“അവള് കുളിക്കുന്നു……
“സുനീറോ?
“അവൻ രാവിലെ ആരെയോ കാണാൻ പോയി….ഇവർക്ക് പോകാനുള്ള ടിക്കറ്റിന്റെ കാര്യത്തിന്…..ഇന്ന് സ്റേഷനിലോട്ടു ചെല്ലാൻ സുഹൈൽ വിളിച്ചു പറഞ്ഞു…..പതിനൊന്നരയാകുമ്പോൾ…..
“ഞാനും വരണോ?
“അല്ല….ഞങ്ങള് നാലുപേരും….ഞാനും ,നൈമ ഇത്തിയും,അഷീമായും,സുനീരും….ആലിയ ഇത്തി വരുമെന്ന് പറഞ്ഞിട്ടുണ്ട്…..എന്ന് സുഹൈൽ പറഞ്ഞു…..അപ്പോഴേക്കും തലയിൽ ടവ്വലും ചുറ്റി പുറത്തു നിന്നും അഷീമ കയറി വന്നു…..അവനെ ഒന്ന് നോക്കിയിട്ടു മുഖം താഴ്ത്തി അവൾ മുകളിലേക്ക് കയറി പോയി…..അവൻ അവളുടെ നോട്ടം താങ്ങാനാകാതെ മുഖം കുനിച്ചു…..
“ഇക്കാ….അങ്ങോട്ട് ചെന്നിരിക്ക്….ഞാൻ ദോശയെടുക്കാം…..
ഷബീർ ഡൈനിങ് ടേബിളിനരികിൽ ചെന്ന്….നയ്മയും നസിയും അവനെ നോക്കാതെ ഇരുന്നു കഴിച്ചു….അവൻ സെറ്റിയിൽ ഇരുന്നു….സുനൈന ചൂട് ദോശ കൊണ്ട് വന്നു ഷബീറിന് കൊടുത്തിട്ടു വീണ്ടും അടുക്കളയിലേക്കു പോയി….
“നൈമ,,,,,ഇത്തി….ഇന്നലെ രാത്രിയിൽ കതകിനു കുറ്റിയിട്ടില്ല അല്ലെ?
“എന്താ നസി….നൈമ ചോദിച്ചു…..
“അല്ല രാവിലെ നോക്കുമ്പോൾ കതകു തുറന്നു കിടന്നേത്…..
“ഞാൻ മറന്നു പോയതാ….നൈമ പറഞ്ഞു…..
“ഊം….എന്തോ ഒന്ന് മറിഞ്ഞു വീഴുന്ന ഒച്ച കേട്ട്…..കള്ളന്മാരുള്ളതാ…..നസി എന്നിട്ടു ഷബീറിനെ ഒന്ന് നോക്കി…..ഷബീർ ഇക്ക ഇന്നലെ ആരോ വന്നത് പോലെ തോന്നി…മുറിയിൽ….എന്നിട്ടു ഹാളിൽ ഒരനക്കവും കേട്ട്…..
“നിനക്ക് തോന്നിയതാകും…..നൈമ പറഞ്ഞു…..
ഷബീർ ദോശ തീറ്റി മതിയാക്കി അവിടെ നിന്നുമെഴുന്നേറ്റ് സ്ഥലം വിട്ടു….നയ്മയും നസിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു….
“ആള് കൊഴിയാണല്ലേ…..നയ്മയെ നോക്കി നസി പതുക്കെ ചോദിച്ചു…..
“നൈമ തന്റെ ചിരി അടക്കാൻ പാട് പെട്ട്…..
**********************************************************
ഇന്ന് ഇവിടെ എത്തിയിട്ട് രണ്ടാമത്തെ ആഴ്ചയാണ്…..ചികിത്സ മുറപോലെ നടക്കുന്നു…താമസിക്കുന്നത് അടുത്ത് തന്നെ കാർലോസ് മുതലാളിയുടെ ബംഗ്ളാവിൽ…..ഒന്നിനും ഒരു പ്രശ്നവുമില്ല…..കേരളം മുഖ്യമന്ത്രി….ഗോപുവിന്റെ പാർട്ടി സെക്രട്ടറി….അങ്ങനെ സ്ഥിരം സന്ദർശകർ…..പാർവതി ഒന്ന് കൂടി തടിച്ചു….കാരണം ശരീരം അനങ്ങാതെ വച്ച് വിളമ്പി തരാൻ പരിചാരകരെ പോലെ ഗംഗയും…ഇന്ദുവും മേരിയും ഒക്കെ മത്സരിക്കുന്നു…..ആനിയും ആൽബിയും ഹോസ്പിറ്റലിൽ പോകുന്നതിനു മുമ്പ് വന്നു ജി കെ യുടെ കാര്യങ്ങൾ അന്വേഷിക്കും…ഗോപു തിരുവന്തപുരത്താണ് അധിക സമയവും…..
“രാവിലെ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആൽബിയും ആനിയും അങ്ങോട്ട് വന്നത്…..
“ഇപ്പോൾ എങ്ങനെയുണ്ട്…ജി കെ ജി…ആൽബി തിരക്കി….
“പെർഫെക്ട്…..നടക്കാൻ അല്പം ബുദ്ധിമുട്ടു തോന്നിയിരുന്നത് മാറി…..