“ഒകെ സാർ…..
“സാർ….എനിക്കിന്ന് മകളുടെ അടുത്ത് ബാംഗ്ലൂരിൽ വരെ പോകണം…ആലിയ പറഞ്ഞു…..
“സോറി സാർ….അത് നടക്കില്ലല്ലോ മിസ്സിസ് ആലിയ ഫാറൂക്ക്…..നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലുണ്ടാകണം…..സുഹൈൽ പറഞ്ഞു….നോബി സുഹൈലിനെ നോക്കി…..എന്തെ എന്ന മട്ടിൽ….
“നിങ്ങൾ പുറത്തോട്ടു നിൽക്കൂ….എല്ലാവരോടുമായി സുഹൈൽ ആരാഞ്ഞു….അവയിറങ്ങിയപ്പോൾ സുഹൈൽ പറഞ്ഞു…സാർ…ഷീ ഈസ് ഇൻ ദി ലിസ്റ്റ് ഓഫ് സസ്പെക്റ്റ്….ദാറ്റ്സ് വൈ….
“എന്തായാലും നമ്മുടെ തലയിൽ ആവരുത് ഒന്നും…..
“നോ സാർ…ഡോണ്ട് വറി..ഫീൽ ഫ്രീ….ഇത് ഞാൻ ഹാൻഡിൽ ചെയ്തു കൊള്ളാം…..
“എന്താടോ തനിക്കു ഈ കേസിനോട് ഇത്ര താത്പര്യം…ചെറുപ്പത്തിന്റെ ആവേശത്തിൽ ആവശ്യമില്ലാത്ത ചുവപ്പു മഷി സർവീസ് ബുക്കിൽ ഇടീക്കരുത്…..
“നെവർ സാർ….ഷീ ഈസ് മൈ വുഡ് ബീ….അഷീമയെ ചൂണ്ടികാണിച്ചു കൊണ്ട് സുഹൈൽ പറഞ്ഞു…ആൻഡ് ദേ ആൾ ആർ മൈ റിലേറ്റീവ്സ്….
“ഓ…..ഒകെ….അപ്പോൾ താൻ തന്നെ ഹാൻഡിൽ ചെയ്തുകൊള്ളൂ….റിപ്പോർട് ആൾട്ടർനേറ്റ് ഡയസിൽ എനിക്ക് കിട്ടണം…..
“ഷുവർ സാർ…..നോബി എഴുന്നേറ്റ് ഇറങ്ങി…സുഹൈൽ പിറകെ ചെന്നപ്പോൾ എല്ലാവരും പുറത്തുണ്ട്…..
“എന്നാൽ നിങ്ങള് വിട്ടോ….സുനി ഇക്ക….നൈമ ഇത്തി….നിങ്ങള് തിരികെ പോകുന്നത് കൊണ്ട് വിഷയമില്ല….ഏതെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ കോണ്ടാക്ട് ചെയ്യാം…..
“ഒകെടാ…..സുനീർ പറഞ്ഞിട്ട് സുഹൈലിന് കൈകൊടുത്തിറങ്ങി…..ആലിയ അവരിറങ്ങിയപ്പോൾ പോകാതെ നിൽക്കുന്നത് കണ്ട സുഹൈൽ ചോദിച്ചു….
“പോകുന്നില്ലേ….
“അത് സുഹൈൽ എനിക്ക് മകളുടെ അടുത്ത് പോകേണ്ടുന്ന ഒരത്യാവശ്യമുണ്ട്……
“സോറി ഇത്തി…നിയമത്തിന്റെ വഴിയിൽ അതിനു മാർഗ്ഗമില്ലല്ലോ…..തന്നെയുമല്ല ചോദ്യം ചെയ്യണം എന്ന് തോന്നുമ്പോൾ ഞങ്ങൾ അങ്ങോട്ട് വിളിച്ചു പറഞ്ഞിട്ട് വരികയോ അല്ലെങ്കിൽ ഇത്തി ഇങ്ങോട്ടു വരികയോ വേണം….അപ്പോൾ ശരി….എനിക്കല്പം പണിയുണ്ട്…..
ആലിയ പകച്ചു നിന്നുപോയി….തന്റെ പണം നഷ്ടപ്പെട്ടിരിക്കുന്നു…..തന്നെയുമല്ല ഇന്ന് ബാംഗ്ലൂരിന് പോയില്ലെങ്കിൽ തന്റെ എല്ലാ കാര്യങ്ങളും പുറം ലോകവും അറിയും….എന്ത് ചെയ്യണമെന്നറിയാതെ ആലിയ ഇറങ്ങി….
ആലിയ പോയി കഴിഞ്ഞപ്പോൾ സുഹൈൽ ഇറങ്ങി വന്നിട്ട് സാരസാമ്മയോടു പറഞ്ഞു..”താങ്ക്സ് ഉണ്ട് കേട്ടോ…..എന്ന വിരട്ടാ നിങ്ങള് വിരട്ടിയത്…
“ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ സാറേ…..സരസമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു….