“നീയാണോ ആലിയ….
“ഊം…അവളൊന്നു മൂളി….
“നിന്റെ കുടുംബക്കാരല്ലേ ആ നിൽക്കുന്നത്…പിന്നെ നീ മാത്രമെന്താ ഇങ്ങനെ മാറി നിൽക്കുന്നത്…..
“ഒന്നുമില്ല….വന്നത് കൊണ്ടങ്ങു നിന്ന് എന്നുമാത്രം…..
“എന്നെ മനസ്സിലായോ…..ഞാൻ സരസമ്മ……
“ഊം..സാറേ…..ആലിയ പറഞ്ഞു….എന്നാൽ അകത്തോട്ടു ചെല്ല്…സാർ നിന്നെ നല്ലതുപോലെ കാണാൻ ഇരിക്കുന്നുണ്ട്…..
ആലിയ അകത്തേക്ക് കയറി….സബ് ഇൻസ്‌പെക്ടർ എന്ന ബോർഡിന്റെ ഹാഫ് ഡോർ തുറക്കാൻ പോയപ്പോൾ സരസമ്മ പിന്നാലെ വന്നു …എവിടോട്ടാടീ ഇടിച്ചു കയറികൊണ്ട്…സാർ വിളിക്കും….അന്നേരം കയറിയാൽ മതി….
“എനിക്കിതു കഴിഞ്ഞാൽ മകളുടെ അടുത്തേക്ക് പോകണം….ഉച്ചക്ക് രണ്ടു മണിക്ക്….അത് കൊണ്ടാണ്….
“ആ….നീ ഇത് കഴിഞ്ഞേച്ചു പോയാൽ മതി….സർക്കിൾ ഏമാനും വരാനുണ്ട്…..
“സാരസാമ്മേ…..അകത്തു നിന്നും വിളിവന്നു…..
“എസ് സാർ….
“അവരെ ഇങ്ങോട്ടു കയറ്റിവിട്…..
“എല്ലാരും അകത്തോട്ടു ചെല്ല്…ആദ്യം ആലിയ ആണ് അകത്തേക്ക് കയറിയത്…..അവളുടെ മുന്നിലിരിക്കുന്ന ആളിനെ കണ്ടപ്പോൾ ആ പോലീസ് സ്റ്റേഷൻ പിളർന്നു താഴേക്ക് പോകുന്നത് പോലെ തോന്നി…..സുഹൈൽ മുന്നിലെ കസേരയിൽ…….
“പ്രതീക്ഷിച്ചില്ല അല്ലെ…..എന്തായാലും വന്നതല്ലേ….വാ ഇരിക്ക്….മുന്നിലെ കസേര ചൂണ്ടി കാണിച്ചു സുഹൈൽ പറഞ്ഞു….വേണ്ട നിന്നോളം….
“ഹാ…ഇത് ജനമൈത്രി പോലീസ് സ്റ്റേഷനാണ്…..പരാതിക്കാരെ ഇരുത്തി അവരുടെ പരാതി കേൾക്കാനാണ് ഇരിക്കുന്നത്…അപ്പോഴേക്കും മറ്റുള്ള നാലുപേരും കൂടി വന്നു…..
“മോനെന്തിയെ അഷീമ? സുഹൈൽ ചോദിച്ചു…..
“അവനെ ബീനമാമിയുടെ അവിടെയാക്കി സുനൈന ഇതിയുടെ മക്കളോടൊപ്പം…..
“വാ ഇരിക്കിന്…..ആലിയക്ക് ഭൂമിയാങ് പിളർന്നു പോയാൽ മതിയെന്നായി…..
“ദേ….ഇപ്പോഴും ഞാൻ ആലിയ ഇത്തയോട് ഫുൾ റെസ്പെക്ടിലാണ് സംസാരിക്കുന്നത്…..ഇവർ നാലുപേരും ചേർന്ന് ഒരു പരാതി തന്നിട്ടുണ്ട്….റംല അമ്മയിയുടെ മരണം അന്വേഷിക്കണം എന്നും പറഞ്ഞുകൊണ്ട്….അതിന്റെ സത്യാവസ്ഥ നേരിൽ കണ്ട ഒരാളും കൂടിയാണ് ഞാൻ….സർക്കിൾ സാർ വന്നാൽ ചോദ്യം മാറും…രീതി മാറും….ഇത്ത ദൃശ്യം സിനിമ കണ്ടില്ലേ….അതിലെ നമ്മുടെ സഹദേവൻ പോലീസിനെ പോലുള്ള സാറാണ് വരുന്നത്…..ഇനി പറ….ആരാണ് ഇതിനു പിന്നിൽ…..ഇത്തിക്ക് ഒരു പക്ഷെ അറിയില്ലായിരിക്കും…..അസ്ലാമാണെങ്കിൽ അവന്റെ പേര് പറയാനും മടിക്കണ്ടാ……
“എന്താണ് സുഹൈൽ ഉദ്ദേശിക്കുന്നത്….ആലിയ തിരക്കി….