“പിന്നെ ഞങ്ങളുടെ വണ്ടി എങ്ങനെ ഇവിടെ വന്നു…..
“എന്റെ മമ്മി സത്യം എനിക്കറിയില്ല…..അങ്ങനെ നിന്നെ ആർക്കും വിട്ടു കൊടുക്കയുമില്ല…നിന്നെ സാജന്റെ കൂടെ ഇപ്പോൾ തന്നെ നീ താമസിക്കുന്നിടത്തേക്ക് വിടാം….അല്ലേലും നീ ഒറ്റക്ക് ബാച്ചലേഴ്‌സ് അക്കോമഡേഷനിലേക്ക് വരണ്ടാ…..അവൻ ഫോൺ എടുത്ത്..സ്‌പീക്കറിലിട്ടുകൊണ്ട് .സാജനെ വിളിച്ചു…..
“എടാ സാജാ….ഞാൻ പുറത്തുണ്ട്…..അയാൾ ഒറ്റക്കെ ഉള്ളോ….അതോ കൂടെ ആരെങ്കിലുമുണ്ടോ?
“ഇല്ലെടാ…അയാൾ ഒറ്റക്കാ വന്നത്…..എന്താടാ?
“അല്ലേടാ…വണ്ടി നല്ല പരിചയമുള്ള വണ്ടി അത് കൊണ്ട് ചോദിച്ചതാ…..
“ഏയ് ഇല്ലെടാ…ഞാൻ പറഞ്ഞില്ലേ….ആരോ കൂടെ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു എന്ന്….അവർക്കു വരാൻ പറ്റിയില്ല….ഞാൻ കതകു തുറക്കാം….
“നീ ഫാരിയെ അവളുടെ അക്കോമഡേഷനിലേക്കു ആക്കിയിട്ടു വാ….
അപ്പോഴേക്കും കതകു തുറന്നു സാജൻ ഇറങ്ങി വന്നു..ഒപ്പം ബെന്നിയും….കൂടെ വന്ന ആളെ കണ്ടപ്പോൾ ഫാരി അയാളെ തന്നെ നോക്കി………നല്ല പരിചയം…..അയാളും തന്നെ തന്നെ നോക്കുന്നു…..
“കൊച്ചിനെ നല്ല കണ്ടു പരിചയം തോന്നുന്നല്ലോ?ജബ്ബാർ ചോദിച്ചു…..
“ഏയ്….അൽതാഫ് ഇടപെട്ടു….
“അല്ലേടാ ചെക്കാ….നല്ല പരിചയം….നിന്റെ വീടെവിടാടീ…..
“കൊച്ചി…..അവൾ പറഞ്ഞു….
“പിടികിട്ടി…നീ അല്ലെ അന്ന് ഊടായിപ്പ് അസ്ലമിന്റെ കൂടെ ഈ വണ്ടിയിൽ സേട്ടുവിന്റെ അവിടെ വന്നത്…..നിന്റെ തള്ളയുമായിട്ടു…..
ഫാരി ഒന്നും മിണ്ടാതെ ആ സംഭവം ഓർത്തെടുത്തു….തനിക്കു പാസ്സ്പോർട്ടിന് വേണ്ടി പോയ ദിവസം……ജബ്ബാർ തുടർന്ന്…നിന്റെ തള്ള എട്ടിന്റെ പണിയാ തന്നിരിക്കുന്നത്….ഞാൻ വണ്ടിയിങ് പൊക്കി…..കാശ് കുറെ കിട്ടാനുണ്ടെ….അവൾക്കു തന്റെ മാനം ഇടിഞ്ഞു പോകുന്നത് പോലെ തോന്നി…..
“ഇക്ക….എന്നെ അക്കോമഡേഷനിലേക്ക് ആകുവോ…പ്ലീസ്…..അവൾ പുറത്തേക്ക് വന്ന വിതുമ്പൽ അടക്കി ചോദിച്ചു…..
“സാജാ….എടാ ഫാരിയെ അങ്ങോട്ട് വിട്ടേച്ചു വാടാ….അൽതാഫ് പറഞ്ഞു…..
സാജൻ ബൈക്കെടുത്ത് ഫാരിയെയും കൊണ്ട് പോയി….അപ്പോഴും ജബ്ബാറിന്റെ നോട്ടം അവളിലായിരുന്നു…..ബെന്നിയും…അൽത്താഫും ജബ്ബാറും അകത്തേക്ക് കയറി….
“അപ്പോഴെങ്ങാനാ …കാര്യങ്ങൾ…ജബ്ബാർ തിരക്കി…..
“സാധനം ഞങ്ങൾ എടുത്തു തരാം…ഇവന്റെ പപ്പയുടെ കാര്യം …..
“അതൊക്കെ സേട്ടു ഏറ്റിട്ടുണ്ട്……ജബ്ബാർ പറഞ്ഞു….
“ഇപ്രാവശ്യത്തേക്കു മാത്രം…ഇനി ശല്യം ചെയ്യരുത്…..അൽതാഫ് പറഞ്ഞു…..