ഒളിച്ചോട്ടം 4 [KAVIN P.S]

Posted by

അഞ്ജു: ചേട്ടാ ഇപ്പോ ഡ്രൈവ് ചെയ്തോണ്ടിരിക്കയല്ലേ അപ്പോ ഞാൻ അധികം സംസാരിച്ചോണ്ടിരുന്നാൽ പ്രശ്നമാകൂന്ന് കരുതിയാ അനു ചേച്ചിയുടെ കൈയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞെ. അല്ലാതെ ഞാൻ വേറൊന്നും കരുതിയിട്ട് പറഞ്ഞതല്ലാ (അഞ്ജു ശബ്ദം ഇടറി കൊണ്ട് പറഞ്ഞു.)

ഞങ്ങളുടെ ഫോണിലൂടെയുള്ള സംസാരം കേട്ട് ഇരുന്നിരുന്ന അനു “ചുമ്മാ ഇരി ആദിയെന്ന്” ശബ്ദം താഴ്ത്തി പറഞ്ഞിട്ട് എന്റെ തുടയിൽ പതുക്കെ ഒന്നു പിച്ചി കൊണ്ട് അഞ്ജുവിനോടായി പറഞ്ഞു.

“അഞ്ജു ഡീ ഇവൻ നിന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാ. നിന്നോട് സെന്റിയടിച്ച പോലെ സംസാരിച്ചിട്ട് ഇവിടെ ഇരുന്ന് ചിരിച്ചോണ്ടിക്കുകയാ. കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ മൊബൈൽ പെയർ ചെയ്തിട്ടാ ഇപ്പോ സംസാരിക്കുന്നെ അല്ലാതെ മൊബൈൽ കൈയ്യിൽ പിടിച്ചിട്ടൊന്നുമല്ല സംസാരിക്കുന്നെ”

ഞാൻ അവളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് അറിഞ്ഞതോടെ:

അഞ്ജു: ഡോ ചേട്ടാ ഇതിനുള്ളത് ഞാൻ അടുത്താഴ്ച നിങ്ങടെ പുതിയ വീട്ടിലോട്ട് വരുമ്പോൾ നേരിട്ട് തരാം. (അവൾ ദേഷ്യത്തിൽ പറഞ്ഞു)

ഞാൻ: അഞ്ജു നീ എനിക്ക് വരുമ്പോൾ എന്താ തരുന്നെ? (ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു)

അഞ്ജു: ‘ഉണ്ട’ കൊണ്ടു വരാം ഞാൻ (അഞ്ജു ദേഷ്യത്തിൽ പിന്നേം പറഞ്ഞു)

ഞാൻ: എന്നാൽ വരുമ്പോൾ ഒരു അഞ്ചാറ് ഉണ്ട കൊണ്ടു പോരെ (ഞാൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു)

അഞ്ജു: അയ്യേ എന്ത് ചളി കോമഡിയാ ഈ പറഞ്ഞോണ്ടിരിക്കുന്നെ? അനു ചേച്ചി ഈ മുതലിനെ സഹിക്കുന്നതിന് ചേച്ചിയ്ക്ക് എന്തേലും അവാർഡ് കിട്ടും ഉറപ്പാണ്. (അവൾ എന്നെ താങ്ങി പറഞ്ഞു കൊണ്ട് ചിരിച്ചു)

ഇത് കേട്ട് വായ പൊത്തി ചിരിച്ച് അനു അഞ്ജുവിനോടായി പറഞ്ഞു.
“പറ്റി പോയില്ലെ മോളെ ഇനീപ്പോ ജീവിത കാലം മൊത്തം ഇതിനെ സഹിക്കാണ്ട് നിവർത്തിയില്ല”

അനു പറഞ്ഞത് കേട്ട് ഞാൻ അവൾക്ക് നേരെ തിരിഞ്ഞ് ഒന്ന് കൊഞ്ഞനം കുത്തിയിട്ട് പറഞ്ഞു:
“ഈ പൊട്ടിക്കാളിയെ സഹിക്കുന്നതിന് മിക്കവാറും എനിക്കും എതേലും അവാർഡ് കിട്ടും” ഞാൻ ചിരിച്ചു കൊണ്ട് അഞ്ജു കേൾക്കാൻ പാകത്തിൽ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് ഇഷ്ടപ്പെടാതിരുന്ന അനു എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നിട്ട് മുഖം വീർപ്പിച്ച് ഇരുപ്പായി.

കുറച്ച് സമയം ആരുടെയും ശബ്ദമെന്നും കേൾക്കാതായപ്പോൾ അഞ്ജു: ഹലോ…. ചേട്ടാ എന്താ ഒന്നും മിണ്ടാത്തെ? രണ്ടും കൂടി അടി ആയോ കാറിൽ?
ഞാൻ: ഏയ് ഒന്നുമില്ലാ ഡി അഞ്ജു. നിന്റെ ഏട്ടത്തി ഉറങ്ങി. അതാ ഒന്നും മിണ്ടാത്തെ. (ഞാൻ അനുവിനെ ഒന്നു ചരിഞ്ഞ് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു)

അഞ്ജു: ഉം …. രണ്ടും കൂടെ പിണങ്ങിയല്ലേ? ദേ ചേട്ടാ മര്യാദയ്ക്ക് ഏട്ടത്തിയോട് സോറി പറഞ്ഞ് കോംമ്പർമൈസ് ആക് വേഗം, അല്ലേൽ അടുത്ത ആഴ്ച

Leave a Reply

Your email address will not be published. Required fields are marked *