അളിയൻ ആള് പുലിയാ 26 [ജി.കെ]

Posted by

“അപ്പോൾ മെഡിസിൻ ഒന്നും മുടക്കണ്ടാ…..പിന്നെ ഇന്ന് അല്പം സമയമെടുത്തു തെറാപ്പി ചെയ്യണം….അത് കൊണ്ട് ജികെ ഒരു രണ്ടു മണിയാകുമ്പോഴേക്കും തയാറായി നില്ക്കു….ആൽബി വണ്ടിയുമായി വരും…ആനി പറഞ്ഞു….

“വളരെ ഉപകാരമുണ്ട്……ജി കെ പറഞ്ഞു….

“നോ…ഇത് ഞങ്ങളുടെ ഗോപു പറഞ്ഞതല്ലേ….അല്ലെ…ആൽബി…..എന്നാലേ ഞങ്ങൾ ഇറങ്ങട്ടെ…..ആനി പറഞ്ഞിട്ട് ആൽബിയും ആനിയും ഇറങ്ങി..രാവിലത്തെ പ്രാതൽ കഴിഞ്ഞു ജികെയും പാർവതിയും ഗാർഡനിൽ ഇരിക്കുമ്പോഴാണ്…..ഗോപു വന്നത്…അതും സ്റേറ്സ് കാറിൽ…..അവൻ ആകെ അസ്വാസ്ഥനായത് പോലെ ജി കെ ക്ക് തോന്നി….അവൻ കാറിൽ നിന്നുമിറങ്ങി ജികെക്കരികിലേക്ക് വന്നു…..

“ഇപ്പോൾ എങ്ങനെയുണ്ട് ….ജി കെ….

“പഴയ ജി കെ ആയി വരുന്നു…..

“ചായ എടുക്കട്ടേ ഗോപു….പാർവതി ചോദിച്ചു…..

“രണ്ടെണ്ണം എടുത്തോ ചേച്ചി…..ഗോപു പറഞ്ഞു….ഞങ്ങൾ അല്പം സംസാരിക്കട്ടെ….ആ പിന്നെ നമ്മള് അന്ന് കൊടുത്ത പാസ്പോർട് റെഡിയായിട്ടു…..തത്കാൽ സേവയിലാണ് ജമ്പോ പാസ്പോര്ട്ട് ചെയ്തിരിക്കുന്നത്….ചിലപ്പോൾ നാളെ കിട്ടിയേക്കും….അതെന്റെ ഔദ്യോഗിക വസതിയിൽ ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട്……പാർവതിയെ നോക്കി ഗോപു പറഞ്ഞു…..

പാർവതി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി….

“ജി കെ…ആകെ ധർമ്മ സങ്കടത്തിലാണ്….വിവരങ്ങൾ ഒക്കെ അറിഞ്ഞല്ലോ…..ഗോപു പറഞ്ഞു…..

“ഊം..അങ്ങുമിങ്ങുമായി അറ്റവും മൂലയുമൊക്കെ അറിഞ്ഞു….അതെല്ലാ രാഷ്ട്രീയ പ്രസ്ഥാനത്തിലുമുണ്ടെടോ?ഇല്ലാത്ത ഏതെങ്കിലും ഉണ്ടോ…..

“അതല്ല വിഷയം…ഇന്നലെ നിയമസഭയുണ്ടായിരുന്നു…..പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യൻ പറഞ്ഞത് അഥവാ ഈ മന്ത്രിസഭയിൽ ആർക്കെങ്കിലും ആ കേസുമായി ബന്ധമുണ്ടെങ്കിൽ മന്ത്രിസഭാ പിരിച്ചുവിട്ടു ജനവിധി തേടാൻ തയാറാണെന്നു….ഇന്ന് സംഗതിയെല്ലാം തകിടം മറിഞ്ഞു…..

“എന്ത് പറ്റി ഗോപു……

“കരിപ്പൂരിൽ സ്വർണം പിടിച്ച കേസുമായി ബന്ധപ്പെട്ടു ഒരു സേട്ടുവിനെ പൊക്കി…..അപ്പോഴാണ് കൂനിന്മേൽ കുരുപോലെ….ഒരു ബലാത്സംഗം….നടന്നത്…..

“എവിടെ….

“ബാംഗ്ലൂർ വച്ചെങ്ങാണ്ടാണ്……

“അയ്യോ…എന്നിട്ടു മോള് ഒന്നും പറഞ്ഞില്ലല്ലോ….അവൾ ഇന്നലെ രാത്രിയിലും കൂടി വിളിച്ചതേ ഉള്ളൂ…..

Leave a Reply

Your email address will not be published. Required fields are marked *