കിടന്നുകൊണ്ട് അൽതാഫ് പറഞ്ഞു…”ഇപ്പോൾ നിന്റെ അവസ്ഥ തന്നെയാണ് എന്റേതും….ആരോരുമില്ലാത്ത അവസ്ഥ….
“അതൊക്കെ സംഭവിച്ചു പോയതല്ലേ ഇക്കാ….പപ്പയെ തിരിച്ചു ഇറക്കാനുള്ള മാർഗം വല്ലതും ആയോ?
“ഒന്നുമായിട്ടില്ല….അയാൾ എത്തിയിട്ടുണ്ട് ……ആകെ ടെൻഷനടിച്ചിട്ടു വയ്യ…..
“അയാള് കാര്യം സാധിച്ചു തരുവോ…അൽതാഫ് ഇക്ക….
“ആർക്കറിയാം….അയാൾ വിളിച്ചാൽ രണ്ടു ദിവസം അയാളോടൊപ്പം ആയിരിക്കും….
“അപ്പോൾ രണ്ടു ദിവസം നമ്മൾ തമ്മിൽ കാണില്ലേ…..
“കാണാം…..
“അല്ല ഞാൻ ആലോചിക്കുവാരുന്നു….അന്ന് ബസിൽ വച്ച് എന്നെ കടന്നുപിടിച്ച ആളാണോ ഈ മുയൽ കുഞ്ഞിനെ പോലെ എന്റെ മടിയിൽ കിടക്കുന്നത് എന്ന്…..
“അതൊക്കെ അന്ന് സംഭവിച്ചതല്ലേ…പഴയത് ഒക്കെ മറക്കാൻ ശ്രമിക്കുകയാണ്…..
“അത് പോട്ടെ ഇനി ആ അസ്‌ലം എന്ന് പറയുന്ന തെണ്ടി പുറം ലോകം കാണുമോ?
“ആർക്കറിയാം….ഇല്ലെങ്കിൽ എന്റെ ഫാരിയും പെട്ട് പോയേനെ…..നിന്റെ ഉമ്മയ്ക്ക് എന്തിന്റെ കേടായിരുന്നു…..
“ആ….ഞാൻ ഇപ്പോൾ ഒന്ന് രണ്ടു ദിവസമായി വിളിച്ചിട്ടു…ഇങ്ങോട്ടും വിളി ഒന്നും കാണുന്നില്ല…..ഫാരി പറഞ്ഞു….
“ഫാരി ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കെറുവിക്കുമോ?
“ആദ്യം പറ…പിന്നെ ആലോചിക്കാം….
“അല്ലെങ്കിൽ വേണ്ടാ….നീ കെറുവിച്ചാലോ……
“ഏയ്…ഇല്ലിക്ക….ഞാൻ തമാശ പറഞ്ഞതല്ലേ……
“നിന്റെ ഉമ്മ നമ്മൾ തമ്മിൽ ഒന്നിക്കാൻ സമ്മതിക്കുമോ എന്നറിയില്ല…..
“അതെന്താ…അവര് പോകാൻ പറ…എന്റെ ഇക്ക ഇപ്പോൾ നാല് കാശ് സമ്പാദിക്കുന്ന ആളായില്ലേ….എന്റെ പഠിത്തം കൂടി കഴിഞ്ഞാൽ നമ്മുക്ക് ബാരി കോച്ചായെ കണ്ടു സംസാരിക്കാം…..
“ഊം….
“അല്ല ഉമ്മ എന്താ സമ്മതിക്കില്ല എന്ന് പറയാൻ കാരണം….
“അതെ…ഞാൻ നിന്റെ ഉമ്മിയോടും മോശമായി പെരുമാറിയിട്ടുണ്ട്….എല്ലാം നീ അറിഞ്ഞിരിക്കണമല്ലോ…..
“അയ്യോ….അതെപ്പോ…
“ഒരു വട്ടം ബാംഗ്ലൂർ വന്നപ്പോൾ…..
“വഷളൻ……ഊം..ഇപ്പോൾ എന്റെ ഇക്ക നല്ല കുട്ടിയല്ലേ അത് മതി……
“പിന്നെ എനിക്ക് നല്ല സ്ത്രീധനം വേണം..കാരണം എന്റെ കുറെ കാശ് അങ്ങോട്ട് വാങ്ങിയതാ…..