നോക്കെ പറഞ്ഞോണ്ടിരുന്നു. ഞാൻ ഉറങ്ങുന്നത് വരെ അതിനൊക്കെ മൂളി കേട്ടോണ്ടിരുന്നു പിന്നെ എപ്പോഴൊ ഞാനും അവളും ഉറങ്ങി.
വൈകീട്ട് അവൾ എന്നെ കുലുക്കി വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്.
കട്ടിലിന്റെ അടുത്തു കിടക്കുന്ന സ്റ്റാൻഡിൽ വച്ചിരുന്ന മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം 5 മണി കഴിഞ്ഞു.
വൈകീട്ട് അവളെയും കൊണ്ട് ബീച്ചിലും പിന്നെ അടുക്കളയിലേയ്ക്കുള്ള സാധനങ്ങളൊക്കെ വാങ്ങാൻ പോകണമെന്ന കാര്യം അപ്പോഴാണ് ഓർമ്മ വന്നത്. ഞാൻ നോക്കുമ്പോൾ അനൂനെ മുറിയിലൊന്നും കാണുന്നില്ല. ഞാൻ ബാത്ത്റൂമിൽ പോയി ഒന്ന് ഫ്രഷായിട്ട് വന്ന് ഇട്ടിരുന്ന ഡ്രസ്സ് മാറ്റി വേറൊരു പാന്റും ഷർട്ടും എടുത്തിട്ടു. ഞാൻ റൂമിലെ മരത്തിന്റെ കബോർഡിൽ കൊടുത്തിട്ടുള്ള കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടെ പെണ്ണ് എന്റെ പിറകിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു.
” ആ … മോനൂസ് വേഗം റെഡിയായല്ലോ ഇന്ന്”
” ഓ പിന്നെ ഒരു ദിവസം നേരത്തെ ഒരുങ്ങി നിന്നതിനാണോ നീ ഇങ്ങനെ ആളാകുന്നെ?”
പെണ്ണിനെ കളിയാക്കാനായിട്ട് ഞാൻ പറഞ്ഞു.
“നിങ്ങള് ആണ്ണുങ്ങളെ പോലാണോ, ഞങ്ങള് പെണ്ണുങ്ങള്ക്കെ ഒരുങ്ങാനൊക്കെ കുറച്ച് സമയം വേണം”
മുടി ഈരി കൊണ്ടിരുന്ന എന്റെ അടുത്തേയ്ക്ക് വന്നിട്ട് മടക്കി വച്ച ഇടം കൈ കൊണ്ട് എന്നെ പതിയെ തള്ളി നീക്കിയിട്ട് കണ്ണാടിയിൽ നോക്കി കൊണ്ടാണവളത് പറഞ്ഞത്.