സുഹൈൽ നേരെ നോബിയുടെ റൂമിൽ കയറി എന്തോ സംസാരിച്ചിട്ടിറങ്ങി വന്നിട്ട് മരട് സ്റ്റേഷനിലേക്ക് വിളിച്ചു…..
“എസ.ഐ സോമശേഖരൻ ……
“സാർ…ഞാൻ അമ്പലപ്പുഴ എസ ഐ സുഹൈൽ ….
“പറയൂ…..
“മരടിലെ ഇപ്പോൾ കോടതി വിധിയിലുള്ള ഫ്‌ളാറ്റിൽ ഒരു കേസിന്റെ ഭാഗമായി രണ്ടു മഫ്തി പൊലീസുകാരെ വേണം…..സർക്കിൾ നോബി സാർ സംസാരിച്ചിട്ടുണ്ട്…..
“ഓ…മനസ്സിലായി…..എന്ന് മുതലാണ്….ആ കേസ് ഡീറ്റെയിൽസ് വിടൂ…..
“ഒകെ…സാർ…സുഹൈൽ ഫോൺ കട്ട് ചെയ്തിട്ട്…സരസമ്മയെ വിളിച്ചു….
പെട്ടെന്ന് മരട് സ്റ്റേഷനിലേക്ക് ദേ…ഈ കേസിന്റെ ചാർജ് ഷീറ്റ് ,എഫ് ഐ ആർ എന്നിവ ഫാക്സ് ചെയ്യണം…..
“ഒകെ സാർ…..
******************************
അൽതാഫ് ബാംഗ്ലൂർ കെമ്പഗൗഡ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ അവന്റെ സുഹൃത്തുക്കൾ അവനെ വിളിക്കുവാനായി എത്തിയിരുന്നു…
“എടാ എന്തായി….അൽതാഫ് അവരോടു തിരക്കി….
“വിഷമിക്കാതെടാ….സേട്ടുവിനെ വിവരം അറിയിച്ചിട്ടുണ്ട്….മറ്റെന്നാൾ ജബ്ബാർ ഭായിയെ വിടാമെന്ന് പറഞ്ഞിട്ടുണ്ട്….പക്ഷെ സംഗതി മറ്റേതിനാണ് അയാൾ വരുന്നത്….അയാൾ ഇവിടെ വന്നിട്ട് വേണ്ടതൊക്കെ ചെയ്യാനുള്ള ശ്രമം നടക്കുമെന്നാണ് സീറ്റു പറഞ്ഞത്….
“എടാ കേരളത്തിൽ നടക്കുന്ന കേസിനു ഇവിടെ വന്നു അയാൾ എന്തോ ഉണ്ടാക്കാനാണ്…..
“ഇത് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കേസാണ്….ഇവിടെ വന്നു ഏതോ എം പി മാരെ കാണട്ടെ എന്നോ മറ്റോ ആണ് പറഞ്ഞത്….പിന്നെ മറ്റേ സാധനം വേണമെടാ….അയാൾ ചോദിക്കുന്നത്ര ക്വാണ്ടിറ്റി നമ്മൾ എവിടുന്നു കൊടുക്കാനാണ്….
“എടാ ആ പണി ഒക്കെ നമ്മൾ എല്ലാം നിർത്തിയതല്ലേ….വീണ്ടും എന്തിനാടാ…..അൽതാഫ് ചോദിച്ചു…..
“എന്ത് ചെയ്യാനാടാ….അയാൾക്ക് ആളിനെ ഒന്ന് മുട്ടിച്ചു കൊടുത്താൽ മതിയെന്നാണ് പറയുന്നത്…..
“എടാ അതിനു നമ്മൾ ഇപ്പോൾ ഷെട്ടിയുടെ ആൾക്കാരെ തന്നെ കണ്ടിട്ട് കാലം കുറെ ആയില്ലേ?തന്നെയുമല്ല ഞാൻ ഇല്ല ആ വഴിക്കൊന്നും….അൽതാഫ് പറഞ്ഞു….
“നീ ഒന്ന് മുട്ടിച്ചു കൊടുത്താൽ മതിയെടാ….അൽത്താഫ്….നിനക്കെ അവരെ അറിയുകയും ഉള്ളൂ…ഞങ്ങൾ ഇത് നിർത്താൻ പെട്ട പാട് ഞങ്ങൾക്കേ അറിയൂ….
“എടാ എനിക്ക് വയ്യ…..ഞാനില്ല ഈ പണിക്ക്….എനിക്ക് നാളെ തന്നെ നാട്ടിലെത്തണം…..
“നീ നാട്ടിലെത്തിയിട്ട് ആരെ കാണാനാണ്…എന്ത് ചെയ്യാനാണ്…ഇപ്പോൾ നമ്മളെ സഹായിക്കാൻ സേട്ടു മാത്രമേ ഉള്ളൂ….