ഞാൻ അടുത്ത് കണ്ട ബേക്കറിയിൽ കയറി സാധനം വാങ്ങിച്ച് ബസിൽ കയറി . വീട്ടിൽ എത്തിയപ്പോ അവിടെ മൂന്നുപേരും ഫുൾ ചർച്ച . ഞാൻ അമ്മയോട് ചൊതിച്ച് എന്താ കാര്യമെന്ന് .അമ്മ ചായ എടുത്തിട്ട് വന്നിട്ട് പറയാം എന്ന് പറഞ്ഞ് പോയി. അച്ചുനോട് ചോതിച്ചപ്പോ അവക്ക് മുടിഞ്ഞ നാണം . അവസാനം അഞ്ചു ചേച്ചി ( അഞ്ജലി) തന്നെ പറഞ്ഞു. അച്ചുന് ഒരു കല്യാണ ആലോചന വന്ന്. പയ്യനെ അവൾക്ക് ഇഷ്ടപ്പെട്ടു .ചേച്ചി പയ്യന്റെ ഫോട്ടോ എന്നെ കാണിച്ചു. പയ്യന്റെ പേര് ആനന്ദ്. ഇപ്പൊ എന്തോ ടൗണിൽ electronics കട നടത്തുന്നൂ. അത്യവിഷം നല്ല തറവാട് . ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോ അമ്മ ചായയുമായി വന്ന് എനിക്ക് തന്നു.
ഞാൻ: ഇവൾക്ക് ഇഷ്ടപെട്ട സ്ഥിതിക്ക് നല്ല കുടുംബം ആണേൽ അവരോട് വന്ന് കാണാൻ പറ അമ്മ.
അമ്മ: ആ നീയും കൂടി വന്നിട്ട് തീരുമാനിക്കാം എന്ന് വിചാരിച്ച് ഇരിക്കുവർന്നൂ
ഞാൻ: ഞാൻ എന്ത് തീരുമാനിക്കാൻ അമ്മ . ഇവിടെ ചിലരൊക്കെ തീരുമാനിച്ച് കഴിഞ്ഞില്ലേ .ഞാൻ അച്ചുനെ നോക്കി കളിയാക്കി പറഞ്ഞൂ.
അവള് കൊഞ്ഞനം കുത്തി കാണിച്ചു എന്റെ തലക്കിട്ട് ഒന്ന് തന്നിട്ട് എഴുന്നേറ്റ് റൂമിലേക്ക് പോയി .
2 ദിവസം കഴിഞ്ഞ് ആനന്ദും വീട്ടുകാരും വീട്ടിൽ വന്ന് അവളെ കണ്ട് സംഭവം ഇടിപിടിന്ന് എല്ലാം തീരുമാനിച്ച്..
നിശ്ചയം 2 മാസം കഴിഞ്ഞ് . കല്യാണം ഒരു വർഷത്തിന് ശേഷം
നിശ്ചയം കഴിഞ്ഞ് കൊറച്ച് നാൾ കഴിഞ്ഞ് ഒരു ദിവസം ഞാൻ വീട്ടിൽ വരുമ്പോ കരഞ്ഞ് ഇരിക്കുന്ന അച്ചുനേ ആണ് കണ്ടെ അമ്മയും അഞ്ഞുചെച്ചിം അടുത്ത് ഉണ്ട് . എന്താ സംഭവം എന്ന് ചോതിചപ്പോ അച്ചു കൊരെ നേരം എന്നെ കെട്ടിപിടിച്ച് ഇരുന്നു കരഞ്ഞ് . ഞാനും ഒന്നും ചൊതിച്ചില്ല . കുറച്ച് നേരം കഴിഞ്ഞ് അമ്മപറഞ്ഞ് തൊടങ്ങി.
അമ്മ: കുറച്ച് നേരം മുൻപ് ആനന്ദിന്റെ വീട്ടിൽ നിന്ന് വിലിച്ചാർന്ന് അവൻ കട പൂട്ടി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്ന വഴി എതിരെ വന്ന ലോറി ഇടിച്ചു………..
അമ്മ പറഞ്ഞ് മുഴുവിക്കുന്നതിൻ മുൻപ് അച്ചു വീണ്ടും കരായാൻ തുടങ്ങി.. ഞാനും അഞ്ചും ചേർന്ന് അവളെ സമാധാനിപ്പിച്ച്.. അഞ്ചു അവളെ റൂമിൽ കൊണ്ട് പോയി .നിശ്ചയം കഴിഞ്ഞ് പിന്നെ ആനന്ദും അച്ചുവും നല്ല അടുപ്പത്തിലായിരുന്നു .
ഞാൻ :അമ്മ നമുക്ക് ഒന്ന് അങ്ങോട്ട് പോകണ്ടേ ?
അമ്മ : മമ്… ഞാൻ പോയി ഡ്രസ്സ് മാറ്റി വരാം .
ഞാൻ കൊറച്ച് നേരം ഇരുന്നു ഒന്ന് മയങ്ങി വന്നപ്പോഴേക്കും അമ്മ വിളിച്ച് ഉണർത്തി.