“പറ ജീനമോളെ, എന്താ പതിവില്ലാതെ ഒരു വിളി”
“ഒന്നുലമോളെ, പിന്നെ നീ കാര്യം അറിഞ്ഞോ”
“എന്താടി കാര്യംപറ”
“എടി ആ ജിത്തൂന്റെ കല്യാണം കഴിഞ്ഞു”
“ഏത്, ജിത്തുചേട്ടനോ”
“ആടി അവൻ തന്നെ, അവസാനം ഓൻ കൂട്ടിൽ കേറി”
“മ്മ്, നീ എങ്ങനെയറിഞ്ഞു?”
“ഫേസ്ബുക്കിൽ കണ്ടതാടി, ഫോട്ടോ അവൻ ഇട്ടിട്ടുണ്ടായിരുന്നു”
“മോളെ അങ്കിള്പോവാ, പിന്നെ വരാം” കഴിച്ചുകഴിഞ്ഞ അങ്കിൾ പറഞ്ഞു
“ശെരി അങ്കിൾ”
“ആരാടി അത്”
“ഷോപ്പിലെ പുതിയ സെക്യൂരിറ്റി ആടി, പിന്നെ അവന്റെ കെട്ട്യോള് എങ്ങനെയുണ്ട് കാണാൻ”
“കാണാൻ വല്യ കുഴപ്പില്ല, വല്യ മുഴുപ്പ് ഒന്നും ഇല്ല, അവൻ കൊറേ കഷ്ടപ്പെടും, ഒന്ന് ഉരുട്ടിയെടുക്കാൻ”
“അതൊക്കെ അവൻ നന്നായിട്ട് ചെയ്തോളും”
“നിനക്ക് പിന്നെ നന്നായിട്ട് അറിയാലോ” ചെറിയ ആക്കിയ ചിരിയോടെ അവൾ പറഞ്ഞു
“പൊന്നുമോളെ നമ്മളെ വിട്ടേക്ക്, ഞാൻ നിന്നെ പിന്നെ വിളിക്കാം”
“ഓ ശെരിയെ”
നിങ്ങളോട് ജിത്തൂനെപറ്റി പറഞ്ഞില്ലല്ലോ
പത്താംക്ലാസ് വരെ സിബിഎസ്സി സ്കൂളിൽ പഠിച്ച് സ്കൂൾബസിൽ ഒക്കെ പോയ ആളായിരുന്നു ഞാൻ, അങ്ങനെയാണ് പ്ലസ്ടുവിൽ വീടിന്റെ അടുത്തുള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്,
ഗവണ്മെന്റ് സ്കൂൾ എനിക്ക് സ്വാതന്ത്ര്യത്തിന്റെ ഒരു കലവറയായിരുന്നു, പ്രൈവറ്റ് സ്കൂളിലെ പല കർകശങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല,
എനിക്കുവന്ന പ്രധാനമാറ്റം എന്നത് സ്കൂൾബസിൽനിന്ന് പ്രൈവറ്റ് ബസിലേക്ക് ഉണ്ടായ മാറ്റം ആയിരുന്നു,