“ഞാൻ ഉദ്ദേശിച്ചത് ആലിയ ഇത്തിക്കറിയാം…..അതിങ്ങു പറഞ്ഞാൽ മതി…..പിന്നെ ഞങ്ങൾ അന്വേഷിച്ചു കണ്ടെത്തി കഴിഞ്ഞാൽ അത് വല്ലാത്ത പ്രശ്നമാകും……അത് പോകട്ടെ ഇത്തി ഒരു ഇരുപത്തിയെട്ടു ലക്ഷം രൂപ അസ്ലാമുമായിട്ടു ഇടപാട് നടത്തിയിട്ടുണ്ടോ?ഉണ്ടെങ്കിൽ ആ പണത്തിന്റെ സോഴ്സ്…..എങ്ങനെ കിട്ടി…ഏതു മാർഗം…..അതൊക്കെ പറയണം…..
“ഞാനോ…ഏയ്…ഇല്ലാ……ആലിയ പറഞ്ഞു….
“സുഹൈൽ ചിരിച്ചു……അഷീമാ…..സുഹൈൽ വിളിച്ചു…..
“ഊം…അഷീമ ഒന്ന് മൂളി….ഇനി അഷീമക്ക് പറയാനുള്ളത് പറഞ്ഞെ…..അസ്ലമിനെ കുറിച്ചും ആ കാശിനെ കുറിച്ചുമൊക്കെ…..
“അഷീമ കയ്യിലിരുന്ന പേഴ്‌സ് തുറന്നു എംബസ്സി വഴി അറ്റെസ്റ് ചെയ്ത തലാക്ക് പേപ്പർ എടുത്ത് സുഹൈലിന്റെ കയ്യിൽ കൊടുത്തു…സുഹൈൽ അത് വാങ്ങി നോക്കി…..
“ഇത് തലാക്ക് ചൊല്ലിയ പേപ്പറാണ്…..ഇനി കാര്യം പറയൂ….അപ്പോഴേക്കും ആലിയ ചേട്ടത്തിയും ഉള്ള കാര്യം ഉള്ളത് പോലെ പറയും….ഇല്ലേ ചേട്ടത്തി….
തലാക്ക് എന്ന് കേട്ടപ്പോൾ ആലിയ ഒന്ന് പകച്ചു….അഷീമയുടെ മുഖത്തേക്ക് നോക്കി…..അവൾ ഷാർജയിൽ ചെന്നിറങ്ങിയത് മുതലുള്ള വിവരങ്ങൾ പറഞ്ഞു….അവസാനം പറഞ്ഞു…ഇവർ..ഇവരുടെ മോളെ കൂടി അയാളുടെ അടുത്തേക്ക് വേശ്യാവൃത്തിക്ക് വിടാൻ ഒരുങ്ങിയ ദുഷ്ടയാണ്…പിന്നെ ഇവരുടെ ഇരുപത്തിയെട്ടു ലക്ഷം രൂപ…അത് പോയി…..ഒരു മാർഗ്ഗവുമില്ലാത്ത അയാളെവിടുന്നു തരാനാണ്…..അയാളിപ്പോൾ ഷാർജ ജയിലിൽ ആണ്…..
“ആലിയക്ക് തല ചുറ്റുന്നത് പോലെ തോന്നി…അപ്പോഴേക്കും ഡോർ തുറന്നു സർക്കിൾ ഇൻസ്‌പെക്ടർ നോബി കുര്യൻ കയറി വന്നു…..സുഹൈൽ എഴുന്നേറ്റു സല്യൂട്ട് ചെയ്തു….നോബിയും തിരിച്ചു ചെയ്തു…..സുഹൈൽ കസേരയിൽ നിന്നും മാറി കൊടുത്തു…നോബി വന്നിരുന്നു….എന്തായി സുഹൈൽ….എന്തെങ്കിലും സ്കോപ്പ് ഉണ്ടോ…..
ഉണ്ട് സാർ …ഇവർ പരാതിക്കാർ ആണ്…..അന്വേഷണം വേണമെന്ന് തന്നെയാണ് പറയുന്നത്…..
“എന്നാൽ ആയിക്കോട്ടെ….
“ആ പിന്നെ ഈ കേസിനു ഒരു തുമ്പു കിട്ടുന്നത് വരെ നിങ്ങൾ ആരും സ്റ്റേറ്റ് വിട്ടു പോകാൻ പാടില്ല…..
“സാർ..ഞാനും വൈഫും എന്റെ സഹോദരിയും ഖത്തറിലാണ്…ഞങ്ങൾ ഉമ്മയുടെ മരണമറിഞ്ഞു വന്നവരാണ്…അടുത്ത ആഴ്ച തിരികെ പോകാനുള്ള ടിക്കറ്റും എടുത്തിട്ടുണ്ട്…..സുനീർ പറഞ്ഞു…
“അതെ സാർ…സസ്‌പെക്ട് എന്ന് കരുതുന്നവർ നിൽക്കുന്നതല്ലേ നല്ലത്…പിന്നെ ഞാൻ അടുത്തറിയാവുന്നവർ ആണ് ഇവരെല്ലാം….സുഹൈൽ പറഞ്ഞു….എന്താവശ്യമുണ്ടെങ്കിലും അവിടെ നിന്നും എത്തിച്ചേരാൻ കഴിയുന്നവരും…..
“ഒകെ..അപ്പോൾ സുഹൈലിന്റെ സ്വന്തം റിസ്കാണ്…..അപ്പോഴേ….ബാക്കിയെല്ലാം സുഹൈൽ ഹാൻഡിൽ ചെയ്യും….നിങ്ങൾക്ക് എവിടെ പോകണമെങ്കിലും ഇവിടെ അറിയിക്കാതെ പോകാൻ പാടില്ല….കേട്ടല്ലോ…നോബി എല്ലാവരോടുമായി പറഞ്ഞു……