“അയ്യടാ…വേണ്ടാത്ത ഒക്കെ കാണിച്ചിട്ട് അതിൽ നിന്നും തലയൂരാൻ അല്ലെ കാശ് കൊടുക്കേണ്ടി വന്നത്….
അവർ രണ്ടുപേരും ഇണക്കുരുവികളെ പോലെ അങ്ങനെ ഇരിക്കുമ്പോഴാണ് അൽത്താഫിന്റെ മൊബൈലിലേക്ക് കോൾ വന്നത്…..
“ഹാലോ….ആ പറയടാ…..
“എടാ ആൾ ആകെ കലിപ്പിലാണ്…..അയാൾക്ക് ഉടനെ തിരികെ പോകണം….നീ അത്യാവശ്യമായിട്ടു വന്നേ…..
“എന്താടാ വിഷയം…..
“ആരോ കൂടെ വരാമെന്നു പറഞ്ഞ പാർട്ടി പോലീസ് കാവലിലാണെന്നു…..പുള്ളി ഒറ്റക്കാണ് വന്നത്…..
“എടാ എന്റെ കാര്യം നടക്കുമോ?അലത്താഫ് ചോദിച്ചു…..
“അതൊക്കെ നടക്കും നീ ഇപ്പോൾ എവിടെയാ……
“ഞാൻ നമ്മടെ ബൊട്ടാണിക്കൽ ഗാർഡനിലുണ്ട്…കൂടെ ഫാരിയുമുണ്ട്…..
“നീ അതിനെ കൊണ്ടാക്കിയിട്ടു ഇങ്ങോട്ടു വാ…..
“ശരിയെടാ ഞാൻ ഇറങ്ങുവാ….അവൻ ഫോൺ കട്ട് ചെയ്തിട്ട് ഫാരിയോട് പറഞ്ഞു നമ്മുക്ക് പോകാം….
“ഇത്ര പെട്ടെന്നു…ഇന്ന് ക്ലാസ് പോലും കളഞ്ഞിട്ടാണ് ഞാൻ വന്നത്….
“എന്റെ പൊന്നല്ലെ….അത്യാവശ്യമായതു കൊണ്ടല്ലേ…..
“ഊം ശരി…വാ….
അവൾ അവന്റെ പിറകെ ബൈക്കിൽ കയറി….”സാജന്റെ ബൈക്കാണ് നിന്നെ അങ്ങോട്ടാക്കിയിട്ടു സാജനുമായിട്ടു ഞാൻ അയാളെ കാണാൻ പോകാം…..
“അത് മതി…ഫാരി പറഞ്ഞു….അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് സാജനെ വിളിച്ചു….
“എവിടെയാടാ…..
“ഞാൻ നമ്മടെ ബെന്നിയുടെ ഫ്‌ളാറ്റിലുണ്ട്….അവൻ നിന്നെ വിളിക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നു….മറ്റേ പുള്ളിയുടെ കൂടെ…നീ ഇങ്ങോട്ടു പോരെ….
“എടാ ഫാരിയുണ്ടെടാ കൂടെ…..
“നീ ഇങ്ങോട്ടു വാ …ഫാരിയെ ഞാൻ കൊണ്ടാക്കാം അവൻ ബെന്നിയുടെ താമസസ്ഥലത്തേക്ക് വണ്ടി വിട്ടു…… അൽത്താഫും ഫാരിയും കൂടി ബെന്നിയുടെ താമസ സ്ഥലത്തെത്തിയപ്പോൾ ആണ് ഫാരി അത് ശ്രദ്ധിച്ചത്….ബെന്നിയുടെ പോർച്ചിലേക്കു കയറ്റിയിട്ടിരിക്കുന്ന തങ്ങളുടെ ഇന്നോവ…..അതെ വാപ്പിയുടെ വണ്ടി….ഇത് അൽതാഫ് തന്നെ ചതിക്കുകയായിരുന്നോ?…തന്റെ ഉമ്മി ആരോടൊപ്പം വന്നുകാണും….അല്ലെങ്കിൽ തങ്ങളുടെ വണ്ടി എങ്ങനെ ഇവിടെ? ഒരു നൂറു ചോദ്യം അവളുടെ മനസ്സിലൂടെ കടന്നു പോയി….
ബൈക്ക് ബെന്നിയുടെ വീടിന്റെ വാതിൽക്കൽ നിർത്തിയപ്പോൾ ഫാരി പറഞ്ഞു…”എന്നെ ചതിക്കുകയായിരുന്നു അല്ലെ…..എന്നെ വിടാനുള്ള തിടുക്കമായിരുന്നു ഇതെല്ലം ഇല്ലേ?ശ്ശേ….ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല….എന്റെ മയ്യത്തെ നിങ്ങൾക്ക് എന്റെ ഉമ്മിയുടെ കൂടെ വിടാൻ പറ്റൂ….
അൽതാഫ് പകച്ചു പോയി…”ഫാരി…ഇങ്ങനെ അറം പറ്റുന്ന വാക്കുകൾ പറയല്ലേ…..നിന്റെ ഉമ്മിയോ? എവിടെ?