അമ്മ: പോകാം അർജു..
ഞാൻ : മ്മ് അഞ്ഞുചെച്ചിയോട് പറഞ്ഞിട്ട് പോകാം ..
അമ്മ റൂമിലേക്ക് പോയി ഞാൻ പുറത്തേക്ക് ഇറങ്ങി അച്ചുന്‍റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു വെച്ച്.
അമ്മ വന്ന് വണ്ടീ കയറി.
_______________________________________________________________________
അഞ്ചു പോയി ചായ ഇട്ട് അശ്വതിക്ക് കൊടുത്തു.അവള് അത് വാങ്ങിച്ച് മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു ..
അഞ്ജലി: എടി നീ കരയാണെനോ.
അശ്വതി : ഇല്ല .
അഞ്ജലി: എടി നീ കരയല്ലേ നീ കരഞ്ഞ ഇവിടെ ആർക്കും സഹിക്കില്ല . അർജു വരെ കരഞ്ഞ് പോകുമർന്ന് നിന്റെ കരച്ചിൽ കണ്ട് . അവൻ അത്ര കാര്യമാ നിന്നെ.
അശ്വതി : അറിയാഞ്ഞിട്ടല്ല ചേച്ചി .എനിക്ക് തോന്നുന്നത് ആളുകൾ പറയുന്ന പോലെ നമ്മുടെ കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള ശാപം ഉണ്ടാവും. ഇല്ലെങ്കിൽ എന്റെ അച്ഛനും പിന്നെ അറുനെട്ടനും ഇപ്പൊ ആനന്ദും . നമ്മുക്ക് അമ്മയോട് പറഞ്ഞ് ഏതെങ്കിലും ജോൾസ്യന്മാരെ കണ്ട് ഇതൊന്ന് പറഞ്ഞ് നോക്കിയാലോ.
അഞ്ജലി : ഞാനും അമ്മെയോട് ഒരു വട്ടം ഇതിനെ പറ്റി സൂചിപ്പിച്ചത് അപ്പോ അമ്മ പറഞ്ഞു അത് നമ്മുടെ വിധി അങ്ങനെ ആയിരിക്കും എന്ന്.എങ്കിലും ഇന്ന് നമുക്ക് അമ്മ വരുമ്പോൾ ഒന്ന് കാര്യമായി പറഞ്ഞ് നോക്കാം..അമ്മ വരട്ടെ….
_______________________________________________________________________
ഞാൻ ആദ്യം പറഞ്ഞത് പോലെ ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ് . അതും കടമെടുത്ത കഥ .
ഇത് തുടരണോ…