അളിയൻ ആള് പുലിയാ 26
Aliyan aalu Puliyaa Part 26 | Author : G.K | Previous Part
“കരുണാമയനെ കാവൽ വിളക്കെ…കനിവിൻ നാളമേ….
അശരണാരാകും അടിയങ്ങൾക്കു നീ അഭയം നൽകണേ…..ഷബീർ സ്റ്റിയറിങ്ങിൽ താളം കൊട്ടികൊണ്ടു പാടി….
അല്ല ഷബീർ ഇക്ക വലിയ ഹാപ്പിയാണെന്നു തോന്നുന്നല്ലോ…..അഷീമ പിറകിൽ ഇരുന്നു കൊണ്ട് ചോദിച്ചു….എന്താ മൂത്ത ചേട്ടത്തി ഈ അനിയനും പാരിതോഷികം വല്ലതും തന്നോ?
“ഏയ്….അതൊന്നുമല്ല…..ബമ്പർ അടിക്കുക ബമ്പർ അടിക്കുക എന്ന് കേട്ടിട്ടുണ്ടോ നീയ്…ഒരു ബമ്പർ അടിച്ചു….
“ഊം..ബമ്പർ അടിച്ചു….ബമ്പർ അടിച്ചാരുന്നെങ്കിൽ വീണ്ടും ഗൾഫിലോട്ടു പോകേണ്ടി വരുത്തില്ലായിരുന്നല്ലോ…..സുനൈന ആക്കി പറഞ്ഞു….പുന്നപ്രയിലെ വീട്ടിലെത്തിയപ്പോൾ മുറ്റത്തെ വിളക്കുമിട്ടു സുനീർ ഇരിപ്പുണ്ട്….അകത്തെ ഹാളിലും ലൈറ്റുണ്ട്…..വണ്ടി പോർച്ചിലേക്കു കയറ്റിയിട്ടു…..ഷബീർ പുറത്തേക്കിറങ്ങി…..ഒപ്പം സുനൈനയും മക്കളും അഷീമായും നസിയും ഇറങ്ങി….
“നിങ്ങളെത്തിയോ? സുനീർ ചോദിച്ചു…..
“ഓ…..ഷബീർ പറഞ്ഞിട്ട് അകത്തേക്ക് നോക്കി….ചേട്ടത്തി എവിടെ അളിയാ…..
“തലവേദന എന്നും പറഞ്ഞു കിടക്കുന്നു…..
“പോകുമ്പോൾ ഇക്കയ്ക്കായിരുന്നല്ലോ തലവേദന….ഇപ്പോൾ ഇത്തിക്കായോ…..നസി ചോദിച്ചു…..
“തലവേദന പകർച്ച വ്യാധിയായതായിരിക്കും……അടുത്ത് രണ്ടു പേരിരുന്നാലും ഒരാൾക്ക് തലവേദനയുണ്ടെങ്കിൽ മറ്റേയാൾക്കും വരും….ഷബീർ പറഞ്ഞുകൊണ്ട് സുനീറിനെ നോക്കി….
“അളിയനെ വൈകുന്നേരം മുതൽ ഭയങ്കര സാഹിത്യമാണല്ലോ അളിയാ…..സുനീർ പറഞ്ഞു…..
“അതെ…അതെ…ഇങ്ങോട്ടു വന്നപ്പോൾ പതിവില്ലാത്ത പോലെ പാട്ടും….അഷീമ പറഞ്ഞു…..
“നിങ്ങള് വല്ലതും കഴിച്ചോ? സുനീർ ചോദിച്ചു….
“ഊം…നല്ല അരിപ്പത്തിരിയും ബീഫ് വരട്ടിയതും…..നസി പറഞ്ഞു…ഇക്കയ്ക്കും ഇത്തിക്കും പാഴ്‌സലുണ്ട്…..
“നീ ചെന്ന് വിളിക്ക്…..വൈകിട്ടെങ്ങാണ്ട് കയറി കിടന്നതാണ്…ഞാൻ വിളിച്ചപ്പോൾ തലവേദനയെടുക്കെന്നെന്നു പറഞ്ഞു അതെ കിടപ്പാണ്……സുനീർ നസിയെ നോക്കി പറഞ്ഞു….
“നിങ്ങളാരും വിളിക്കണ്ടാ…ഞാൻ വിളിക്കാം…ഞാൻ വിളിച്ചാൽ എന്റെ ചേട്ടത്തി വരും…..ഷബീർ പറഞ്ഞു….