“ആ ചിലപ്പോൾ അറിഞ്ഞു കാണില്ല…..ഇന്നലെ രാത്രിയിലാണ് ആ കുട്ടിയെ ബലാത്സംഗം ചെയ്തത്…..ചെയ്തവനെ പോലീസ് വാളയാറിട്ടു പൊക്കി…..പൊക്കിയപ്പോൾ അവന്റെ കയ്യിൽ ഒന്നരകോടി രൂപയുടെ വിലവരുന്ന മയക്കു മരുന്നും..സാധനം ഈ സേട്ടിന്റെതായിരുന്നു എന്നവൻ സമ്മതിച്ചു…..ഈ സേട്ടുമായി നമ്മടെ കുറെ മന്ത്രിമാർക്ക് ബന്ധമുണ്ടെന്ന്…..അന്വേഷണം നടക്കുകയാണ്…ചാനലുകാർ പൊടിപൊടിക്കുന്നുണ്ട്…..ആകെ കുഴയുന്ന ലക്ഷണമാണ്…..
അപ്പോഴേക്കും പാർവതി ചായയുമായി എത്തി….വാ നമ്മുക്ക് അകത്തൊട്ടിരിക്കാം….ഗോപുവും ജികെയും അകത്തേക്ക് കയറി…ഗോപു ടീ വി ഓൺ ചെയ്തു…..മലയാളി പെൺകുട്ടിയെ മാനഭംഗ പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്……കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായിട്ടാണ് ജബ്ബാർ (48 ) വയസ്സ് വാളയാറിൽ വച്ച് കർണാടക പോലീസിന്റെ സൂചനപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്..പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി…..ഈ മയക്കുമരുന്നുകൾ കൊച്ചിയിൽ നടക്കുന്ന അനധികൃതമായ നിശാപാർട്ടിക്കുള്ളതാണെന്നു കണ്ടെത്തി….പല ഉന്നതർക്കും ഇതുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു..പ്രതിപക്ഷം അനിശിതകാല സമരത്തിലേക്ക് നീങ്ങി….കേന്ദ്ര ന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു…..ഏതന്വേഷണ ഏജൻസി എത്തിയാലും ഈ മന്ത്രിസഭയിലെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രാജി വക്കാൻ തയാറാണെന്നു മുഖ്യമന്ത്രി അറിയിച്ചു…..
ഇപ്പോൾ കിട്ടിയ റിപ്പോർട്…..നിശാ പാർട്ടി സംഘടിപ്പിക്കാനിരുന്ന സ്ഥലത്തു നിന്നും നീല ചിത്ര നിർമ്മാണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് വിശേഷിപ്പിക്കാവുന്ന ഷിബിലി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാർട്ടിൻ. പോലീസ് കസ്റ്റഡിയിൽ …മാർട്ടിൻ ഭരണക്ഷിയിലെ വ്യവസായ മന്ത്രി ബെഞ്ചമിൻ ലൂക്കോയുടെ മൂത്ത പുത്രൻ ആണ്….. ……പ്രത്യേക റിപ്പോർട്ടുമായി ഹമീദ് കാണിച്ചാമംഗലം ചേരുന്നു…ഗോപു ടീ വി ഓഫ് ചെയ്തു…..
“പാർവതി…എന്റെ ഫോൺ ഇങ്ങെടുത്തേ…..ജി കെ വിളിച്ചു പറഞ്ഞു….
“പാർവതി ഫോണുമായി വന്നു….ജി കെ ഫോണെടുത്തു ആര്യയുടെ ഹോസ്റ്റലിലേക്ക് വിളിച്ചു…..
“ആരെയാ കൃഷ്ണേട്ടാ വിളിക്കുന്നത്…..പാർവതി തിരക്കി…..
“മോളെ…വിളിക്കായാ…..
“അവള് ക്‌ളാസ്സിനു പോയി കാണില്ലേ…..
“ഓ..അത് ശരിയാണല്ലോ…..ജി കെ കട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവിടെ നിന്നും മറുപടി വന്നത്…..
“ഹാലോ….
“ക്യാൻ ഐ സ്പീക്ക് ടു ആര്യ കെ മൂർത്തി.
“ഹൂ…ഈസ് ദിസ്?
“മൈ സെല്ഫ് കൃഷ്ണമൂർത്തി….ഹേർ ഫാദർ…..